Kerala PSC Assistant Sub Inspector Trainee, Police Constable (Trainee) Question Paper 092/2025

Question Paper Code092/2025
Post / ExamAssistant Sub Inspector Trainee, Police Constable (Trainee)
Category Number(s)212/2024, 342/2024, 387/2024, 484/2024, 583/2024, 740/2024, 803/2024
Exam Date26 Jul 2025
MediumMalayalam
Pages24

Download the Kerala PSC Assistant Sub Inspector Trainee, Police Constable (Trainee) question paper (092/2025), held on 26 Jul 2025. Solving previous papers like this is one of the best ways to prepare for upcoming PSC exams.

The paper has 24 pages and is in Malayalam medium. Category number(s): 212/2024, 342/2024, 387/2024, 484/2024, 583/2024, 740/2024, 803/2024.

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സമയം നോക്കി പരിശീലിക്കൂ.

⬇ Download Question Paper (PDF)✔ Solved Answers & Explanation

Free PDF. Open it on your phone or print it for practice.

Solved answers with explanation (Malayalam)

ചോദ്യ പേപ്പർ കോഡ്: 092/2025-M

പരീക്ഷ: ASSISTANT SUB INSPECTOR TRAINEE, POLICE CONSTABLE (TRAINEE) (Cat. No. 212/2024, 342/2024, 387/2024, 484/2024, 583/2024, 740/2024, 803/2024)

പരീക്ഷാ തീയതി: 26-07-2025 · മീഡിയം: മലയാളം · ചോദ്യങ്ങൾ: 100

ഉത്തരങ്ങൾ Kerala PSC ഫൈനൽ ആൻസർ കീ പ്രകാരം. ഓരോ ചോദ്യത്തിനും താഴെയുള്ള “ഉത്തരവും വിശദീകരണവും കാണുക” ടാപ്പ് ചെയ്യുക.

ചോദ്യ പേപ്പർ PDF ഡൗൺലോഡ്

ചോദ്യത്തിലേക്ക് പോകുക:

1. മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേതാണ്?

(i) 1809 ൽ കുണ്ടറ വിളംബരം നടത്തി

(ii) 1741 ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി.

(iii) തൃപ്പടിദാനം നടത്തിയ രാജാവാണ്

(iv) 1721 ൽ ആറ്റിങ്ങൽ കലാപം നയിച്ച രാജാവാണ്.

  1. A) i മാത്രം
  2. B) ii ഉം iv ഉം
  3. C) ii ഉം iii ഉം
  4. D) iv മാത്രം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) ii ഉം iii ഉം

വിശദീകരണം: കുളച്ചൽ യുദ്ധം (1741), തൃപ്പടിദാനം (1750) – മാർത്താണ്ഡവർമ്മ. കുണ്ടറ വിളംബരം (1809) – വേലുത്തമ്പി ദളവ; ആറ്റിങ്ങൽ കലാപം (1721) ബ്രിട്ടീഷുകാർക്കെതിരായ ജനകീയ കലാപം.

2. ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട സംഭവമേതാണ്?

  1. A) കറുപ്പുയുദ്ധം
  2. B) ബോസ്റ്റൺ ടീ പാർട്ടി
  3. C) ടെന്നീസ് കോർട്ട് അസംബ്ലി
  4. D) ഫെബ്രുവരി വിപ്ലവം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) കറുപ്പുയുദ്ധം

വിശദീകരണം: കറുപ്പുയുദ്ധങ്ങൾ (1839–42, 1856–60) ചൈനയുമായി ബന്ധപ്പെട്ടത്. ബോസ്റ്റൺ ടീ പാർട്ടി – അമേരിക്ക; ടെന്നീസ് കോർട്ട് – ഫ്രാൻസ്; ഫെബ്രുവരി വിപ്ലവം – റഷ്യ.

3. ‘പഞ്ചശീല തത്വങ്ങൾ’ എന്ന ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം?

  1. A) ഇന്ത്യ – പാക്കിസ്ഥാൻ
  2. B) ഇന്ത്യ – ശ്രീലങ്ക
  3. C) ഇന്ത്യ – അഫ്ഗാനിസ്ഥാൻ
  4. D) ഇന്ത്യ – ചൈന
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) ഇന്ത്യ – ചൈന

വിശദീകരണം: 1954 ഏപ്രിൽ 29-ന് നെഹ്റുവും ചൗ എൻ ലായിയും ഒപ്പുവെച്ച ഇന്ത്യ-ചൈന പഞ്ചശീല ഉടമ്പടി.

4. എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച ബഹുമതി ഏത്?

  1. A) പത്മശ്രീ
  2. B) പത്മഭൂഷൺ
  3. C) പത്മവിഭൂഷൺ
  4. D) ജ്ഞാനപീഠം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) പത്മവിഭൂഷൺ

വിശദീകരണം: 2024 ഡിസംബറിൽ അന്തരിച്ച എം.ടി.ക്ക് 2025-ൽ മരണാനന്തര പത്മവിഭൂഷൺ (2005-ൽ പത്മഭൂഷൺ, 1995-ൽ ജ്ഞാനപീഠം).

5. ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത്?

(i) 1945 ഒക്ടോബർ 24 നാണ് നിലവിൽ വന്നത്

(ii) 1949 നവംബർ 26 നാണ് നിലവിൽ വന്നത്

(iii) നോർവെക്കാരനായ ട്രിഗ്വെലി ആണ് ആദ്യ സെക്രട്ടറി ജനറൽ

(iv) രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവിൽ വന്ന സംഘടനയാണിത്

  1. A) ii ഉം iii ഉം ശരിയാണ്
  2. B) i ഉം, iii ഉം, iv ഉം ശരിയാണ്
  3. C) ii ഉം iv ഉം ശരിയാണ്
  4. D) i മാത്രം ശരിയാണ്
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) i ഉം, iii ഉം, iv ഉം ശരിയാണ്

വിശദീകരണം: UN 1945 ഒക്ടോബർ 24-ന് നിലവിൽ വന്നു; ആദ്യ സെക്രട്ടറി ജനറൽ ട്രിഗ്വെ ലീ (നോർവേ); രണ്ടാം ലോകയുദ്ധാനന്തരം. 1949 നവംബർ 26 – ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്.

6. 1857 ൽ നടന്ന ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏത്?

  1. A) മംഗൾ പാണ്ഡെയായിരുന്നു ആദ്യ രക്തസാക്ഷി
  2. B) ഹിന്ദു – മുസ്ലീം ഐക്യം സമരത്തിന്റെ പ്രധാന സവിശേഷത ആയിരുന്നു.
  3. C) കലാപശേഷം ഇന്ത്യയുടെ ഭരണച്ചുമതല ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തു.
  4. D) ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആരംഭിച്ചത് ഝാൻസിയിലാണ്.
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആരംഭിച്ചത് ഝാൻസിയിലാണ്.

വിശദീകരണം: 1857 കലാപം ആരംഭിച്ചത് മീററ്റിൽ (മെയ് 10); ഝാൻസിയിലല്ല.

7. ട്രോപോസ്ഫിയറിലെ ഓരോ 165 മീറ്റർ ഉയരത്തിലും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപനില കുറയുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേര് ?

  1. A) ക്രമമായ താപനഷ്ട നിരക്ക്
  2. B) സംനയനം
  3. C) സംവഹനം
  4. D) പ്രതിഫലനത്വം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) ക്രമമായ താപനഷ്ട നിരക്ക്

വിശദീകരണം: ക്രമമായ താപനഷ്ടനിരക്ക് (Normal lapse rate) – 165 m-ന് 1°C (1 km-ന് 6.4°C).

8. ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപപ്പെടുന്ന വേലി ഏത്?

  1. A) സപ്തമി വേലി
  2. B) വാവു വേലി
  3. C) വേലി ഇറക്കം
  4. D) മിശ്രിത വേലി
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) വാവു വേലി

വിശദീകരണം: അമാവാസി/പൗർണമി ദിനങ്ങളിൽ മൂന്നും നേർരേഖയിൽ വരുമ്പോൾ – വാവുവേലി (Spring tide). മട്ടകോണിൽ വരുമ്പോൾ – സപ്തമിവേലി (Neap tide).

9. സുബൻസിരി നദി ഏത് നദിയുടെ പോഷക നദിയാണ്?

  1. A) ഗംഗ
  2. B) യമുന
  3. C) നർമ്മദാ
  4. D) ബ്രഹ്മപുത്ര
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) ബ്രഹ്മപുത്ര

വിശദീകരണം: സുബൻസിരി – ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി (അരുണാചൽ-അസം).

10. കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ജൈവ മണ്ഡല കേന്ദ്രം?

  1. A) മാന്നാർ കടലിടുക്ക്
  2. B) സുന്ദർബൻ
  3. C) നീലഗിരി
  4. D) നന്ദാദേവി
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) നീലഗിരി

വിശദീകരണം: നീലഗിരി ബയോസ്ഫിയർ റിസർവ് (1986) – ഇന്ത്യയിലെ ആദ്യത്തേത്; കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി.

11. തൂവൽ രൂപത്തിൽ കാണപ്പെടുന്ന മേഘങ്ങളെ പറയുന്ന പേര് എന്ത്?

  1. A) സിറസ് മേഘങ്ങൾ
  2. B) സ്ട്രാറ്റസ് മേഘങ്ങൾ
  3. C) നിംബസ് മേഘങ്ങൾ
  4. D) ക്യുമലസ് മേഘങ്ങൾ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) സിറസ് മേഘങ്ങൾ

വിശദീകരണം: സിറസ് – ഉയർന്ന വിതാനത്തിലെ തൂവൽ പോലുള്ള നേർത്ത മേഘങ്ങൾ. ക്യുമുലസ് – പഞ്ഞിക്കെട്ട്; നിംബസ് – മഴമേഘം.

12. ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ട്രെയിൻ ഏതാണ്?

  1. A) വന്ദേഭാരത്
  2. B) പഞ്ചവടി എക്സ്പ്രസ്സ്
  3. C) വേണാട് എക്സ്പ്രസ്സ്
  4. D) ഗരീബ് രഥ് എക്സ്പ്രസ്സ്
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) പഞ്ചവടി എക്സ്പ്രസ്സ്

വിശദീകരണം: 2025 ഏപ്രിലിൽ മുംബൈ-മൻമാഡ് പഞ്ചവടി എക്സ്പ്രസിൽ ഇന്ത്യയിലെ ആദ്യ ട്രെയിൻ ATM സ്ഥാപിച്ചു.

13. താഴെ തന്നിരിക്കുന്ന ദത്തങ്ങളിൽ നിന്ന് മധ്യാങ്കം (Median) കണക്കാക്കുക?

മാർക്ക്: 28, 32, 26, 62, 44, 18, 40

  1. A) 28
  2. B) 32
  3. C) 40
  4. D) 62
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) 32

വിശദീകരണം: ആരോഹണക്രമം: 18, 26, 28, 32, 40, 44, 62 – 7 എണ്ണം; മധ്യത്തിലെ (4-ാം) വില 32.

14. ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ കൃഷോന്നതി യോജനയിലെ കുട പദ്ധതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

(i) മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ (MIDH)

(ii) രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY)

(iii) നാഷണൽ മിഷൻ ഫോർ സസ്റ്റൈനബിൾ അഗ്രികൾച്ചർ (NMSA)

(iv) നാഷണൽ ഫുഡ് സെക്യൂരിറ്റി മിഷൻ (NFSM)

  1. A) ii, iii, iv മാത്രം
  2. B) ii, iii, iv മാത്രം
  3. C) i, iii, iv മാത്രം
  4. D) ഇവയെല്ലാം i, ii, iii, iv
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) i, iii, iv മാത്രം

വിശദീകരണം: ഹരിത വിപ്ലവ – കൃഷോന്നതി യോജന (കുട പദ്ധതി) കീഴിൽ MIDH, NFSM, NMSA തുടങ്ങിയ പദ്ധതികൾ; RKVY പ്രത്യേക കുട പദ്ധതിയാണ്.

15. ഇസ്രായേൽ – ഹമാസ് സംഘർഷ മേഖലയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടു വരാനുള്ള ദൗത്യത്തിന്റെ പേരെന്താണ്?

  1. A) ഓപ്പറേഷൻ വിജയ്
  2. B) ഓപ്പറേഷൻ കൊക്കൂൺ
  3. C) ഓപ്പറേഷൻ ബ്ലൂ സ്റ്റാർ
  4. D) ഓപ്പറേഷൻ അജയ്
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) ഓപ്പറേഷൻ അജയ്

വിശദീകരണം: 2023 ഒക്ടോബറിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ‘ഓപ്പറേഷൻ അജയ്’.

16. 2022-23 ബജറ്റിലെ സുപ്രധാന പദ്ധതിയായ പി.എം. ഗതിശക്തിയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതെല്ലാം ശരിയാണ്?

(i) സാമ്പത്തിക വളർച്ചയ്ക്കും, സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം

(ii) ഇന്ത്യൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 16 മന്ത്രാലയങ്ങളും, വകുപ്പുകളും ഒരുമിച്ച് കൊണ്ടു വരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം

(iii) 5 എഞ്ചിനുകളാൽ നയിക്കപ്പെടുന്നു.

(iv) റെയിൽവേ, റോഡ് ഗതാഗതം, ജലപാതകൾ തുടങ്ങി വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്ടിവിറ്റിയാണ് ലക്ഷ്യം.

  1. A) i, ii, iv മാത്രം
  2. B) i, iii, iv മാത്രം
  3. C) ii, iii, iv മാത്രം
  4. D) മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) i, ii, iv മാത്രം

വിശദീകരണം: PM ഗതിശക്തി (2021) – 16 മന്ത്രാലയങ്ങളെ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം; മൾട്ടിമോഡൽ കണക്ടിവിറ്റി; 7 എഞ്ചിനുകൾ (റോഡ്, റെയിൽ, വിമാനത്താവളം, തുറമുഖം, ബഹുജന ഗതാഗതം, ജലപാത, ലോജിസ്റ്റിക്സ്) – (iii) തെറ്റ്.

17. താഴെത്തന്നിരിക്കുന്ന RBI യുടെ പോളിസി, കരുതൽ അനുപാത നിരക്കുകളിൽ (2023 – ഒക്ടോബർ പ്രകാരം) തെറ്റായത് ഏത്?

  1. A) റിപ്പോനിരക്ക് – 6.50%
  2. B) മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി നിരക്ക് – 6.75%
  3. C) ക്യാഷ് റിസർവ് റേഷ്യോ – 4.50%
  4. D) ബാങ്ക് നിരക്ക് – 5.25%
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) ബാങ്ക് നിരക്ക് – 5.25%

വിശദീകരണം: 2023 ഒക്ടോബറിൽ ബാങ്ക് നിരക്ക് 6.75% (MSF-ന് തുല്യം); 5.25% എന്നത് തെറ്റ്. റിപ്പോ 6.5%, CRR 4.5%.

18. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ തങ്ങളുടെ ഉല്പന്നങ്ങൾ നേരിട്ട് കമ്പോളത്തിലെത്തിക്കുന്നതിന് പറയുന്ന പേര്?

  1. A) ഹഡാസ്പർ മാണ്ഡി
  2. B) രയതു ബസാർ
  3. C) അപ്നി മാണ്ഡി
  4. D) ഉഴവർ സന്ധി
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) അപ്നി മാണ്ഡി

വിശദീകരണം: അപ്നി മണ്ഡി – പഞ്ചാബ്, ഹരിയാന. രയ്തു ബസാർ – ആന്ധ്ര/തെലങ്കാന; ഉഴവർ സന്തൈ – തമിഴ്നാട്; ഹഡപ്സർ മണ്ഡി – പൂനെ.

19. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

  1. A) ജവഹർലാൽ നെഹ്റു
  2. B) സർദാർ വല്ലഭായ് പട്ടേൽ
  3. C) ഡോ. രാജേന്ദ്ര പ്രസാദ്
  4. D) ഡോ. B.R. അംബേദ്കർ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) ഡോ. രാജേന്ദ്ര പ്രസാദ്

വിശദീകരണം: ഭരണഘടനാ നിർമ്മാണസഭയുടെ സ്ഥിരം അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ്.

20. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?

  1. A) അനുഛേദം 17
  2. B) അനുഛേദം 32
  3. C) അനുഛേദം 25
  4. D) അനുഛേദം 19
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) അനുഛേദം 32

വിശദീകരണം: അനുച്ഛേദം 32 – ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (അംബേദ്കർ).

21. ഇന്ത്യൻ ഭരണഘടനയിൽ മൗലികചുമതലകൾ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

  1. A) 42
  2. B) 44
  3. C) 52
  4. D) 74
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) 42

വിശദീകരണം: 1976-ലെ 42-ാം ഭേദഗതി.

22. രാജ്യസഭയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ്

2. രാജ്യസഭയിൽ 250 അംഗങ്ങളാണുള്ളത്

3. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ

  1. A) 1 & 2
  2. B) 2 & 3
  3. C) 1 & 3
  4. D) All the above
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) All the above

വിശദീകരണം: രാജ്യസഭ – ഉപരിസഭ; പരമാവധി അംഗസംഖ്യ 250 (238 തെരഞ്ഞെടുക്കപ്പെട്ടവർ + 12 നാമനിർദ്ദേശം); ഉപരാഷ്ട്രപതി എക്സ്-ഒഫീഷ്യോ ചെയർമാൻ.

23. പ്രാദേശിക ഗവൺമെന്റുകൾ ഏത് ലിസ്റ്റിൽ പെടുന്നു?

  1. A) സ്റ്റേറ്റ് ലിസ്റ്റ്
  2. B) യൂണിയൻ ലിസ്റ്റ്
  3. C) കൺകറന്റ് ലിസ്റ്റ്
  4. D) അവശിഷ്ട അധികാരങ്ങൾ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) സ്റ്റേറ്റ് ലിസ്റ്റ്

വിശദീകരണം: തദ്ദേശഭരണം (Local Government) – സംസ്ഥാന ലിസ്റ്റ് (എൻട്രി 5).

24. സുപ്രീം കോടതിയുടെ ഉപദേശകാധികാരം ആർക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്?

  1. A) ചീഫ് ജസ്റ്റിസ്
  2. B) രാഷ്ട്രപതി
  3. C) പ്രധാനമന്ത്രി
  4. D) ഗവർണർ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) രാഷ്ട്രപതി

വിശദീകരണം: അനുച്ഛേദം 143 – രാഷ്ട്രപതിക്ക് നിയമപ്രശ്നങ്ങളിൽ സുപ്രീംകോടതിയുടെ ഉപദേശം തേടാം.

25. നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടനാ സമിതി ഏത് രാജ്യത്തു നിന്നാണ് സ്വീകരിച്ചത്?

  1. A) ബ്രിട്ടീഷ് ഭരണഘടന
  2. B) അമേരിക്കൻ ഭരണഘടന
  3. C) ഐറിഷ് ഭരണഘടന
  4. D) ആസ്ട്രേലിയൻ ഭരണഘടന
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) ഐറിഷ് ഭരണഘടന

വിശദീകരണം: നിർദ്ദേശക തത്വങ്ങൾ – അയർലൻഡ് (ഐറിഷ്) ഭരണഘടനയിൽ നിന്ന്.

26. ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു?

  1. A) V.P. മേനോൻ
  2. B) സുകുമാർ സെൻ
  3. C) V. കൃഷ്ണമേനോൻ
  4. D) ഡോ. ഫസൽ അലി
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) സുകുമാർ സെൻ

വിശദീകരണം: സുകുമാർ സെൻ (1950–58) ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.

27. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ഏതാണ്?

  1. A) ഹൗറാ പാലം
  2. B) ചെനാബ് പാലം
  3. C) പാമ്പൻ പാലം
  4. D) ഗോദാവരി പാലം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) ചെനാബ് പാലം

വിശദീകരണം: ജമ്മു-കാശ്മീരിലെ ചെനാബ് പാലം (നദീതലത്തിൽ നിന്ന് 359 m) – ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം.

28. സാമൂഹ്യ നീതി വകുപ്പിന്റെ പ്രതിഭ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?

  1. A) വയോജനങ്ങൾ
  2. B) ഭിന്നശേഷിക്കാർ
  3. C) സാമൂഹ്യ പ്രതിരോധം
  4. D) ട്രാൻസ്ജെൻഡർ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) ട്രാൻസ്ജെൻഡർ

വിശദീകരണം: ഔദ്യോഗിക ഉത്തരസൂചിക പ്രകാരം ട്രാൻസ്ജെൻഡർ വിഭാഗം – സാമൂഹ്യനീതി വകുപ്പിന്റെ ‘പ്രതിഭ’ പദ്ധതി (ഉപരിപഠന സഹായം).

29. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ്?

  1. A) മുഖ്യമന്ത്രി
  2. B) റവന്യൂമന്ത്രി
  3. C) ചീഫ്സെക്രട്ടറി
  4. D) ഗവർണർ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) മുഖ്യമന്ത്രി

വിശദീകരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രി.

30. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തുന്നത് _______ ആണ്

  1. A) ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
  2. B) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
  3. C) സംസ്ഥാന ഗവൺമെന്റ്
  4. D) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

വിശദീകരണം: അനുച്ഛേദം 243K/243ZA – തദ്ദേശ തെരഞ്ഞെടുപ്പുകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നു.

31. ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.

  1. A) ആശ ശോഭന
  2. B) സ്മൃതി മന്ദാന
  3. C) മിന്നു മണി
  4. D) ഹർമൻ പ്രീത് കൗർ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) ആശ ശോഭന

വിശദീകരണം: 2024 WPL-ൽ RCB-യ്ക്കായി മലയാളി താരം ആശ ശോഭന 5 വിക്കറ്റ് നേടി – ആദ്യ ഇന്ത്യൻ താരം.

32. എംഫിസീമ ഏത് അവയവത്തെ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്?

  1. A) ശ്വാസകോശം
  2. B) കരൾ
  3. C) ഹൃദയം
  4. D) മസ്തിഷ്കം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) ശ്വാസകോശം

വിശദീകരണം: എംഫിസീമ – ശ്വാസകോശത്തിലെ വായു അറകൾ (ആൽവിയോളൈ) നശിക്കുന്ന രോഗം; പുകവലി പ്രധാന കാരണം.

33. ഉറക്കത്തിന്റേയും ഉണർവ്വിന്റേയും താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്?

  1. A) മെലാടോണിൻ
  2. B) തൈറോക്സിൻ
  3. C) ഓക്സിടോസിൻ
  4. D) അഡ്രിനാലിൻ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) മെലാടോണിൻ

വിശദീകരണം: പീനിയൽ ഗ്രന്ഥിയിലെ മെലറ്റോണിൻ – ഉറക്ക-ഉണർവ് ചക്രം (സർക്കേഡിയൻ റിഥം) നിയന്ത്രിക്കുന്നു.

34. തൈറോയ്ഡിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ധാതു ഏതാണ്?

  1. A) കാൽസ്യം
  2. B) മഗ്നീഷ്യം
  3. C) അയോഡിൻ
  4. D) സോഡിയം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) അയോഡിൻ

വിശദീകരണം: തൈറോക്സിൻ നിർമ്മാണത്തിന് അയോഡിൻ അനിവാര്യം; കുറവ് ഗോയിറ്ററിന് കാരണം.

35. രോഗങ്ങളും അവയുടെ രോഗാണുക്കളും തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏതാണ്?

  1. A) പ്രോട്ടോസോവ – മലമ്പനി
  2. B) ബാക്ടീരിയ – ക്ഷയം
  3. C) വൈറസ് – ന്യുമോണിയ
  4. D) ഫംഗസ് – വട്ടച്ചൊറി
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: ഈ ചോദ്യം PSC ഫൈനൽ ആൻസർ കീയിൽ ഒഴിവാക്കി (Deleted)

വിശദീകരണം: ന്യുമോണിയ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം; നൽകിയ എല്ലാ ജോഡികളും ന്യായീകരിക്കാവുന്നതിനാൽ ചോദ്യം ഒഴിവാക്കി.

36. ഓസോൺ പാളിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ്?

(i) ഓസോൺപാളിയുടെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് കാണപ്പെടുന്നത്

(ii) ക്ലോറോഫ്ലൂറോ കാർബണുകൾ (CFCS) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു.

(iii) സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഓസോൺ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു

  1. A) i & ii മാത്രം
  2. B) ii & iii മാത്രം
  3. C) i & iii മാത്രം
  4. D) i, ii & iii എല്ലാം ശരിയാണ്
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) ii & iii മാത്രം

വിശദീകരണം: ഓസോൺ പാളി പ്രധാനമായും സ്ട്രാറ്റോസ്ഫിയറിൽ – (i) തെറ്റ്. CFC ഓസോൺ ശോഷണത്തിന് കാരണം; ഓസോൺ UV രശ്മികളെ തടയുന്നു.

37. പെല്ലാഗ്ര ഏത് ജീവകത്തിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്?

  1. A) ജീവകം B1
  2. B) ജീവകം B2
  3. C) ജീവകം B3
  4. D) ജീവകം B7
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) ജീവകം B3

വിശദീകരണം: പെല്ലാഗ്ര – നിയാസിൻ (B3) കുറവ്; ലക്ഷണങ്ങൾ 3D (ഡെർമറ്റൈറ്റിസ്, ഡയേറിയ, ഡിമെൻഷ്യ).

38. ഒരു ലെൻസിന്റെ പവർ +2.5D ആണ്. ഇത് ഏതു ലെൻസ് ആണ്? ഇതിന്റെ ഫോക്കസ് ദൂരം എത്ര?

  1. A) കോൺവെക്സ് ലെൻസ്, 25 cm
  2. B) കോൺകേവ് ലെൻസ്, 40 cm
  3. C) കോൺവെക്സ് ലെൻസ്, 40 cm
  4. D) കോൺകേവ് ലെൻസ്, 25 cm
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) കോൺവെക്സ് ലെൻസ്, 40 cm

വിശദീകരണം: പോസിറ്റീവ് പവർ – കോൺവെക്സ് ലെൻസ്; f = 1/P = 1/2.5 m = 0.4 m = 40 cm.

39. താഴെപ്പറയുന്നവയിൽ ഏതിലാണ് ശബ്ദത്തിന്റെ വേഗത ഏറ്റവും കൂടുതൽ

  1. A) വായു
  2. B) ശൂന്യത
  3. C) വെള്ളം
  4. D) സ്റ്റീൽ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) സ്റ്റീൽ

വിശദീകരണം: ശബ്ദവേഗം ഖരങ്ങളിൽ ഏറ്റവും കൂടുതൽ (സ്റ്റീൽ ~5960 m/s) > ജലം (~1500) > വായു (~343); ശൂന്യതയിൽ ശബ്ദം സഞ്ചരിക്കില്ല.

40. പ്രതലബലം ‘S’ ഉം, ആരം ‘R’ ഉം ഉള്ള ഒരു സോപ്പുകുമിളയുടെ ഉള്ളിലുള്ള അതിമർദ്ദം

  1. A) 4S/R
  2. B) 0
  3. C) 2S/R
  4. D) S/R
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) 4S/R

വിശദീകരണം: സോപ്പുകുമിളയ്ക്ക് രണ്ട് സ്വതന്ത്ര പ്രതലങ്ങളുള്ളതിനാൽ അതിമർദ്ദം = 4S/R (ജലത്തുള്ളിക്ക് 2S/R).

41. ISRO യുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയത്

  1. A) 2023 ജൂലൈ 14
  2. B) 2023 ആഗസ്റ്റ് 23
  3. C) 2023 സെപ്റ്റംബർ 15
  4. D) 2023 ആഗസ്റ്റ് 30
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) 2023 ആഗസ്റ്റ് 23

വിശദീകരണം: ചന്ദ്രയാൻ-3 വിക്ഷേപണം 2023 ജൂലൈ 14; ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ഇറങ്ങിയത് 2023 ആഗസ്റ്റ് 23 (ദേശീയ ബഹിരാകാശ ദിനം).

42. ലവണങ്ങളുടെ ജലീയ ലായനിയുടെ pH മൂല്യം താഴെ കൊടുത്തിട്ടുണ്ട്. ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

(i) NH₄Cl ജലീയ ലായനിയുടെ pH മൂല്യം 7ൽ കുറവാണ്

(ii) NaNO₃ ജലീയ ലായനിയുടെ pH മൂല്യം 7ൽ കൂടുതലാണ്

(iii) CH₃COONa ജലീയ ലായനിയുടെ pH മൂല്യം 7ൽ കൂടുതലാണ്

  1. A) ii & iii
  2. B) i & iii
  3. C) i, ii & iii
  4. D) i & ii
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) i & iii

വിശദീകരണം: NH₄Cl (ശക്ത ആസിഡ് + ദുർബല ബേസ്) – അമ്ലീയം (pH < 7); CH₃COONa (ദുർബല ആസിഡ് + ശക്ത ബേസ്) – ക്ഷാരീയം (pH > 7); NaNO₃ (ശക്ത-ശക്ത) – നിർവീര്യം (pH = 7).

43. താഴെ കൊടുത്ത രാസപ്രവർത്തനങ്ങളിൽ റിഡോക്സ് പ്രവർത്തനം അല്ലാത്തത് ഏത്?

  1. A) CH₄ + 2O₂ → CO₂ + 2H₂O
  2. B) 2H₂O₂ → 2H₂O + O₂
  3. C) CaCO₃ → CaO + CO₂
  4. D) 2NaH → 2Na + H₂
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) CaCO₃ → CaO + CO₂

വിശദീകരണം: CaCO₃ → CaO + CO₂ – ഓക്സീകരണാവസ്ഥയിൽ മാറ്റമില്ലാത്ത താപവിഘടനം; റിഡോക്സ് അല്ല.

44. കോളം I ലെ മൂലകങ്ങളെ കോളം II ലെ അവയുടെ പോളിങ് സ്കെയിലിലെ ഇലക്ട്രോനെഗറ്റിവിറ്റിയുമായി ചേരും പടി ചേർത്ത് എഴുതിയാൽ ശരിയായത് ഏത്?

a. ബോറോൺ — 1. 3

b. കാർബൺ — 2. 1.5

c. നൈട്രജൻ — 3. 2

d. ബെറിലിയം — 4. 2.5

  1. A) a – 4, b – 3, c – 2, d – 1
  2. B) a – 2, b – 4, c – 1, d – 3
  3. C) a – 2, b – 1, c – 4, d – 3
  4. D) a – 3, b – 4, c – 1, d – 2
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) a – 3, b – 4, c – 1, d – 2

വിശദീകരണം: പോളിങ് സ്കെയിൽ: B – 2.0, C – 2.5, N – 3.0, Be – 1.5.

45. 2023ൽ രസതന്ത്രത്തിന് നോബൽ പ്രൈസ് ലഭിച്ച കണ്ടുപിടുത്തം ഏത്?

  1. A) മോളിക്യൂൾ ബിൽഡിങ്ങ്
  2. B) ക്വാണ്ടം ഡോട്സ്
  3. C) ജീനോം എഡിറ്റിംഗ്
  4. D) ക്രയോ ഇലക്ട്രോൺ മൈക്രോസ്കോപ്പി
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) ക്വാണ്ടം ഡോട്സ്

വിശദീകരണം: 2023 രസതന്ത്ര നോബൽ – ക്വാണ്ടം ഡോട്ടുകൾ (മൗംഗി ബവെൻഡി, ലൂയിസ് ബ്രൂസ്, അലക്സി എക്കിമോവ്).

46. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത്?

(i) 1847-ൽ ഹെർമൻ ഗുണ്ടർട്ട് ആദ്യത്തെ മലയാളപത്രം, രാജ്യസമാചാരം ആരംഭിച്ചു.

(ii) മലയാളത്തിലെ രണ്ടാമത്തെ പത്രം പശ്ചിമോദയം ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ചു.

(iii) ഹെർമൻ ഗുണ്ടർട്ട് ലണ്ടൻ മിഷൻ സൊസൈറ്റിയിൽ അംഗമായിരുന്നു

  1. A) i & ii
  2. B) ii & iii
  3. C) i & iii
  4. D) എല്ലാം ശരിയാണ് (i, ii & iii)
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) i & ii

വിശദീകരണം: രാജ്യസമാചാരം (1847 ജൂൺ), പശ്ചിമോദയം (1847 ഒക്ടോബർ) – തലശ്ശേരി ഇല്ലിക്കുന്നിൽ ഗുണ്ടർട്ട്. ഗുണ്ടർട്ട് ബാസൽ മിഷൻ അംഗമായിരുന്നു; LMS അല്ല.

47. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

(i) ഫ്രാൻസിലെ പാരിസിൽ 2024ൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യ ഒരു വെള്ളി മെഡലും അഞ്ച് വെങ്കല മെഡലുമായി മെഡൽ പട്ടികയിൽ 71-ാം സ്ഥാനത്തായിരുന്നു

(ii) 2020-ലെ ടോക്കിയോ ഒളിമ്പിക്സിലും 2024 ലെ പാരിസ് ഒളിമ്പിക്സിലും പുരുഷ ഹോക്കി ടീമിൽ ഗോൾകീപ്പറായിരുന്നു മലയാളിയായ പി.ആർ ശ്രീജേഷ്.

(iii) ഭാരതത്തിലെ നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ 2019ലും മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ 2025ലും പി.ആർ. ശ്രീജേഷിനു ലഭിച്ചു.

  1. A) i & ii
  2. B) ii & iii
  3. C) i & iii
  4. D) എല്ലാം ശരിയാണ് (i, ii & iii)
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) i & ii

വിശദീകരണം: ഔദ്യോഗിക ഉത്തരസൂചിക പ്രകാരം (A). വസ്തുതകൾ: പാരീസ് 2024-ൽ ഇന്ത്യ 1 വെള്ളി, 5 വെങ്കലം – 71-ാം സ്ഥാനം; ടോക്കിയോയിലും പാരീസിലും വെങ്കലം നേടിയ ടീമിന്റെ ഗോൾകീപ്പർ ശ്രീജേഷ്; ശ്രീജേഷിന് പത്മശ്രീ ലഭിച്ചത് 2017-ൽ, പത്മഭൂഷൺ 2025-ൽ.

48. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

(i) നാലപ്പാട്ട് നാരായണമേനോനും മുകുന്ദരാജയും ചേർന്ന് 1930ൽ കേരളകലാമണ്ഡലം തൃശ്ശൂർ ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥാപിച്ചു.

(ii) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വംശനാശത്തിന്റെ വക്കിലെത്തിയ കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം മുതലായ കലകളെ പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾക്ക് പ്രശസ്തമാണ് കേരള കലാമണ്ഡലം.

(iii) കേരള കലാമണ്ഡലത്തെ 2006-ൽ ഇന്ത്യാ ഗവൺമെന്റ് ‘ഡീംഡ് യൂണിവേഴ്സിറ്റി’ യായി പ്രഖ്യാപിച്ചു.

  1. A) i & ii
  2. B) ii & iii
  3. C) i & iii
  4. D) എല്ലാം ശരിയാണ് (i, ii & iii)
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) ii & iii

വിശദീകരണം: കലാമണ്ഡലം 1930-ൽ വള്ളത്തോൾ നാരായണമേനോനും മണക്കുളം മുകുന്ദരാജയും ചേർന്ന് സ്ഥാപിച്ചു (നാലപ്പാട്ട് അല്ല) – (i) തെറ്റ്. 2006-ൽ കല്പിത സർവകലാശാല പദവി.

49. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

(i) 2019 ലെ ജ്ഞാനപീഠ പുരസ്കാരത്തിന്റെ 55-ാമത് ജേതാവാണ് അക്കിത്തം അച്യുതൻ നമ്പൂതിരി

(ii) ”വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം” – എന്നീ വരികൾ അക്കിത്തത്തിന്റെ ”ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം” എന്ന കൃതിയിൽ നിന്നുമാണ്.

(iii) ജ്ഞാനപീഠ പുരസ്കാരം മലയാളത്തിൽ ആദ്യമായി ലഭിച്ചത് ജി.ശങ്കരക്കുറുപ്പിനാണ്.

  1. A) i & ii
  2. B) ii & iii
  3. C) i & iii
  4. D) എല്ലാം ശരിയാണ് (i, ii & iii)
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) എല്ലാം ശരിയാണ് (i, ii & iii)

വിശദീകരണം: അക്കിത്തം – 55-ാമത് ജ്ഞാനപീഠം (2019); ‘വെളിച്ചം ദുഃഖമാണുണ്ണീ…’ – ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം; ആദ്യ ജ്ഞാനപീഠം (1965) ജി. ശങ്കരക്കുറുപ്പിന് (‘ഓടക്കുഴൽ’). എല്ലാം ശരി.

50. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

(i) വക്കം അബ്ദുൾ ഖാദർ മൗലവി മലബാർ മുസ്ലിം മഹാസഭ രൂപീകരിച്ചു.

(ii) വക്കം അബ്ദുൾ ഖാദർ മൗലവി ”സ്വദേശാഭിമാനി” പത്രത്തിന്റെ സ്ഥാപകൻ ആണ്.

(iii) സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചിരുന്നത് കെ. രാമകൃഷ്ണ പിള്ളയാണ്.

  1. A) i & ii
  2. B) iii & i
  3. C) ii & iii
  4. D) എല്ലാം ശരിയാണ് (i, ii & iii)
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) ii & iii

വിശദീകരണം: വക്കം മൗലവി 1905-ൽ ‘സ്വദേശാഭിമാനി’ ആരംഭിച്ചു; 1906 മുതൽ കെ. രാമകൃഷ്ണപിള്ള പത്രാധിപർ. മൗലവി രൂപീകരിച്ചത് ‘തിരുവിതാംകൂർ മുസ്ലിം മഹാസഭ’ (1931); മലബാർ മുസ്ലിം മഹാസഭയല്ല.

51. ഒറ്റയാനെ കണ്ടെത്തുക

59, 69, 79, 89

  1. A) 59
  2. B) 69
  3. C) 79
  4. D) 89
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: ഈ ചോദ്യം PSC ഫൈനൽ ആൻസർ കീയിൽ ഒഴിവാക്കി (Deleted)

വിശദീകരണം: 59, 79, 89 അഭാജ്യസംഖ്യകൾ, 69 = 3 × 23 ഭാജ്യം – എന്നാൽ മറ്റ് യുക്തികളിലൂടെയും ഉത്തരം മാറാവുന്നതിനാൽ ചോദ്യം ഒഴിവാക്കി.

52. 11 മുതൽ 49 വരെ ഉള്ള ഒറ്റ സംഖ്യകളുടെ തുക.

  1. A) 600
  2. B) 700
  3. C) 800
  4. D) 900
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) 600

വിശദീകരണം: 11, 13, …, 49 – 20 പദങ്ങൾ; തുക = 20 × (11 + 49)/2 = 600.

53. താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക.

4.20, 6.42, 3.16, 4.60, 2.12, 5.21

  1. A) 4.50
  2. B) 4.30
  3. C) 4.20
  4. D) 4.40
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) 4.40

വിശദീകരണം: ക്രമത്തിൽ: 2.12, 3.16, 4.20, 4.60, 5.21, 6.42; മധ്യത്തിലെ രണ്ടിന്റെ ശരാശരി (4.20 + 4.60)/2 = 4.40.

54. [(123 − 2)^(1/2) × (78 + 3)^(1/4)] / (243)^(1/5)

  1. A) 10
  2. B) 11
  3. C) 12
  4. D) 13
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) 11

വിശദീകരണം: √121 = 11; 81^(1/4) = 3; 243^(1/5) = 3 ⇒ 11 × 3 / 3 = 11.

55. “DOG = 274”, “CAT = 358” ആയാൽ “GOAT =

  1. A) 4785
  2. B) 4578
  3. C) 4857
  4. D) 4758
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) 4758

വിശദീകരണം: D = 2, O = 7, G = 4; C = 3, A = 5, T = 8. GOAT = 4 7 5 8.

56. 22 1/6 + 7 1/6 − 3 1/6 =

  1. A) 26 1/6
  2. B) 27 1/6
  3. C) 28 1/6
  4. D) 29 1/6
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) 26 1/6

വിശദീകരണം: (22 + 7 − 3) + (1 + 1 − 1)/6 = 26 1/6.

57. ഒരു പരീക്ഷ പാസ്സാകാൻ 60% മാർക്ക് വേണം നീതുവിന് 180 മാർക്ക് കിട്ടി. നീതുവിന് പാസ്സാകാൻ 60 മാർക്കിന്റെ കുറവുണ്ട് എങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര?

  1. A) 350
  2. B) 400
  3. C) 450
  4. D) 500
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) 400

വിശദീകരണം: പാസ് മാർക്ക് 240 = 60% ⇒ ആകെ 400.

58. ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്ക് 4 സെന്റിമീറ്റർ നീളമുണ്ട്. ക്ലോക്കിലെ സമയം 2 മണി 10 മിനിറ്റിൽ നിന്ന് 2 മണി 25 മിനിറ്റിലേക്ക് മാറിയാൽ മിനിറ്റ് സൂചിയുടെ അഗ്രം സഞ്ചരിച്ച ദൂരം എത്ര?

  1. A) 6.25 സെന്റിമീറ്റർ
  2. B) 6.26 സെന്റിമീറ്റർ
  3. C) 6.27 സെന്റിമീറ്റർ
  4. D) 6.28 സെന്റിമീറ്റർ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) 6.28 സെന്റിമീറ്റർ

വിശദീകരണം: 15 മിനിറ്റ് = 90° = വൃത്തത്തിന്റെ 1/4. ചാപനീളം = 2π × 4/4 = 2π ≈ 6.28 cm.

59. അരുൺ തന്റെ വീട്ടിൽ നിന്ന് നേരെ കിഴക്കോട്ട് 6 കിലോമീറ്റർ സഞ്ചരിച്ചു. അവിടെ നിന്ന് നേരെ വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിക്കുന്നു. അതിനു ശേഷം നേരെ വലത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു. അവിടെ നിന്ന് നേരെ ഇടത്തോട്ട് തിരിഞ്ഞ് 6 കിലോമീറ്റർ സഞ്ചരിക്കുന്നു എങ്കിൽ തന്റെ വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ അകലെയാണ് അരുൺ ഇപ്പോൾ നിൽക്കുന്നത്?

  1. A) 10 കിലോമീറ്റർ
  2. B) 11 കിലോമീറ്റർ
  3. C) 12 കിലോമീറ്റർ
  4. D) 13 കിലോമീറ്റർ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) 10 കിലോമീറ്റർ

വിശദീകരണം: കിഴക്ക് 6 → തെക്ക് 2 → പടിഞ്ഞാറ് 12 → തെക്ക് 6. ആകെ പടിഞ്ഞാറ് 6, തെക്ക് 8 ⇒ √(36 + 64) = 10 km.

60. Mohammed Nazeem

Nazriya Manzil

P.O. Box No. 10160

Navy Mumbai

തുല്യമായത് കണ്ടെത്തുക

  1. A) Mohammed Nazeem, Nazriya Mansil, P.O. Box No. 10160, Navy Mumbai
  2. B) Mohammed Nazeem, Nazriya Manzil, P.O. Box No. 10106, Navy Mumbai
  3. C) Mohammed Nazeem, Nazriya Manzil, P.O. Box No. 10160, Navy Mumbai
  4. D) Mohammed Naseem, Nazriya Manzil, P.O. Box No. 10160, Navy Mumbai
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) Mohammed Nazeem, Nazriya Manzil, P.O. Box No. 10160, Navy Mumbai

വിശദീകരണം: (A) Mansil, (B) 10106, (D) Naseem – വ്യത്യാസമുണ്ട്; (C) പൂർണ്ണമായും സമാനം.

61. ഭാരതീയ ന്യായസംഹിത (BNS) നിലവിൽ വന്ന വർഷം?

  1. A) 2021
  2. B) 2022
  3. C) 2023
  4. D) 2024
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) 2024

വിശദീകരണം: BNS, BNSS, BSA – 2023-ൽ പാസ്സാക്കി; 2024 ജൂലൈ 1-ന് പ്രാബല്യത്തിൽ (IPC, CrPC, Evidence Act എന്നിവയ്ക്ക് പകരം).

62. (Offence) കുറ്റം എന്നതിന്റെ (BNS) അനുസരിച്ചുള്ള അർത്ഥം?

  1. A) എന്തെങ്കിലും നിയമ ലംഘനം
  2. B) നാണക്കേടുണ്ടാക്കുന്ന പ്രവർത്തനം
  3. C) (BNS) പ്രകാരം ശിക്ഷയ്ക്ക് വിധേയമായ പ്രവർത്തി
  4. D) വ്യക്തിയുടെ നിയമവിരുദ്ധ പ്രവർത്തി
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) (BNS) പ്രകാരം ശിക്ഷയ്ക്ക് വിധേയമായ പ്രവർത്തി

വിശദീകരണം: BNS വകുപ്പ് 2(24) – ‘കുറ്റം’ എന്നാൽ ഈ സംഹിത പ്രകാരം ശിക്ഷാർഹമായ പ്രവൃത്തി.

63. (BNS) പ്രകാരം ‘Trifles’ എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

  1. A) ഗുരുതരമായ കുറ്റങ്ങൾ
  2. B) നിസ്സാരമായ, ശ്രദ്ധിക്കേണ്ടതില്ലാത്ത പ്രവർത്തികൾ
  3. C) പൊതു പ്രശ്നങ്ങൾ
  4. D) കോടതി നടപടികൾ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) നിസ്സാരമായ, ശ്രദ്ധിക്കേണ്ടതില്ലാത്ത പ്രവർത്തികൾ

വിശദീകരണം: BNS വകുപ്പ് 33 (IPC 95) – സാധാരണ ബോധമുള്ള ആരും പരാതിപ്പെടാത്ത വിധം നിസ്സാരമായ ദോഷം കുറ്റമല്ല (De minimis).

64. BNS -ൽ പുതുതായി ഉൾപ്പെടുത്തിയ ശിക്ഷാരീതി

  1. A) കഠിന തടവ്
  2. B) പിഴ ശിക്ഷ
  3. C) നാടുകടത്തൽ
  4. D) നിർബന്ധിത സാമൂഹ്യ പ്രവർത്തനം.
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) നിർബന്ധിത സാമൂഹ്യ പ്രവർത്തനം.

വിശദീകരണം: BNS വകുപ്പ് 4(f) – സാമൂഹ്യസേവനം (Community service) പുതിയ ശിക്ഷാരീതിയായി ഉൾപ്പെടുത്തി.

65. ഭാരതീയ ന്യായ സുരക്ഷാ സംഹിത (BNSS) പ്രകാരം summons അയക്കാൻ അധികാരമുള്ളത് ആർക്കാണ്?

  1. A) പോലീസ് ഇൻസ്പെക്ടർ
  2. B) കോടതികൾ
  3. C) ജില്ലാ കലക്ടർ
  4. D) നിയമസഭാ സ്പീക്കർ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) കോടതികൾ

വിശദീകരണം: BNSS അധ്യായം VI പ്രകാരം സമൻസ് പുറപ്പെടുവിക്കുന്നത് കോടതി.

66. BNSS വകുപ്പുകൾ 168-172 പ്രകാരമുള്ള നടപടികളുടെ പ്രധാന ലക്ഷ്യം എന്താണ്?

  1. A) കോടതിയുടെ അധികാരങ്ങൾ കുറയ്ക്കുക
  2. B) കുറ്റകൃത്യം സംഭവിക്കാതെ തടയുക
  3. C) ജാമ്യം നിഷേധിക്കാൻ വഴി ഒരുക്കുക
  4. D) വാറണ്ട് ഇല്ലാതെ അറസ്റ്റ് സാധ്യമാവുക.
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) കുറ്റകൃത്യം സംഭവിക്കാതെ തടയുക

വിശദീകരണം: BNSS അധ്യായം XII (വകുപ്പ് 168–172) – പോലീസിന്റെ പ്രതിരോധ നടപടികൾ: കുറ്റകൃത്യങ്ങൾ തടയൽ.

67. (BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത്ര സമയത്തിനുള്ളിൽ?

  1. A) 7 ദിവസത്തിനുള്ളിൽ
  2. B) ഉടൻ തന്നെ
  3. C) 24 മണിക്കൂറിനുള്ളിൽ
  4. D) മേധാവിയുടെ അനുമതിക്കുശേഷം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) ഉടൻ തന്നെ

വിശദീകരണം: BNSS വകുപ്പ് 173 – കോഗ്നിസബിൾ കുറ്റത്തിന്റെ വിവരം ലഭിച്ചാൽ ഉടൻ FIR രജിസ്റ്റർ ചെയ്യണം (ഇ-FIR, സീറോ FIR സൗകര്യവും).

68. ഭാരതീയ സാക്ഷ്യ അധിനിയം (BSA) പ്രകാരം എവിഡൻസ് എന്ന പദം നിർവ്വചിക്കുന്നത് ഏതു വകുപ്പിലാണ്?

  1. A) സെക്ഷൻ -1
  2. B) സെക്ഷൻ -2
  3. C) സെക്ഷൻ -3
  4. D) സെക്ഷൻ -4
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) സെക്ഷൻ -2

വിശദീകരണം: BSA 2023 വകുപ്പ് 2 (നിർവചനങ്ങൾ) – ‘തെളിവ്’ (evidence) നിർവചിക്കുന്നു (പഴയ Evidence Act-ൽ വകുപ്പ് 3).

69. സാക്ഷിയെ ചോദ്യം ചെയ്യാനുള്ള ക്രമം.

  1. A) Cross – Re-Chief
  2. B) Chief – Re – Cross
  3. C) Chief – Cross – Re
  4. D) Re – Chief – Cross
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) Chief – Cross – Re

വിശദീകരണം: സാക്ഷിവിസ്താര ക്രമം: Examination-in-Chief → Cross-examination → Re-examination.

70. കേരള പോലീസ് ആക്ടിൽ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് വിവരിക്കുന്നത് എവിടെയാണ്?

  1. A) സെക്ഷൻ -29
  2. B) സെക്ഷൻ -30
  3. C) സെക്ഷൻ -31
  4. D) സെക്ഷൻ -32
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) സെക്ഷൻ -29

വിശദീകരണം: കേരള പോലീസ് ആക്ട് 2011 വകുപ്പ് 29 – പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം (Conduct of police officers).

71. കേരള പോലീസ് ആക്ട് 98-ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് ആരാണ്?

  1. A) ജില്ലാ കളക്ടർ
  2. B) ജില്ലാ ജഡ്ജി
  3. C) ജില്ലാ പോലീസ് മേധാവി
  4. D) ജില്ലാ മജിസ്ട്രേറ്റ്
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) ജില്ലാ പോലീസ് മേധാവി

വിശദീകരണം: കേരള പോലീസ് ആക്ട് വകുപ്പ് 98 – ജില്ലാ പോലീസ് മേധാവിക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കാം.

72. കേരള പോലീസ് ആക്ട് 117-ാം വകുപ്പ് പ്രകാരം പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിന് ഉള്ള പരമാവധി ശിക്ഷ

  1. A) 6 മാസം തടവ്
  2. B) 1 വർഷം തടവ്
  3. C) 2 വർഷം തടവ്
  4. D) 3 വർഷം തടവ്
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) 3 വർഷം തടവ്

വിശദീകരണം: കേരള പോലീസ് ആക്ട് വകുപ്പ് 117 പ്രകാരം പോലീസിന്റെ കൃത്യനിർവഹണത്തിൽ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് പരമാവധി 3 വർഷം തടവോ പിഴയോ രണ്ടും (ഔദ്യോഗിക ഉത്തരം).

73. വിവരാവകാശ നിയമത്തിൽ സെക്ഷൻ 11 പ്രകാരം, മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എപ്പോഴാണ് വെളിപ്പെടുത്താൻ കഴിയുക?

  1. A) മൂന്നാം കക്ഷിയുടെ സമ്മതത്തോടെ മാത്രം
  2. B) പൊതു വിവര ഓഫീസർ അത് പൊതുതാൽപര്യമാണെന്ന് കരുതുകയും മൂന്നാം കക്ഷിക്ക് പ്രാതിനിധ്യം നൽകാൻ അവസരം നൽകുകയും ചെയ്താൽ
  3. C) കോടതി ഉത്തരവുകൾ പ്രകാരം മാത്രം
  4. D) ഒരിക്കലും, അത് കർശനമായി നിരോധിച്ചിട്ടില്ല.
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) പൊതു വിവര ഓഫീസർ അത് പൊതുതാൽപര്യമാണെന്ന് കരുതുകയും മൂന്നാം കക്ഷിക്ക് പ്രാതിനിധ്യം നൽകാൻ അവസരം നൽകുകയും ചെയ്താൽ

വിശദീകരണം: RTI വകുപ്പ് 11 – മൂന്നാം കക്ഷിക്ക് നോട്ടീസ് നൽകി അഭിപ്രായം കേട്ട ശേഷം, പൊതുതാൽപര്യം സ്വകാര്യ താൽപര്യത്തേക്കാൾ മുൻതൂക്കം നേടുന്നുവെങ്കിൽ വെളിപ്പെടുത്താം.

74. ഐടി ആക്ട് സെക്ഷൻ 66F ഏത് സാഹചര്യത്തിലാണ് ചുമത്തുന്നത്:

  1. A) ഒരാൾ മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിക്കുകയും വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും ചെയ്യുന്നു.
  2. B) ഒരു വ്യക്തി സംരക്ഷിത സിസ്റ്റങ്ങളിലേക്ക് അനധികൃതമായി ആക്സസ് നേടുകയും ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
  3. C) ഒരു വ്യക്തി ഇമെയിൽ വഴി സ്പാം സന്ദേശങ്ങൾ അയയ്ക്കുന്നു.
  4. D) ഒരു വെബ്സൈറ്റിൽ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നു.
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) ഒരു വ്യക്തി സംരക്ഷിത സിസ്റ്റങ്ങളിലേക്ക് അനധികൃതമായി ആക്സസ് നേടുകയും ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

വിശദീകരണം: IT ആക്ട് 66F – സൈബർ ഭീകരവാദം (ജീവപര്യന്തം വരെ ശിക്ഷ). 66C – ഐഡന്റിറ്റി മോഷണം; 67 – അശ്ലീല ഉള്ളടക്കം.

75. ഒരു പത്രപ്രവർത്തകൻ കാബിനറ്റ് പേപ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ അഭ്യർത്ഥിക്കുന്നു, പക്ഷേ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നിരസിക്കുന്നു. ആർടിഐ നിയമത്തിലെ ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ് ന്യായീകരിക്കാൻ സാധ്യത?

  1. A) വകുപ്പ് 8(1) (i)
  2. B) വകുപ്പ് 9
  3. C) വകുപ്പ് 2(f)
  4. D) വകുപ്പ് 11
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) വകുപ്പ് 8(1) (i)

വിശദീകരണം: RTI 8(1)(i) – മന്ത്രിസഭാ രേഖകൾ (cabinet papers) തീരുമാനമെടുത്ത് നടപടി പൂർത്തിയാകും വരെ വെളിപ്പെടുത്തേണ്ടതില്ല.

76. ഐടി ആക്ട് 2000 67B വകുപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:

  1. A) സൈബർ ഭീകരത
  2. B) അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കൽ
  3. C) കുട്ടികൾ ഉൾപ്പെടുന്ന ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ
  4. D) സ്വകാര്യതയുടെ ലംഘനം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) കുട്ടികൾ ഉൾപ്പെടുന്ന ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ

വിശദീകരണം: IT ആക്ട് 67B – കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ/കൈമാറൽ. 66F – സൈബർ ഭീകരത; 67 – അശ്ലീലം; 66E – സ്വകാര്യതാ ലംഘനം.

77. എൻ ഡി പി എസ് നിയമപ്രകാരം, ഒരു വ്യക്തി മനഃപൂർവ്വം തന്റെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിക്കാൻ അനുവദിച്ചാൽ നിയമപരമായി എന്ത് സംഭവിക്കും?

  1. A) മയക്കുമരുന്ന് വ്യക്തിഗത ഉപയോഗത്തിനുള്ളതല്ലെങ്കിൽ അവർ ബാധ്യസ്ഥരല്ല
  2. B) വകുപ്പ് 27 പ്രകാരം അവർക്കെതിരെ കേസെടുക്കാം
  3. C) മയക്കുമരുന്ന് കുറ്റകൃത്യത്തിനായി പരിസരം ഉപയോഗിക്കാൻ അനുവദിച്ചതിന് വകുപ്പ് 25 പ്രകാരം അവർ ബാധ്യസ്ഥരാണ്
  4. D) സ്വത്തിന്റെ ഉടമയാണെങ്കിൽ മാത്രമേ അവർ ബാധ്യസ്ഥരാകൂ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) മയക്കുമരുന്ന് കുറ്റകൃത്യത്തിനായി പരിസരം ഉപയോഗിക്കാൻ അനുവദിച്ചതിന് വകുപ്പ് 25 പ്രകാരം അവർ ബാധ്യസ്ഥരാണ്

വിശദീകരണം: NDPS വകുപ്പ് 25 – കുറ്റകൃത്യത്തിനായി സ്വന്തം വീടോ പരിസരമോ വാഹനമോ ഉപയോഗിക്കാൻ അറിഞ്ഞുകൊണ്ട് അനുവദിക്കുന്നവർക്ക് അതേ കുറ്റത്തിന്റെ ശിക്ഷ. വകുപ്പ് 27 – ലഹരി ഉപയോഗം.

78. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഏതാണ് NDPS ആക്ടിന്റെ വകുപ്പ് 31A ചുമത്താൻ സാധ്യതയുള്ളത്?

  1. A) വ്യക്തിഗത ഉപയോഗത്തിനായി ആദ്യമായി ചെറിയ അളവിൽ സൈക്കോട്രോപിക് വസ്തുക്കളുടെ ഉപയോഗം
  2. B) ആവർത്തിച്ചുള്ള സൈക്കോട്രോപിക് വസ്തുക്കളുടെ ഉപഭോഗം
  3. C) വാണിജ്യ അളവിലുള്ള മയക്കുമരുന്ന് മരുന്നുകൾ ഉൾപ്പെടുന്ന ആവർത്തിച്ചുള്ള കുറ്റകൃത്യം
  4. D) നിരോധിത വസ്തു കഴിക്കാൻ ശ്രമിച്ചു.
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) വാണിജ്യ അളവിലുള്ള മയക്കുമരുന്ന് മരുന്നുകൾ ഉൾപ്പെടുന്ന ആവർത്തിച്ചുള്ള കുറ്റകൃത്യം

വിശദീകരണം: NDPS 31A – വാണിജ്യ അളവ് ഉൾപ്പെടുന്ന കുറ്റത്തിന് മുമ്പ് ശിക്ഷിക്കപ്പെട്ടയാൾ വീണ്ടും കുറ്റം ചെയ്താൽ വധശിക്ഷ വരെ ലഭിക്കാം.

79. വകുപ്പ് 3 പോക്സോ നിയമപ്രകാരം താഴെപ്പറയുന്നവയിൽ ഏതാണ് ”നുഴഞ്ഞുകയറ്റ ലൈംഗിക അതിക്രമം” ആയി കണക്കാക്കുന്നത്?

  1. A) കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സമ്മതമില്ലാതെ സ്പർശിക്കൽ
  2. B) ഒരു കുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തൽ
  3. C) ഒരു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഏതെങ്കിലും വസ്തു തിരുകൽ
  4. D) ഒരു കുട്ടിക്ക് അശ്ലീല വസ്തുക്കൾ കാണിക്കൽ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) ഒരു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഏതെങ്കിലും വസ്തു തിരുകൽ

വിശദീകരണം: POCSO വകുപ്പ് 3 – നുഴഞ്ഞുകയറ്റ ലൈംഗിക അതിക്രമം. സ്പർശനം വകുപ്പ് 7 (ലൈംഗിക അതിക്രമം); ഭീഷണി, അശ്ലീലം കാണിക്കൽ – വകുപ്പ് 11 (ലൈംഗിക പീഡനം).

80. പോക്സോ നിയമത്തിലെ വകുപ്പ് 22 തെറ്റായ പരാതി ഫയൽ ചെയ്യുന്നതിനുള്ള ശിക്ഷ നൽകുന്നു. ഈ വിഭാഗവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. A) ശിക്ഷിക്കപ്പെടാത്ത പരാതി നൽകുന്ന ഏതൊരു വ്യക്തിയും ശിക്ഷാർഹനാണ്
  2. B) ഒരു കുട്ടി നൽകുന്ന തെറ്റായ പരാതികൾ ശിക്ഷാർഹമല്ല
  3. C) ഈ വകുപ്പ് പ്രകാരം പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ശിക്ഷ ലഭിക്കൂ
  4. D) ഈ വകുപ്പ് പ്രകാരമുള്ള ശിക്ഷ കുറ്റകൃത്യത്തേക്കാൾ കഠിനമാണ്
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) ഒരു കുട്ടി നൽകുന്ന തെറ്റായ പരാതികൾ ശിക്ഷാർഹമല്ല

വിശദീകരണം: POCSO വകുപ്പ് 22(2) – കുട്ടി നൽകുന്ന തെറ്റായ പരാതിക്കോ വിവരത്തിനോ ശിക്ഷയില്ല.

81. സോമൻ, വിധു, ഇന്ദു ഇവ ഏതിന്റെ പര്യായ പദങ്ങളാണ്.

  1. A) ചന്ദ്രൻ
  2. B) ചന്ദ്രിക
  3. C) ദ്യോവ്
  4. D) സൂര്യൻ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) ചന്ദ്രൻ

വിശദീകരണം: സോമൻ, വിധു, ഇന്ദു, ശശി, ഹിമാംശു – ചന്ദ്രന്റെ പര്യായങ്ങൾ.

82. തെറ്റായ പദമേത്?

  1. A) ഐച്ഛികം
  2. B) യാദൃച്ഛികം
  3. C) അനാച്ഛാദനം
  4. D) വ്യച്ഛികം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) വ്യച്ഛികം

വിശദീകരണം: ഐച്ഛികം, യാദൃച്ഛികം, അനാച്ഛാദനം ശരി. ‘വ്യച്ഛികം’ എന്നൊരു പദമില്ല (വൃശ്ചികം ആണ് ശരി).

83. നാകം എന്നതിന്റെ വിപരീതം പദമേത്?

  1. A) നൃകം
  2. B) നാഗം
  3. C) നരകം
  4. D) നഗരം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) നരകം

വിശദീകരണം: നാകം (സ്വർഗം) × നരകം.

84. ‘ചെയ്യേണ്ടതു ചെയ്ത’ എന്നർത്ഥം വരുന്ന പദമേത്

  1. A) കൃതകാര്യ
  2. B) കൃതകൃത്യ
  3. C) കൃതജ്ഞ
  4. D) കൃതഘ്ന
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) കൃതകൃത്യ

വിശദീകരണം: കൃതകൃത്യൻ – ചെയ്യേണ്ടത് ചെയ്തവൻ. കൃതജ്ഞൻ – നന്ദിയുള്ളവൻ; കൃതഘ്നൻ – നന്ദികെട്ടവൻ.

85. ശരിയായ വാക്യം തിരഞ്ഞെടുക്കുക

  1. A) ഓരോരുത്തർക്കും പ്രത്യേകമായി ഓരോ പുസ്തകം കൊടുക്കണം
  2. B) ഓരോരുത്തർക്കും പ്രത്യേകിച്ച് ഓരോ പുസ്തകം കൊടുക്കണം
  3. C) ഓരോരുത്തർക്കും പ്രത്യേകമായി പുസ്തകങ്ങൾ കൊടുക്കണം
  4. D) ഓരോരുത്തർക്കും ഓരോ പുസ്തകം കൊടുക്കണം
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) ഓരോരുത്തർക്കും ഓരോ പുസ്തകം കൊടുക്കണം

വിശദീകരണം: ‘ഓരോരുത്തർക്കും ഓരോ’ എന്നതിൽ തന്നെ പ്രത്യേകത്വം ഉള്ളതിനാൽ ‘പ്രത്യേകമായി’ പുനരുക്തി; (D) ശരി.

86. നിധ്വാനം എന്ന പദത്തിന്റെ അർത്ഥം

  1. A) ശപഥം
  2. B) ശബ്ദം
  3. C) ശത്രു
  4. D) ശതദ്രു
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) ശബ്ദം

വിശദീകരണം: നിധ്വാനം/നിനാദം = ശബ്ദം.

87. എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്

  1. A) To add fuel to the fire
  2. B) To add oil to fire
  3. C) To add fuel to the flame
  4. D) To add oil to the flame
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) To add fuel to the fire

വിശദീകരണം: ഇംഗ്ലീഷ് ശൈലി: ‘To add fuel to the fire’ – പ്രശ്നം കൂടുതൽ വഷളാക്കുക.

88. താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ബഹു വചന രൂപമല്ലാത്തത് ഏത്?

  1. A) മക്കൾ
  2. B) ആണുങ്ങൾ
  3. C) അമ്മമാർ
  4. D) പെങ്ങൾ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: D) പെങ്ങൾ

വിശദീകരണം: പെങ്ങൾ (സഹോദരി) ഏകവചന പദം; ‘-ൾ’ ബഹുവചന പ്രത്യയമല്ല.

89. ജഗന്മനസ്സ് പിരിച്ചെഴുതുക.

  1. A) ജഗല് + മനസ്സ്
  2. B) ജഗത് + മനസ്സ്
  3. C) ജഗൻ + മനസ്സ്
  4. D) ജഗൾ + മനസ്സ്
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) ജഗത് + മനസ്സ്

വിശദീകരണം: ജഗത് + മനസ്സ് = ജഗന്മനസ്സ് (അനുനാസിക സന്ധി).

90. ആലത്തൂർക്കാക്ക എന്ന ശൈലിയുടെ അർത്ഥമെന്ത്?

  1. A) ശ്ലോകത്തിൽ കഴിക്കുന്നവൻ
  2. B) ഒറ്റുകാരൻ
  3. C) ആശിച്ചു കാലം കഴിക്കുന്നവൻ
  4. D) അവസാനം കാണുന്നവൻ
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) ആശിച്ചു കാലം കഴിക്കുന്നവൻ

വിശദീകരണം: ‘ആലത്തൂർ കാക്ക’ – ആശിച്ചു കാത്തിരുന്ന് കാലം കഴിക്കുന്നവൻ (ആലത്തൂരിലെ കാക്ക ശ്രാദ്ധച്ചോറിന് കാത്തിരുന്ന കഥ).

91. Identify the word with the correct spelling.

  1. A) conscensus
  2. B) consensus
  3. C) concesus
  4. D) Concsensus
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) consensus

വിശദീകരണം: ശരിയായ സ്പെല്ലിംഗ്: consensus.

92. Which is the plural form of the word “cactus”?

  1. A) cacti
  2. B) cactuses
  3. C) cactus
  4. D) cactusses
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: ഈ ചോദ്യം PSC ഫൈനൽ ആൻസർ കീയിൽ ഒഴിവാക്കി (Deleted)

വിശദീകരണം: ‘Cacti’, ‘cactuses’ – രണ്ടും ശരിയായ ബഹുവചന രൂപങ്ങളായതിനാൽ ചോദ്യം ഒഴിവാക്കി.

93. Fill in the blank with the appropriate article.

“I need ______ new laptop for my work.”

  1. A) a
  2. B) an
  3. C) the
  4. D) no article
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) a

വിശദീകരണം: ‘new’ വ്യഞ്ജന ശബ്ദത്തിൽ തുടങ്ങുന്നു; അനിശ്ചിതമായ ഒന്ന് – ‘a’.

94. Choose the correct form of the verb to complete the sentence:

“Neither the team nor the coach ______ satisfied with the result.”

  1. A) is
  2. B) are
  3. C) has
  4. D) have
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) is

വിശദീകരണം: ‘Neither…nor’ – അടുത്തുള്ള കർത്താവ് (the coach – singular) ⇒ is.

95. Convert the following sentence into passive voice.

“My mother prepared a delicious meal.”

  1. A) A delicious meal is prepared by my mother.
  2. B) A delicious meal was prepared by my mother.
  3. C) My mother was preparing a delicious meal.
  4. D) My mother prepares a delicious meal.
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) A delicious meal was prepared by my mother.

വിശദീകരണം: Simple past ⇒ was + V3: ‘A delicious meal was prepared by my mother.’

96. Choose the correct option to complete the sentence:

“She performed ______ in the dance competition.”

  1. A) good
  2. B) well
  3. C) better
  4. D) best
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) well

വിശദീകരണം: ക്രിയയെ വിശേഷിപ്പിക്കാൻ adverb ‘well’.

97. Identify the antonym for the word “benevolent.”

  1. A) Malevolent
  2. B) Compassionate
  3. C) Altruistic
  4. D) Generous
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) Malevolent

വിശദീകരണം: Benevolent (ദയാലു) × Malevolent (ദുഷ്ടമനസ്സുള്ള).

98. What does ATM commonly refer to in banking?

  1. A) Advanced Transaction Module
  2. B) Automatic Transfer Mechanism
  3. C) Automated Teller Machine
  4. D) Account Transfer Management
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: C) Automated Teller Machine

വിശദീകരണം: ATM – Automated Teller Machine.

99. Which of the following is a synonym for “voracious”?

  1. A) insatiable
  2. B) indifferent
  3. C) Modest
  4. D) Reluctant
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: A) insatiable

വിശദീകരണം: Voracious – അടങ്ങാത്ത ആർത്തിയുള്ള = insatiable.

100. Which sentence is grammatically correct?

  1. A) She don’t like pizza
  2. B) She doesn’t like pizza
  3. C) She not likes pizza
  4. D) She is not like pizza
ഉത്തരവും വിശദീകരണവും കാണുക

ഉത്തരം: B) She doesn’t like pizza

വിശദീകരണം: Third person singular – ‘doesn’t’ + base verb.

Learn with our YouTube channel

Previous questions, repeated questions and easy tricks for Kerala PSC exams — explained in Malayalam.

Recommended books for this exam

As an Amazon Associate we earn from qualifying purchases.