| Question Paper Code | 005/2026 |
|---|---|
| Post / Exam | Female Assistant Prison Officer |
| Category Number(s) | 316/2025, 360/2025 |
| Exam Date | 24 Jan 2026 |
| Medium | Malayalam |
| Pages | 20 |
Question paper 005/2026 was used by Kerala PSC for Female Assistant Prison Officer, held on 24 Jan 2026. Practise with it to understand the question pattern and the topics PSC asks again and again.
The paper has 20 pages and is in Malayalam medium. Category number(s): 316/2025, 360/2025.
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സമയം നോക്കി പരിശീലിക്കൂ.
Free PDF. Open it on your phone or print it for practice.
Solved answers with explanation (Malayalam)
ചോദ്യത്തിലേക്ക് പോകുക:
1. താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പിസ്വാമികളുടെ കൃതികൾ ഏതെല്ലാം?
(i) ആത്മോപദേശ ശതകം ആദിഭാഷ
(ii) പ്രാചീനമലയാളം, ആദി ഭാഷ
(iii) വേദാധികാരനിരൂപണം, അഖില തിരുട്ട്
- A) (i) മാത്രം
- B) (i) ഉം (iii) ഉം
- C) (ii) മാത്രം
- D) (iii) മാത്രം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) (ii) മാത്രം
വിശദീകരണം: പ്രാചീന മലയാളം, ആദിഭാഷ, വേദാധികാര നിരൂപണം എന്നിവ ചട്ടമ്പിസ്വാമികളുടെ കൃതികൾ. ‘ആത്മോപദേശശതകം’ ശ്രീനാരായണഗുരുവിന്റേതും ‘അഖിലത്തിരട്ട്’ വൈകുണ്ഠ സ്വാമികളുടേതുമാണ്.
2. മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?
- A) ജവഹർലാൽ നെഹ്റു
- B) ആനി ബസന്റ്
- C) കെ.പി. കേശവ മേനോൻ
- D) ഇ. മൊയ്തു മൗലവി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ആനി ബസന്റ്
വിശദീകരണം: 1916-ൽ പാലക്കാട് നടന്ന ആദ്യ മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആനി ബസന്റ്.
3. ഇന്ത്യയുടെ നിലവിലെ വിദേശകാര്യ സെക്രട്ടറി ആര്?
- A) വിക്രം മിസ്രി
- B) കെ. ജയകുമാർ
- C) ശശി തരൂർ
- D) അമിതാഭ് കാന്ത്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) വിക്രം മിസ്രി
വിശദീകരണം: 2024 ജൂലൈ മുതൽ വിക്രം മിസ്രി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി.
4. 1904ൽ ഗാന്ധിജി ഡർബനിൽ നിന്നും ആരംഭിച്ച പത്രം ഏത്?
- A) യങ്ങ് ഇന്ത്യ
- B) നവജീവൻ
- C) ഇന്ത്യൻ ഒപ്പീനിയൻ
- D) സംവാദ് കൗമുദി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) ഇന്ത്യൻ ഒപ്പീനിയൻ
വിശദീകരണം: ദക്ഷിണാഫ്രിക്കയിൽ 1903-04-ൽ ഗാന്ധിജി ‘ഇന്ത്യൻ ഒപ്പീനിയൻ’ ആരംഭിച്ചു. യങ് ഇന്ത്യ, നവജീവൻ – ഇന്ത്യയിൽ; സംവാദ് കൗമുദി – രാജാറാം മോഹൻ റോയ്.
5. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളെ അവ നടന്ന വർഷവുമായി ചേരുംപടി ചേർക്കുക.
(i) ബോസ്റ്റൺ ടീ പാർട്ടി — (a) 1776
(ii) അമേരിക്കൻ കോൺടിനന്റൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം — (b) 1773
(iii) പാരീസ് ഉടമ്പടി — (c) 1783
(iv) ടെന്നീസ് കോർട്ട് പ്രതിജ്ഞ — (d) 1789
- A) i-b, ii-a, iii-c, iv-d
- B) i-c, ii-a, iii-d, iv-b
- C) i-d, ii-a, iii-b, iv-c
- D) i-b, ii-a, iii-d, iv-c
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) i-b, ii-a, iii-c, iv-d
വിശദീകരണം: ബോസ്റ്റൺ ടീ പാർട്ടി – 1773; സ്വാതന്ത്ര്യ പ്രഖ്യാപനം – 1776 ജൂലൈ 4; പാരീസ് ഉടമ്പടി (അമേരിക്കൻ സ്വാതന്ത്ര്യം അംഗീകരിച്ചു) – 1783; ടെന്നീസ് കോർട്ട് പ്രതിജ്ഞ (ഫ്രഞ്ച് വിപ്ലവം) – 1789.
6. ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ അംഗമായതെപ്പോൾ?
- A) 1945 ഒക്ടോബർ 30
- B) 1945 ഒക്ടോബർ 24
- C) 1945 ജൂൺ 26
- D) 1945 ഫെബ്രുവരി 20
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 1945 ഒക്ടോബർ 30
വിശദീകരണം: ഇന്ത്യ 1945 ഒക്ടോബർ 30-ന് യു.എൻ. അംഗമായി (സ്ഥാപക അംഗം). യു.എൻ. നിലവിൽ വന്നത് 1945 ഒക്ടോബർ 24; യു.എൻ. ചാർട്ടർ ഒപ്പുവെച്ചത് 1945 ജൂൺ 26.
7. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് ബ്രിഡ്ജ് (റെയിൽവേ കമാനപാലം) ഏത് നദിക്ക് മുകളിലാണ്?
- A) സത്ലജ്
- B) ചെനാബ്
- C) രവി
- D) സിന്ധു
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ചെനാബ്
വിശദീകരണം: ജമ്മു-കാശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് മുകളിലുള്ള ചെനാബ് റെയിൽപ്പാലം (നദീനിരപ്പിൽ നിന്ന് 359 മീ.) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം; 2025 ജൂണിൽ ഉദ്ഘാടനം.
8. ഏറ്റവും കൂടുതൽ ജലബാഷ്പം അടങ്ങിയിരിക്കുന്ന അന്തരീക്ഷ മണ്ഡലം?
- A) മീസോസ്ഫിയർ
- B) സ്ട്രാറ്റോസ്ഫിയർ
- C) ട്രോപ്പോസ്ഫിയർ
- D) ഓസോൺ പാളി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) ട്രോപ്പോസ്ഫിയർ
വിശദീകരണം: അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ ഏതാണ്ട് മുഴുവനും ഏറ്റവും താഴത്തെ പാളിയായ ട്രോപ്പോസ്ഫിയറിലാണ്; മേഘം, മഴ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ ഇവിടെ നടക്കുന്നു.
9. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏത്?
- A) NH 44
- B) NH 19
- C) NH 16
- D) NH 48
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) NH 44
വിശദീകരണം: ശ്രീനഗർ – കന്യാകുമാരി NH 44 (ഏകദേശം 4,112 കി.മീ.) ഇന്ത്യയിലെ ഏറ്റവും നീളമേറിയ ദേശീയപാത.
10. ‘ദൊഡ്ഡബെട്ട’ കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വതനിര :
- A) ആനമല
- B) കാർഡമം കുന്നുകൾ
- C) നീലഗിരി കുന്നുകൾ
- D) നല്ലമല കുന്നുകൾ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) നീലഗിരി കുന്നുകൾ
വിശദീകരണം: നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ദൊഡ്ഡബെട്ട (2,637 മീ.; ഊട്ടിക്കടുത്ത്).
11. ‘ഗോൾഡൻ ഫൈബർ’ എന്നറിയപ്പെടുന്നത് :
- A) സിൽക്ക്
- B) ചണം
- C) പരുത്തി
- D) കമ്പിളി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ചണം
വിശദീകരണം: സ്വർണ്ണ നിറവും വാണിജ്യ പ്രാധാന്യവും കാരണം ചണം (Jute) ‘സുവർണ്ണ നാര്’ എന്നറിയപ്പെടുന്നു.
12. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
- A) കാവേരി
- B) തുംഗഭദ്ര
- C) കൃഷ്ണ
- D) ശരാവതി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) ശരാവതി
വിശദീകരണം: കർണ്ണാടകയിലെ ശിവമൊഗ്ഗ ജില്ലയിൽ ശരാവതി നദിയിലാണ് ജോഗ് (ഗെർസോപ്പ) വെള്ളച്ചാട്ടം (253 മീ.).
13. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ?
I. സാമ്പത്തിക വളർച്ച, ആധുനികവൽക്കരണം, സ്വാശ്രയത്വം, സമത്വം എന്നിവ ലക്ഷ്യങ്ങളാണ്.
II. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 മുതൽ 1956 വരെയാണ്.
III. ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കഴിയുന്ന വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കികൊണ്ടുള്ള സ്വാശ്രയത്വസമീപനത്തിനാണ് ആദ്യ ഏഴ് ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ പ്രാധാന്യം നൽകിയത്.
- A) (II), (III) മാത്രം
- B) (I), (II) മാത്രം
- C) (I), (II), (III) ശരിയാണ്
- D) (I), (III) മാത്രം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) (I), (II), (III) ശരിയാണ്
വിശദീകരണം: പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ – വളർച്ച, ആധുനികവൽക്കരണം, സ്വാശ്രയത്വം, സമത്വം; ഒന്നാം പദ്ധതി 1951–56; ആദ്യ ഏഴ് പദ്ധതികൾ ഇറക്കുമതി ബദൽ നയത്തിലൂടെ സ്വാശ്രയത്വത്തിന് ഊന്നൽ നൽകി. മൂന്നും ശരി.
14. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പി.സി. മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ?
I. കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ‘സാംഖ്യ’ എന്ന ജേണൽ ആരംഭിക്കുകയും ചെയ്തു.
II. ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി എന്ന് അറിയപ്പെടുന്നു.
III. പി.സി. മഹലാനോബിസിന്റെ വികസന ആസൂത്രണനയം രണ്ടാം പഞ്ചവത്സര പദ്ധതിയിലാണ് മുന്നോട്ട് വച്ചത്.
- A) (II), (III) മാത്രം
- B) (I), (II) മാത്രം
- C) (I), (III) മാത്രം
- D) (I), (II), (III) ശരിയാണ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) (I), (II), (III) ശരിയാണ്
വിശദീകരണം: മഹലനോബിസ് 1931-ൽ ISI സ്ഥാപിച്ചു, ‘സാംഖ്യ’ ജേണൽ തുടങ്ങി; ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി; രണ്ടാം പഞ്ചവത്സര പദ്ധതി (1956–61) അദ്ദേഹത്തിന്റെ മാതൃകയിൽ. മൂന്നും ശരി.
15. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പുത്തൻ സാമ്പത്തിക നയവുമായി (New Economic Policy) ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ?
I. ലോകബാങ്കിന്റെയും IMF-ന്റെയും നിബന്ധനകൾ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുത്തൻ സാമ്പത്തിക നയം പ്രഖ്യാപിക്കുകയും ചെയ്തു.
II. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ഭാഗങ്ങളാണ്.
III. പുത്തൻ സാമ്പത്തിക നയം ഇറക്കുമതി ബദൽ വ്യാപാരനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്.
- A) (II), (III) മാത്രം
- B) (I), (II) മാത്രം
- C) (I), (II), (III) ശരിയാണ്
- D) (I), (III) മാത്രം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) (I), (II) മാത്രം
വിശദീകരണം: 1991-ലെ വിദേശനാണ്യ പ്രതിസന്ധിയിൽ ലോകബാങ്ക്, IMF വായ്പാ നിബന്ധനകൾ അംഗീകരിച്ച് LPG നയം പ്രഖ്യാപിച്ചു. ഇറക്കുമതി ബദൽ നയം ഉപേക്ഷിച്ചാണ് പുത്തൻ നയം വന്നത്; അതിനാൽ III തെറ്റ്.
16. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇന്ത്യയിലെ സ്വകാര്യവൽക്കരണ നയവുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം?
I. ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ സ്വകാര്യവൽക്കരണ നയത്തിന് പ്രാധാന്യം നൽകി.
II. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, നിർവഹണചുമതല എന്നിവയിൽ നിന്നും ഗവൺമെന്റ് പിൻവാങ്ങുക.
III. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക.
- A) (II), (III) മാത്രം
- B) (I), (II) മാത്രം
- C) (I), (II), (III) ശരിയാണ്
- D) (I), (III) മാത്രം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) (II), (III) മാത്രം
വിശദീകരണം: സ്വകാര്യവൽക്കരണം – പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥത/നടത്തിപ്പിൽ നിന്ന് സർക്കാർ പിന്മാറ്റം, ഓഹരി വിറ്റഴിക്കൽ (Disinvestment). ഒന്നാം പദ്ധതി കാലത്ത് പൊതുമേഖലയ്ക്കായിരുന്നു പ്രാധാന്യം; അതിനാൽ I തെറ്റ്.
17. ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?
- A) 1955ൽ കാർവെ കമ്മിറ്റി ഗ്രാമവികസനത്തിൽ ചെറുകിട വ്യവസായങ്ങളുടെ സാധ്യത എടുത്തു പറയുന്നു.
- B) 1950ൽ പരമാവധി 5 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയ യൂണിറ്റുകളെയാണ് ചെറുകിട വ്യവസായ യൂണിറ്റുകളായി പരിഗണിച്ചത്.
- C) ചെറുകിട വ്യവസായങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
- D) ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിക്കായി ഉയർന്ന എക്സൈസ് തീരുവയും ഉയർന്ന പലിശനിരക്കിലുള്ള ബാങ്ക് വായ്പയും ചെറുകിട വ്യവസായങ്ങൾക്ക് നൽകി.
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിക്കായി ഉയർന്ന എക്സൈസ് തീരുവയും ഉയർന്ന പലിശനിരക്കിലുള്ള ബാങ്ക് വായ്പയും ചെറുകിട വ്യവസായങ്ങൾക്ക് നൽകി.
വിശദീകരണം: ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞ എക്സൈസ് തീരുവയും കുറഞ്ഞ പലിശയുള്ള വായ്പകളുമാണ് നൽകിയത്; ഉയർന്നതല്ല. അതിനാൽ (D) യോജിക്കില്ല.
18. താഴെ പറയുന്നവരിൽ ആർക്കാണ് 2024ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ചത്?
- A) ഫിലിപ്പ് അഗിയോൺ
- B) ജോയൽ മോകിർ
- C) ഡേവിഡ് ബേക്കർ
- D) സൈമൺ ജോൺസൺ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) സൈമൺ ജോൺസൺ
വിശദീകരണം: 2024 സാമ്പത്തിക നോബൽ – ഡാരൻ അസെമൊഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് റോബിൻസൺ (സ്ഥാപനങ്ങളും സമൃദ്ധിയും). ഫിലിപ്പ് അഗിയോൺ, ജോയൽ മോകിർ – 2025; ഡേവിഡ് ബേക്കർ – 2024 രസതന്ത്രം.
19. ഇന്ത്യൻ ഭരണഘടനയിൽ എത്രാമത്തെ ആർട്ടിക്കിൾ പ്രകാരമാണ് പിന്നോക്ക വിഭാഗങ്ങൾക്ക് അനുകൂലമായ സംരക്ഷിത വിവേചനം നൽകിയിരിക്കുന്നത്?
- A) ആർട്ടിക്കിൾ 16(6)
- B) ആർട്ടിക്കിൾ 15(1)
- C) ആർട്ടിക്കിൾ 16(4)
- D) ആർട്ടിക്കിൾ 17
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) ആർട്ടിക്കിൾ 16(4)
വിശദീകരണം: അനുച്ഛേദം 16(4) – സർക്കാർ ജോലികളിൽ മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം (സംരക്ഷിത വിവേചനം). 16(6) – സാമ്പത്തിക ദുർബല വിഭാഗം (EWS); 17 – തൊട്ടുകൂടായ്മ നിർമ്മാർജനം.
20. താഴെ തന്നിരിക്കുന്നതിൽ റിട്ടുകളും ലക്ഷ്യങ്ങളുമാണ്. ഇവയിൽ തെറ്റായത് ഏത്?
(i) മാൻഡമസ് – ഒരു ഉദ്യോഗസ്ഥൻ നിയമപരമായ കർത്തവ്യം ചെയ്യാത്തപ്പോൾ.
(ii) കോവാറന്റോ – ഒരു വ്യക്തി അർഹതയില്ലാത്ത സ്ഥാനത്ത് ഇരിക്കുമ്പോൾ.
(iii) സെർഷ്യോറ്റി – ഒരു കീഴ്കോടതി അതിന്റെ അധികാര പരിധിക്കപ്പുറമുള്ള ഒരു കേസ് പരിഗണിക്കുമ്പോൾ.
(iv) ഹേബിയസ് കോർപ്പസ് – അനധികൃത തടങ്കലിനെതിരെ.
- A) (ii)
- B) (i)
- C) (iv)
- D) (iii)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) (iii)
വിശദീകരണം: കീഴ്കോടതി അധികാരപരിധി കടന്ന് കേസ് കേൾക്കുന്നത് തടയുന്ന റിട്ട് ‘പ്രൊഹിബിഷൻ’ ആണ്; സെർഷ്യോററി ഇതിനകം നൽകിയ വിധി റദ്ദാക്കാനാണ്. അതിനാൽ (iii) തെറ്റ്.
21. ഭരണഘടനാ അസംബ്ലിയിൽ ഇവരിൽ ആരാണ് ‘ലക്ഷ്യ പ്രമേയം’ അവതരിപ്പിച്ചത്?
- A) ഡോ. ബി.ആർ. അംബേദ്കർ
- B) സർദാർ വല്ലഭായ് പട്ടേൽ
- C) ജവഹർലാൽ നെഹ്റു
- D) ബി.എൻ. റാവു
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) ജവഹർലാൽ നെഹ്റു
വിശദീകരണം: 1946 ഡിസംബർ 13-ന് ജവഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു; 1947 ജനുവരി 22-ന് അംഗീകരിച്ചു; ഇതാണ് ആമുഖത്തിന്റെ അടിസ്ഥാനം.
22. ഇവയിൽ ദ്വിമണ്ഡല നിയമസഭകൾ ഉള്ള സംസ്ഥാനങ്ങൾ ഏതെല്ലാം?
- A) തമിഴ്നാട്, ആന്ധ്രാപ്രദേശ്
- B) ഗുജറാത്ത്, ബീഹാർ
- C) ഉത്തർപ്രദേശ്, തെലുങ്കാന
- D) മഹാരാഷ്ട്ര, ഡൽഹി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) ഉത്തർപ്രദേശ്, തെലുങ്കാന
വിശദീകരണം: ലെജിസ്ലേറ്റീവ് കൗൺസിലുള്ള 6 സംസ്ഥാനങ്ങൾ: ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന. തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നിവയ്ക്ക് ഇല്ല; അതിനാൽ (C) മാത്രം പൂർണ്ണമായി ശരി.
23. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ്?
- A) ബൽവന്ദ് റായ് മേത്ത കമ്മിറ്റി
- B) പി.കെ. തുംഗൻ കമ്മിറ്റി
- C) ജി.വി. റാവു കമ്മിറ്റി
- D) അശോക് മേത്ത കമ്മിറ്റി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) പി.കെ. തുംഗൻ കമ്മിറ്റി
വിശദീകരണം: 1989-ലെ പി.കെ. തുംഗൻ കമ്മിറ്റി പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി ശുപാർശ ചെയ്തു. ബൽവന്ത് റായ് മേത്ത (1957) – ത്രിതല പഞ്ചായത്ത്.
24. ആർട്ടിക്കിൾ 19 (സ്വാതന്ത്ര്യത്തിനുള്ള അവകാശം) പ്രകാരം എത്ര അവകാശങ്ങളാണ് ഉറപ്പ് നൽകിയിട്ടുള്ളത്?
- A) 5
- B) 6
- C) 10
- D) 12
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 6
വിശദീകരണം: അനുച്ഛേദം 19(1) പ്രകാരം 6 സ്വാതന്ത്ര്യങ്ങൾ: അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുചേരൽ, സംഘടന രൂപീകരണം, സഞ്ചാരം, താമസം, തൊഴിൽ (സ്വത്തവകാശം 44-ാം ഭേദഗതിയിൽ നീക്കി).
25. ഒരു ഇന്ത്യൻ പൗരന് എത്ര രീതിയിലാണ് അയാളുടെ പൗരത്വം നഷ്ടപ്പെടുന്നത്?
- A) 2
- B) 3
- C) 4
- D) നഷ്ടപെടില്ല
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 3
വിശദീകരണം: പൗരത്വ നിയമം 1955 പ്രകാരം 3 വിധത്തിൽ പൗരത്വം നഷ്ടമാകാം: സ്വമേധയാ ഉപേക്ഷിക്കൽ (Renunciation), മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കൽ (Termination), സർക്കാർ നീക്കം ചെയ്യൽ (Deprivation).
26. ‘സാമൂഹിക സുരക്ഷയും സാമൂഹിക ഇൻഷ്യുറൻസും’ താഴെ തന്നിരിക്കുന്നവയിൽ ഏത് വിഷയത്തിൽ പെടുന്നു?
- A) കേന്ദ്ര ലിസ്റ്റ്
- B) സംസ്ഥാന ലിസ്റ്റ്
- C) കൺകറന്റ് ലിസ്റ്റ്
- D) അവശിഷ്ട അധികാരങ്ങൾ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) കൺകറന്റ് ലിസ്റ്റ്
വിശദീകരണം: സാമൂഹിക സുരക്ഷയും സാമൂഹിക ഇൻഷുറൻസും, തൊഴിലും തൊഴിലില്ലായ്മയും – സമവർത്തി ലിസ്റ്റിലെ ഇനം 23.
27. A, B, C, D – ഇവർ നാലു പേരും സുഹൃത്തുക്കളാണ്. ഇതിൽ D മറ്റ് മൂന്നു പേരോടായി ചോദിച്ചു, ഇന്ത്യയിലെ ഇപ്പോഴത്തെ ദേശീയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്? A – രാജീവ് കുമാർ, B – ഗ്യാനേഷ് കുമാർ, C – ഡി.വൈ. ചന്ദ്രചൂഡ് എന്നിങ്ങനെ പറഞ്ഞു. ഇവർ മൂവരും Dയോട് ഇതേ ചോദ്യം ചോദിച്ചു. D – പറഞ്ഞു – സഞ്ജീവ് ഖന്ന. ഇവരിൽ ആര് പറഞ്ഞതാണ് ശരിയുത്തരം?
- A) A പറഞ്ഞത് ശരി
- B) B പറഞ്ഞത് ശരി
- C) C പറഞ്ഞത് ശരി
- D) D പറഞ്ഞത് ശരി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) B പറഞ്ഞത് ശരി
വിശദീകരണം: 2025 ഫെബ്രുവരി മുതൽ ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. രാജീവ് കുമാർ മുൻ CEC; ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന എന്നിവർ മുൻ ചീഫ് ജസ്റ്റിസുമാർ.
28. താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ഒരു മുനിസിപ്പൽ കോർപറേഷനിൽ അംഗം ആകാൻ വേണ്ടി വരുന്ന ആവശ്യയോഗ്യതകൾ?
(i) ഇന്ത്യൻ പൗരൻ ആയിരിക്കണം.
(ii) ഏറ്റവും കുറഞ്ഞത് 25 വയസ്സ് പൂർത്തിയായിരിക്കണം.
(iii) തിരഞ്ഞെടുക്കപ്പെടേണ്ട പ്രദേശത്തെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
- A) (i), (ii) മാത്രം
- B) (i), (iii) മാത്രം
- C) (ii), (iii) മാത്രം
- D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) (i), (iii) മാത്രം
വിശദീകരണം: തദ്ദേശ സ്ഥാപന അംഗമാകാൻ ഇന്ത്യൻ പൗരനായിരിക്കണം, ആ പ്രദേശത്തെ വോട്ടർ പട്ടികയിൽ പേരുണ്ടാകണം; കുറഞ്ഞ പ്രായം 21 വയസ്സ് (അനുച്ഛേദം 243V), 25 അല്ല.
29. താഴെ പറയുന്നവയിൽ ഏതൊക്കെയാണ് തദ്ദേശ സ്വയംഭരണ ഗവൺമെന്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്?
(i) ബൽവന്ത്റായ് കമ്മീഷൻ
(ii) അശോക്മേത്ത കമ്മീഷൻ
(iii) തുംഗൻ കമ്മിറ്റി
(iv) സർക്കാരിയ കമ്മീഷൻ
- A) (i), (ii), (iv) മാത്രം
- B) (i), (ii), (iii) മാത്രം
- C) (ii), (iii), (iv) മാത്രം
- D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) (i), (ii), (iii) മാത്രം
വിശദീകരണം: ബൽവന്ത് റായ് മേത്ത (1957), അശോക് മേത്ത (1977), പി.കെ. തുംഗൻ (1989) എന്നിവ പഞ്ചായത്തിരാജുമായി ബന്ധപ്പെട്ടവ. സർക്കാരിയ കമ്മീഷൻ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ.
30. 2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഏതൊക്കെയാണ്?
(i) നെൽവയലുകൾ നികത്തുന്നത് തടയുന്നു.
(ii) തണ്ണീർത്തടങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നു.
(iii) നിയമത്തിലെ വ്യവസ്ഥകൾ അനുസരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു.
- A) (i), (ii) മാത്രം
- B) (i), (iii) മാത്രം
- C) (ii), (iii) മാത്രം
- D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
വിശദീകരണം: കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം 2008 നെൽവയൽ നികത്തൽ തടയുന്നു, തണ്ണീർത്തട ഉപയോഗം നിയന്ത്രിക്കുന്നു, ലംഘകർക്കെതിരെ ശിക്ഷാനടപടി വ്യവസ്ഥ ചെയ്യുന്നു.
31. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(i) വയോജനങ്ങൾക്ക് വാർദ്ധക്യ പെൻഷൻ നൽകുന്നത് സംബന്ധിച്ച്
(ii) വാർദ്ധക്യ സഹജമായ വൈകല്യങ്ങൾ അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായകമായ ജീവിത ഉപകരണങ്ങൾ നൽകുന്നത് സംബന്ധിച്ച്
(iii) ഓരോ ജില്ലയിലും വൃദ്ധസദനങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച്
- A) (i) മാത്രം
- B) (ii) മാത്രം
- C) (iii) മാത്രം
- D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) (ii) മാത്രം
വിശദീകരണം: 2017-ൽ ആരംഭിച്ച രാഷ്ട്രീയ വയോശ്രീ യോജന BPL വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് ശ്രവണസഹായി, വീൽചെയർ, കണ്ണട, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയ സഹായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നു.
32. മനുഷ്യശരീരത്തിലെ ഏത് അവയവമാണ് ‘പേയ്സ്മേക്കർ’ (Pacemaker) എന്നറിയപ്പെടുന്നത്?
- A) സൈനോ ഏട്രിയൽ നോഡ് (SA Node)
- B) വൃക്ക
- C) തലച്ചോറ്
- D) പാൻക്രിയാസ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) സൈനോ ഏട്രിയൽ നോഡ് (SA Node)
വിശദീകരണം: ഹൃദയത്തിന്റെ വലത് ഏട്രിയത്തിലുള്ള SA നോഡ് ഹൃദയസ്പന്ദനത്തിന് തുടക്കമിടുന്ന വൈദ്യുത ആവേഗങ്ങൾ സൃഷ്ടിക്കുന്നതിനാൽ സ്വാഭാവിക പേസ്മേക്കർ എന്നറിയപ്പെടുന്നു.
33. സൂര്യപ്രകാശത്തിൽ നിന്നും ശരീരത്തിൽ സ്വയം നിർമ്മിക്കപ്പെടുന്ന ജീവകം ഏതാണ്?
- A) വിറ്റാമിൻ സി
- B) വിറ്റാമിൻ കെ
- C) വിറ്റാമിൻ ഡി
- D) വിറ്റാമിൻ ഇ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) വിറ്റാമിൻ ഡി
വിശദീകരണം: സൂര്യപ്രകാശത്തിലെ UV-B രശ്മികൾ തട്ടുമ്പോൾ ത്വക്കിലെ 7-ഡീഹൈഡ്രോകൊളസ്ട്രോളിൽ നിന്ന് വിറ്റാമിൻ D നിർമ്മിക്കപ്പെടുന്നു (‘സൺഷൈൻ വിറ്റാമിൻ’).
34. പ്രകൃതിയിലെ സൂക്ഷ്മാണുക്കൾ (Micro organisms) ജൈവവസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിൽ ലയിക്കുന്ന പോഷകങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരെന്താണ്?
- A) പ്രകാശസംശ്ലേഷണം (Photosynthesis)
- B) വിഘടനം (Decomposition)
- C) ഓക്സീകരണം (Oxidation)
- D) ബാഷ്പീകരണം (Evaporation)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) വിഘടനം (Decomposition)
വിശദീകരണം: ബാക്ടീരിയ, ഫംഗസ് തുടങ്ങിയ വിഘാടകർ മൃതജൈവവസ്തുക്കളെ ലളിതമായ പോഷകങ്ങളാക്കി മണ്ണിലേക്ക് തിരികെ നൽകുന്ന പ്രക്രിയ – വിഘടനം (Decomposition).
35. ‘ഡോട്സ്’ (DOTS – Directly Observed Treatment Short-course) എന്ന ചികിത്സാ രീതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
- A) എയ്ഡ്സ് (AIDS)
- B) പോളിയോ
- C) ഹെപ്പറ്റൈറ്റിസ് ബി
- D) ക്ഷയരോഗം (Tuberculosis – TB)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) ക്ഷയരോഗം (Tuberculosis – TB)
വിശദീകരണം: DOTS – ആരോഗ്യപ്രവർത്തകന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ മരുന്ന് കഴിപ്പിക്കുന്ന ക്ഷയരോഗ ചികിത്സാരീതി (WHO ശുപാർശ).
36. കേരളത്തിൽ 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ സ്ക്രീൻ ചെയ്യുന്നതിനായി ആശാ പ്രവർത്തകർ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഏതാണ്?
- A) നിരാമയ
- B) സമ്പൂർണ്ണ
- C) ശൈലി (SHAILI)
- D) ഇ-ഹെൽത്ത്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) ശൈലി (SHAILI)
വിശദീകരണം: ‘അൽപം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ – ആരോഗ്യ വകുപ്പിന്റെ ‘ശൈലി’ ആപ്പ് ഉപയോഗിച്ച് ആശാ പ്രവർത്തകർ വീടുകളിലെത്തി 30 വയസ്സിന് മുകളിലുള്ളവരിൽ ജീവിതശൈലി രോഗ സ്ക്രീനിംഗ് നടത്തുന്നു. ‘സമ്പൂർണ്ണ’ – സ്കൂൾ മാനേജ്മെന്റ് സോഫ്റ്റ്വെയർ.
37. ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയെ (Immune System) നേരിട്ട് തകർക്കുകയും, സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റിയെ (Cell-mediated immunity) ബാധിക്കുകയും ചെയ്യുന്ന വൈറസ് ഏതാണ്?
- A) ചിക്കൻപോക്സ് വൈറസ്
- B) എച്ച്.ഐ.വി. (HIV)
- C) പോളിയോ വൈറസ്
- D) റൈനോവൈറസ് (Rhinovirus)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) എച്ച്.ഐ.വി. (HIV)
വിശദീകരണം: HIV ഹെൽപ്പർ T ലിംഫോസൈറ്റുകളെ (CD4 കോശങ്ങൾ) നശിപ്പിച്ച് കോശാധിഷ്ഠിത പ്രതിരോധശേഷി തകർക്കുന്നു; ഇത് എയ്ഡ്സിലേക്ക് നയിക്കുന്നു.
38. പ്രവർത്തനവും പ്രതിപ്രവർത്തനവും തമ്മിലുള്ള ബന്ധം :
- A) രണ്ടും ഒരേ ദിശയിൽ
- B) രണ്ടും എതിർ ദിശയിൽ
- C) പ്രവർത്തനം വലിയതും പ്രതിപ്രവർത്തനം ചെറിയതും
- D) പ്രവർത്തനം ചെറിയതും പ്രതിപ്രവർത്തനം വലിയതും
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) രണ്ടും എതിർ ദിശയിൽ
വിശദീകരണം: ന്യൂട്ടന്റെ മൂന്നാം ചലന നിയമം: ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ട് – അളവിൽ തുല്യം, ദിശയിൽ എതിർ, വ്യത്യസ്ത വസ്തുക്കളിൽ.
39. ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റിൽ പ്രകാശത്തിന്റെ തീവ്രത വർദ്ധിക്കുമ്പോൾ :
- A) ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ ഗതികോർജ്ജം കൂടും
- B) ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം കൂടും
- C) ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം കുറയും
- D) ഇലക്ട്രോണുകൾ നിശ്ചലമാകും
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം കൂടും
വിശദീകരണം: പ്രകാശതീവ്രത കൂടുമ്പോൾ ഫോട്ടോണുകളുടെ എണ്ണം കൂടുന്നതിനാൽ പുറത്തുവരുന്ന ഇലക്ട്രോണുകളുടെ എണ്ണം (ഫോട്ടോകറന്റ്) കൂടുന്നു; ഗതികോർജ്ജം ആവൃത്തിയെ മാത്രം ആശ്രയിക്കുന്നു.
40. ഭൂമിയുടെ ഉപരിതലത്തിൽ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന 10 Kg പിണ്ഡം ഉള്ള ഒരു വസ്തുവിന്റെ ഭാരം എത്രയാണ്? (g = 10 m/s²)
- A) 10 N
- B) 1000 N
- C) 100 N
- D) 1 N
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 100 N
വിശദീകരണം: ഭാരം W = mg = 10 × 10 = 100 N.
41. 2025ൽ ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെറ്റ്, ജോൺ മാർട്ടിനിസ് എന്നിവർ നേടിയത് ഏതു പുരസ്കാരം?
- A) ഫീൽഡ്സ് മെഡൽ
- B) ടെറ്റ്മാൻ അവാർഡ്
- C) ബ്രേക്ക്ത്രൂ പ്രൈസ്
- D) നോബൽ സമ്മാനം ഭൗതിക ശാസ്ത്രത്തിൽ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) നോബൽ സമ്മാനം ഭൗതിക ശാസ്ത്രത്തിൽ
വിശദീകരണം: വൈദ്യുത സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം ടണലിംഗും ഊർജ്ജ ക്വാണ്ടീകരണവും കണ്ടെത്തിയതിന് 2025-ലെ ഭൗതികശാസ്ത്ര നോബൽ ജോൺ ക്ലാർക്ക്, മിഷേൽ ഡെവോറെ, ജോൺ മാർട്ടിനിസ് എന്നിവർക്ക്.
42. ഹൈഡ്രജൻ ആറ്റത്തിന്റെ ഐസോടോപ്പുകളിൽ ഭൂമിയിൽ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്നത് :
- A) പ്രോട്ടിയം
- B) ഡ്യൂറ്റീരിയം, ട്രിഷ്യം
- C) ട്രിഷ്യം
- D) പ്രോട്ടിയം, ഡ്യൂറ്റീരിയം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) ട്രിഷ്യം
വിശദീകരണം: പ്രോട്ടിയം ≈ 99.98%, ഡ്യൂട്ടീരിയം ≈ 0.015%; റേഡിയോ ആക്ടീവായ ട്രിഷ്യം പ്രകൃതിയിൽ അത്യപൂർവ്വം (ട്രേസ് അളവിൽ മാത്രം).
43. ‘താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും’. ഈ പ്രസ്താവന ഏത് വാതക നിയമവുമായി ബന്ധപ്പെട്ടതാണ്?
- A) ബോയിൽ നിയമം
- B) ചാർസ് നിയമം
- C) അവഗാഡ്രോ നിയമം
- D) ഗേ ലൂസാക് നിയമം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) ബോയിൽ നിയമം
വിശദീകരണം: ബോയിൽ നിയമം: സ്ഥിര താപനിലയിൽ PV = സ്ഥിരം (P ∝ 1/V). ചാൾസ് – V ∝ T; ഗേ-ലൂസാക് – P ∝ T; അവഗാഡ്രോ – V ∝ n.
44. ചുവടെ കൊടുത്തിരിക്കുന്ന ലവണങ്ങളിൽ ഏതിന്റെ ലവണ ലായനിയുടെ pH മൂല്യമാണ് 7-നെക്കാൾ കുറവ്?
- A) CH₃COONa
- B) NH₄Cl
- C) CH₃COONH₄
- D) NaCl
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) NH₄Cl
വിശദീകരണം: ശക്ത അമ്ലവും (HCl) ദുർബല ക്ഷാരവും (NH₄OH) ചേർന്നുണ്ടാകുന്ന NH₄Cl ജലവിശ്ലേഷണത്താൽ അമ്ല ലായനി (pH < 7) നൽകുന്നു. CH₃COONa – ക്ഷാരീയം; NaCl, CH₃COONH₄ – ഏകദേശം ന്യൂട്രൽ.
45. 2025-ലെ രസതന്ത്ര നോബൽ സമ്മാനം ഏതിന്റെ കണ്ടുപിടിത്തത്തിനാണ് നൽകപെട്ടത്?
- A) നോൺ മെറ്റൽ – ഓർഗാനിക് ഫ്രെയിംവർക്ക്
- B) മെറ്റാലിക് സംയുക്തം
- C) മെറ്റൽ – ഓർഗാനിക് ഫ്രെയിംവർക്ക്
- D) ഓർഗാനിക് സംയുക്തം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) മെറ്റൽ – ഓർഗാനിക് ഫ്രെയിംവർക്ക്
വിശദീകരണം: മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ (MOF) വികസിപ്പിച്ചതിന് 2025-ലെ രസതന്ത്ര നോബൽ സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ യാഗി എന്നിവർക്ക്.
46. “വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം” – ഈ വരികൾ ആരുടേതാണ്?
- A) തുഞ്ചത്തെഴുത്തച്ഛൻ
- B) കുമാരനാശാൻ
- C) പൂന്താനം നമ്പൂതിരി
- D) ചങ്ങമ്പുഴ കൃഷ്ണപിള്ള
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) പൂന്താനം നമ്പൂതിരി
വിശദീകരണം: പൂന്താനം നമ്പൂതിരിയുടെ ‘ജ്ഞാനപ്പാന’യിലെ പ്രസിദ്ധമായ വരികൾ – അറിവിന്റെ സാരമറിയാതെ പണ്ഡിതനെന്ന് നടിക്കുന്നവരെ കുങ്കുമം ചുമക്കുന്ന കഴുതയോട് ഉപമിക്കുന്നു.
47. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ആം ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായ; അർജ്ജുന അവാർഡ് ജേതാവ് കൂടിയായ കായികതാരം ആരാണ്?
- A) ഐ.എം. വിജയൻ
- B) കെ.എം. ബീനാമോൾ
- C) എം.ഡി. വത്സമ്മ
- D) എൽദോസ് പോൾ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) എൽദോസ് പോൾ
വിശദീകരണം: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പ് സ്വർണ്ണ ജേതാവും അർജുന അവാർഡ് ജേതാവുമായ എൽദോസ് പോളിന് 37-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു.
48. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം?
- A) ചിറയ്ക്കൽ, കണ്ണൂർ
- B) നളന്ദ, തിരുവനന്തപുരം
- C) ചെറുതുരുത്തി, തൃശ്ശൂർ
- D) തിരൂർ, മലപ്പുറം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) ചിറയ്ക്കൽ, കണ്ണൂർ
വിശദീകരണം: കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം കണ്ണൂരിലെ ചിറക്കൽ. ചെറുതുരുത്തി – കേരള കലാമണ്ഡലം; തിരൂർ – മലയാളം സർവകലാശാല.
49. “തപ്പുകൊട്ടി മേളമൊരുക്കി; താളവടിവിൽ താവടിതുള്ളി; പുലവൃത്തമാടി; വിനോദ ഭാഷണങ്ങളിലൂടെ പൊട്ടിച്ചിരി വിടർത്തി; അടവി തുള്ളി; കോലം തുള്ളലിലേയ്ക്ക്… കവുങ്ങിൻ പാളയിലാണ് കോലങ്ങൾ.” – ഏത് അനുഷ്ഠാനകലാരൂപത്തെക്കുറിച്ചുള്ളതാണ് ഈ വിവരണങ്ങൾ?
- A) തിറയാട്ടം
- B) പടയണി
- C) കളമെഴുത്തും പാട്ടും
- D) മുടിയേറ്റ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) പടയണി
വിശദീകരണം: മധ്യതിരുവിതാംകൂറിലെ (പത്തനംതിട്ട) ഭഗവതി ക്ഷേത്രങ്ങളിൽ നടക്കുന്ന പടയണിയിൽ തപ്പ്, താവടി, പുലവൃത്തം, വിനോദം, അടവി, കവുങ്ങിൻ പാളയിൽ തീർത്ത കോലങ്ങൾ തുള്ളൽ എന്നിവ പ്രധാനം.
50. മലയാളത്തിലെ പ്രശസ്തരായ ചില ആട്ടക്കഥാകൃത്തുക്കളേയും അവരുടെ ആട്ടക്കഥകളേയും ചുവടെകൊടുക്കുന്നു. ഇവയിൽ ശരിയായി ചേർത്തെഴുതിയിട്ടുള്ളത് ഏതൊക്കെയാണ്?
(i) ഇരയിമ്മൻ തമ്പി – അംബരീഷ ചരിതം
(ii) അശ്വതി തിരുനാൾ – ഉത്തരാ സ്വയംവരം
(iii) കോട്ടയത്തുതമ്പുരാൻ – കല്യാണ സൗഗന്ധികം
(iv) ഉണ്ണായിവാര്യർ – നളചരിതം
- A) (i), (ii)
- B) (ii), (iii)
- C) (iii), (iv)
- D) (i), (iv)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) (iii), (iv)
വിശദീകരണം: കോട്ടയത്ത് തമ്പുരാൻ – കല്യാണസൗഗന്ധികം (ബകവധം, കിർമ്മീരവധം, നിവാതകവചകാലകേയവധം); ഉണ്ണായിവാര്യർ – നളചരിതം. ‘ഉത്തരാസ്വയംവരം’ ഇരയിമ്മൻ തമ്പിയുടേതും ‘അംബരീഷചരിതം’ അശ്വതി തിരുനാളിന്റേതുമാണ്.
51. ലഘൂകരിക്കുക : 36 + 9 × 2/3 − 5²
- A) 18
- B) 19
- C) 17
- D) 16
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 17
വിശദീകരണം: = 36 + 6 − 25 = 17.
52. P, Qയെക്കാൾ അഞ്ച് മടങ്ങ് കൂടുതലാണെങ്കിൽ, Q, Pയെക്കാൾ എത്ര ശതമാനം ചെറുതാണ്?
- A) 80%
- B) 75%
- C) 70%
- D) 85%
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 80%
വിശദീകരണം: P = 5Q എന്നെടുത്താൽ Q, P-യെക്കാൾ (5Q − Q)/5Q × 100 = 80% കുറവ്.
53. A, B എന്നിവ 4:5 എന്ന അനുപാതത്തിലും B, C എന്നിവ 20:30 എന്ന അനുപാതത്തിലുമാണെങ്കിൽ A, C എന്നിവ ഏത് അനുപാതത്തിലായിരിക്കും?
- A) 4:13
- B) 9:15
- C) 8:13
- D) 8:15
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) 8:15
വിശദീകരണം: A : B = 4 : 5 = 16 : 20; B : C = 20 : 30. അതിനാൽ A : C = 16 : 30 = 8 : 15.
54. രാമു 36 സെക്കൻഡിൽ 400 മീറ്റർ ഓടുന്നു. അവന്റെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാണ്?
- A) 40 Km/hr
- B) 35 Km/hr
- C) 45 Km/hr
- D) 50 Km/hr
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 40 Km/hr
വിശദീകരണം: വേഗം = 400/36 m/s; × 18/5 = 400 × 18/(36 × 5) = 40 km/h.
55. ലഘൂകരിക്കുക:- (8)^(2/3) × (27)^(2/3)
- A) 32
- B) 36
- C) 30
- D) 40
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 36
വിശദീകരണം: 8^(2/3) = 2² = 4; 27^(2/3) = 3² = 9. 4 × 9 = 36.
56. തന്നിരിക്കുന്ന അനുപാതത്തിൽ നിന്ന് ചോദ്യ ചിഹ്നത്തിന് പകരം വരുന്ന സംഖ്യ ഏത്?
289 : 20 ; 625 : ?
- A) 26
- B) 27
- C) 29
- D) 28
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) 28
വിശദീകരണം: 289 = 17², 17 + 3 = 20. അതുപോലെ 625 = 25², 25 + 3 = 28.
57. ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ ഇന്നേയ്ക്ക് 65-ആം ദിവസം ഏത് ആയിരിക്കും?
- A) ബുധൻ
- B) ശനി
- C) ചൊവ്വ
- D) വ്യാഴം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) ബുധൻ
വിശദീകരണം: 65 ÷ 7 = 9 ആഴ്ച, ശിഷ്ടം 2. തിങ്കൾ + 2 = ബുധനാഴ്ച.
58. വാച്ചിലെ മണിക്കൂർ സൂചി 7 മണി മുതൽ 10 മണി വരെ കറങ്ങുമ്പോൾ ഉണ്ടാക്കുന്ന കോൺ എത്ര ഡിഗ്രി ആയിരിക്കും?
- A) 180°
- B) 90°
- C) 75°
- D) 100°
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 90°
വിശദീകരണം: മണിക്കൂർ സൂചി 1 മണിക്കൂറിൽ 30° നീങ്ങുന്നു; 3 മണിക്കൂറിൽ 90°.
59. അടുത്ത സംഖ്യ ഏത്?
6, 12, 36, 144, _____
- A) 720
- B) 1152
- C) 288
- D) 576
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 720
വിശദീകരണം: ×2, ×3, ×4, ×5 ⇒ 144 × 5 = 720.
60. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ വേറിട്ടത് ഏത്?
- A) 125
- B) 729
- C) 343
- D) 123
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) 123
വിശദീകരണം: 125 = 5³, 729 = 9³, 343 = 7³ – പൂർണ്ണ ഘനങ്ങൾ; 123 ഘനസംഖ്യയല്ല.
61. Choose the appropriate meaning of the idiom, “blue blood” :
- A) something impossible
- B) weak person
- C) an aristocrat
- D) a funny object
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) an aristocrat
വിശദീകരണം: ‘Blue blood’ – കുലീന/രാജകുടുംബത്തിൽ ജനിച്ചയാൾ (aristocrat).
62. If I had known you were in hospital, I —————— you.
- A) would visit
- B) would visited
- C) would have visited
- D) would have visit
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) would have visited
വിശദീകരണം: Third conditional: If + had + V3 → would have + V3 ⇒ ‘would have visited’.
63. Find out the correct answer.
This is an achievement —————— I am proud.
- A) which
- B) who
- C) whose
- D) of which
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) of which
വിശദീകരണം: ‘Proud of something’ – preposition ‘of’ relative pronoun-ന് മുന്നിൽ വരുന്നു: ‘an achievement of which I am proud’.
64. Report the following sentence.
“Don’t touch me”, he said to her.
- A) He asked her whether he touch him.
- B) He asked her whether he touched him.
- C) He told her not to touch him.
- D) He told her don’t touch me.
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) He told her not to touch him.
വിശദീകരണം: നെഗറ്റീവ് ആജ്ഞാവാക്യം: said to → told, ‘Don’t’ → ‘not to’, me → him.
65. The thunder gradually ——————, and its rumbling is heard far away beyond the village.
- A) abate
- B) abates
- C) rotund
- D) rotunds
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) abates
വിശദീകരണം: ‘Abate’ – കുറയുക/ശമിക്കുക. Subject ‘The thunder’ ഏകവചനം, present tense ⇒ ‘abates’.
66. Identify the antonym of the underlined word.
The company made an enormous profit last year.
- A) massive
- B) colossal
- C) immense
- D) diminutive
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) diminutive
വിശദീകരണം: Enormous (വളരെ വലിയ) × Diminutive (വളരെ ചെറിയ). Massive, colossal, immense എന്നിവ പര്യായങ്ങൾ.
67. Identify the affirmative sentence.
- A) There is hardly anything good in the fridge.
- B) There are few snakes in the garden.
- C) The boys do daring tasks.
- D) He had scarcely enough money.
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) The boys do daring tasks.
വിശദീകരണം: Hardly, few, scarcely എന്നിവ നെഗറ്റീവ് അർത്ഥം നൽകുന്ന വാക്കുകൾ. ‘The boys do daring tasks’ ആണ് affirmative (സ്ഥിരീകരണ) വാക്യം.
68. Nobody knows the answer, ——————?
- A) do they?
- B) does they?
- C) don’t they?
- D) shall we?
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) do they?
വിശദീകരണം: ‘Nobody’ നെഗറ്റീവ് ആയതിനാൽ പോസിറ്റീവ് ടാഗ്; nobody/somebody എന്നതിന് ‘they’ ഉപയോഗിക്കുന്നു ⇒ ‘do they?’
69. Choose the correct word.
- A) Simultaneus
- B) Simultaneous
- C) Symultaneus
- D) Symultaneous
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) Simultaneous
വിശദീകരണം: ശരിയായ സ്പെല്ലിംഗ് ‘Simultaneous’ (ഒരേസമയത്ത് നടക്കുന്ന).
70. A person who studies stars and the universe.
- A) astronomer
- B) astronaut
- C) astrologist
- D) astronogist
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) astronomer
വിശദീകരണം: നക്ഷത്രങ്ങളെയും പ്രപഞ്ചത്തെയും ശാസ്ത്രീയമായി പഠിക്കുന്നയാൾ – astronomer. Astronaut – ബഹിരാകാശ യാത്രികൻ; astrologer – ജ്യോതിഷി.
71. ശരിയായ പദം ഏത്?
- A) വൃഷ്ഠി
- B) വ്രഷ്ടി
- C) വ്രഷ്ഠി
- D) വൃഷ്ടി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) വൃഷ്ടി
വിശദീകരണം: ശരിയായ രൂപം ‘വൃഷ്ടി’ (മഴ) – ഷ + ട.
72. ‘സംവൃതം’ എന്ന പദത്തിന്റെ വിപരീതം ഏത്?
- A) അസംവൃതം
- B) വിവൃതം
- C) അവൃതം
- D) സുവൃതം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) വിവൃതം
വിശദീകരണം: സംവൃതം (അടഞ്ഞത്/മൂടിയത്) × വിവൃതം (തുറന്നത്).
73. താഴെ പറയുന്നവയിൽ തെറ്റായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?
- A) വിദ്വാൻ-വിദുഷി
- B) പത്നി-പതി
- C) ലേഖകൻ-ലേഖക
- D) മകൻ-മകൾ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) ലേഖകൻ-ലേഖക
വിശദീകരണം: ലേഖകൻ – ലേഖിക (സ്ത്രീലിംഗം); ‘ലേഖക’ തെറ്റ്. വിദ്വാൻ – വിദുഷി; പതി – പത്നി; മകൻ – മകൾ ശരി.
74. ‘ഒഴിച്ചുകൂടാനാവാത്തത്’ ഒറ്റപ്പദം ഏത്?
- A) അത്യാവശ്യം
- B) അനിഷേധ്യം
- C) അത്യന്താപേക്ഷിതം
- D) അനിവാര്യം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) അത്യന്താപേക്ഷിതം
വിശദീകരണം: ഔദ്യോഗിക ഉത്തരസൂചിക പ്രകാരം ‘ഒഴിച്ചുകൂടാനാവാത്തത്’ എന്നതിന്റെ ഒറ്റപ്പദം ‘അത്യന്താപേക്ഷിതം’ (അത്യന്തം അപേക്ഷിക്കപ്പെടുന്നത്/തീർത്തും ആവശ്യമായത്). ‘അനിവാര്യം’ ഒഴിവാക്കാൻ കഴിയാത്തത് എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു.
75. ചേർത്തെഴുതുക ‘അ + ആൾ’ :
- A) ആയാൾ
- B) അയാൾ
- C) അവൾ
- D) ഇവയൊന്നുമല്ല
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) അയാൾ
വിശദീകരണം: അ + ആൾ = അയാൾ (‘യ’ ആഗമസന്ധി).
76. താഴെ പറയുന്നവയിൽ അലിംഗ ബഹുവചനം അല്ലാത്തത് ഏത്?
- A) പണിക്കർ
- B) മക്കൾ
- C) ഭാരതീയർ
- D) ആൺമക്കൾ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) ആൺമക്കൾ
വിശദീകരണം: സ്ത്രീ-പുരുഷ ഭേദമില്ലാതെ ഉപയോഗിക്കുന്നവ അലിംഗ ബഹുവചനം (മക്കൾ, ഭാരതീയർ, പണിക്കർ). ‘ആൺമക്കൾ’ പുല്ലിംഗ ബഹുവചനം.
77. ‘ശരീരം’ എന്ന വാക്കിന്റെ ശരിയായ പര്യായപദങ്ങൾ ഉൾക്കൊള്ളുന്ന ജോഡി ഏതാണ്?
(i) ഗാത്രം, മേനി
(ii) കായം, വപുസ്സ്
(iii) ആകൃതി, രൂപം
- A) (i) ഉം (iii) ഉം ശരി
- B) എല്ലാം ശരി
- C) (i) ഉം (ii) ഉം ശരി
- D) ഇവയൊന്നുമല്ല
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) എല്ലാം ശരി
വിശദീകരണം: ഔദ്യോഗിക ഉത്തരസൂചിക പ്രകാരം മൂന്ന് ജോഡികളും ശരി. ഗാത്രം, മേനി, കായം, വപുസ്സ്, ദേഹം, തനു എന്നിവ ശരീരത്തിന്റെ പര്യായങ്ങൾ; ആകൃതി, രൂപം എന്നിവയും ശരീരം (ആകാരം) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.
78. ‘ചക്രശ്വാസം വലിക്കുക’ എന്ന ശൈലിയുടെ അർത്ഥം എന്ത്?
- A) ശ്വാസം നിലയ്ക്കുക
- B) അത്യധികം വിഷമിക്കുക
- C) ചക്രം ചവിട്ടുക
- D) ഇവയൊന്നുമല്ല
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) അത്യധികം വിഷമിക്കുക
വിശദീകരണം: ‘ചക്രശ്വാസം വലിക്കുക’ – അത്യധികം കഷ്ടപ്പെടുക/വിഷമിക്കുക.
79. പിരിച്ചെഴുതുക ‘അത്യന്തം’ :
- A) അത്യ + അന്തം
- B) അത്യ + ന്തം
- C) അതി + അന്തം
- D) അതി + യന്തം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) അതി + അന്തം
വിശദീകരണം: അതി + അന്തം = അത്യന്തം (ഇ + അ → യ; യണ്സന്ധി).
80. ‘Preamble’ ശരിയായ മലയാള പരിഭാഷ ഏത്?
- A) മുൻഗണന
- B) ആമുഖം
- C) ഉത്തരവ്
- D) ശീർഷകം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ആമുഖം
വിശദീകരണം: Preamble – ആമുഖം (ഉദാ. ഭരണഘടനയുടെ ആമുഖം).
81. കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കിയ വർഷം :
- A) 1989
- B) 1991
- C) 1994
- D) 1997
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 1991
വിശദീകരണം: കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1991-ൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ (റിപ്പർ ചന്ദ്രൻ – കണ്ണൂർ, 1991 എന്നും രേഖപ്പെടുത്തുന്നു).
82. കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആരംഭിച്ച സെൻട്രൽ ജയിൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
- A) കണ്ണൂർ
- B) തിരുവനന്തപുരം
- C) തൃശ്ശൂർ
- D) മലപ്പുറം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) മലപ്പുറം
വിശദീകരണം: പൂജപ്പുര (1886), കണ്ണൂർ (1869), വിയ്യൂർ (1914) എന്നിവ സംസ്ഥാന രൂപീകരണത്തിന് മുമ്പുള്ളവ. സംസ്ഥാന രൂപീകരണത്തിന് ശേഷം ആരംഭിച്ച സെൻട്രൽ ജയിൽ മലപ്പുറം ജില്ലയിലെ തവനൂർ.
83. കേരളത്തിൽ നിലവിൽ പുരുഷ തടവുകാർക്കായി എത്ര തുറന്ന ജയിലുകൾ ഉണ്ട്?
- A) 4
- B) 3
- C) 2
- D) 1
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 2
വിശദീകരണം: പുരുഷ തടവുകാർക്കായി 2 തുറന്ന ജയിലുകൾ: നെട്ടുകാൽത്തേരി (തിരുവനന്തപുരം), ചീമേനി (കാസർഗോഡ്). സ്ത്രീകൾക്ക് പൂജപ്പുരയിൽ തുറന്ന ജയിൽ.
84. തടവ് ശിക്ഷ വിധിച്ച ഒരു തടവുകാരനെ ജില്ലാ ജയിലിൽ എത്ര കാലം പാർപ്പിക്കാവുന്നതാണ്?
- A) 03 മാസം
- B) 01 വർഷം
- C) 06 മാസം
- D) 02 വർഷം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 06 മാസം
വിശദീകരണം: കേരള ജയിൽ ചട്ടങ്ങൾ പ്രകാരം 6 മാസം വരെ തടവ് ശിക്ഷ ലഭിച്ചവരെ ജില്ലാ ജയിലിൽ പാർപ്പിക്കാം; അതിൽ കൂടുതലുള്ളവരെ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു (ഔദ്യോഗിക ഉത്തരസൂചിക പ്രകാരം).
85. നിലവിലെ ജയിൽ വകുപ്പ് മേധാവി :
- A) ബൽറാം കുമാർ ഉപാധ്യായ
- B) ഷേയ്ക്ക് ദർവേഷ് സാഹിബ്
- C) അജിത് കുമാർ എം. ആർ
- D) എച്ച്. വെങ്കിടേഷ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) ബൽറാം കുമാർ ഉപാധ്യായ
വിശദീകരണം: ഔദ്യോഗിക ഉത്തരസൂചിക പ്രകാരം ജയിൽ ഡയറക്ടർ ജനറൽ (DGP – Prisons & Correctional Services) ബൽറാം കുമാർ ഉപാധ്യായ. ഷെയ്ക്ക് ദർവേഷ് സാഹിബ് – മുൻ സംസ്ഥാന പോലീസ് മേധാവി.
86. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
- A) മനുഷ്യാവകാശങ്ങൾ സർക്കാർ അനുവദിച്ചവയാണ്
- B) മനുഷ്യാവകാശങ്ങൾ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും ഉറപ്പുനൽകുന്നവയാണ്
- C) മനുഷ്യാവകാശങ്ങൾ സംസ്ഥാന നിയമസഭ നിർണ്ണയിക്കുന്നു
- D) മനുഷ്യാവകാശങ്ങൾ നിയമപരമായല്ല, ധാർമ്മികമായവ മാത്രമാണ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) മനുഷ്യാവകാശങ്ങൾ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും ഉറപ്പുനൽകുന്നവയാണ്
വിശദീകരണം: മനുഷ്യാവകാശ സംരക്ഷണ നിയമം 1993 വകുപ്പ് 2(d) പ്രകാരം മനുഷ്യാവകാശങ്ങൾ എന്നാൽ ഭരണഘടനയും ഇന്ത്യയിൽ നടപ്പാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളും ഉറപ്പുനൽകുന്ന ജീവൻ, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങൾ.
87. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് ഏത് നിയമപ്രകാരം ആണ്?
- A) ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങൾ
- B) ഭരണ ഘടനയുടെ നിർദ്ദേശക തത്വങ്ങൾ
- C) മനുഷ്യാവകാശ സംരക്ഷണ നിയമം
- D) അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) മനുഷ്യാവകാശ സംരക്ഷണ നിയമം
വിശദീകരണം: മനുഷ്യാവകാശ സംരക്ഷണ നിയമം 1993 വകുപ്പ് 21 പ്രകാരം 1998-ൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചു (നിയമാധിഷ്ഠിത സ്ഥാപനം).
88. താഴെപ്പറയുന്നവയിൽ ഏതാണ് മനുഷ്യാവകാശങ്ങളുടെ നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്?
- A) വ്യക്തിയുടെ ജീവിതം, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ്
- B) വോട്ടവകാശം, നികുതി, തൊഴിൽ
- C) മതപരമായ അവകാശങ്ങൾ
- D) സാമ്പത്തിക സാമൂഹ്യ അവകാശങ്ങൾ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) വ്യക്തിയുടെ ജീവിതം, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ്
വിശദീകരണം: PHRA 1993 വകുപ്പ് 2(d) പ്രകാരം മനുഷ്യാവകാശങ്ങൾ – വ്യക്തിയുടെ ജീവൻ, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങൾ.
89. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി എത്ര വർഷം ആണ്?
- A) അഞ്ച് വർഷം അല്ലെങ്കിൽ എഴുപത് വയസ്സ് തികയുന്നത് വരെ
- B) മൂന്ന് വർഷം അല്ലെങ്കിൽ എഴുപത് വയസ്സ് തികയുന്നത് വരെ
- C) നാല് വർഷം അല്ലെങ്കിൽ അറുപത്തഞ്ച് വയസ്സ് തികയുന്നത് വരെ
- D) അഞ്ച് വർഷം അല്ലെങ്കിൽ അറുപത് വയസ്സ് തികയുന്നത് വരെ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) മൂന്ന് വർഷം അല്ലെങ്കിൽ എഴുപത് വയസ്സ് തികയുന്നത് വരെ
വിശദീകരണം: 2019-ലെ ഭേദഗതി പ്രകാരം NHRC/SHRC ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ്സ് (ഏതാണോ ആദ്യം) – മുമ്പ് 5 വർഷം.
90. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്തെ കമ്മീഷനിൽ നിന്ന് പുറത്താക്കാൻ അനുവദിക്കുന്നത് എപ്പോഴൊക്കെ ആണ്?
- A) കമ്മീഷൻ അംഗം പാപ്പരായി പ്രഖ്യാപിക്കപ്പെടുന്നു; ആ കാലയളവിൽ പുറത്തുനിന്നുള്ള ശമ്പളമുള്ള ജോലിയിൽ ഏർപ്പെടുന്നു;
- B) അംഗം മാനസികമോ ശാരീരികമോ ആയ ബലഹീനത കാരണം അയോഗ്യനായി കണക്കാക്കപ്പെടുന്നു; അംഗത്തിന്റെ മാനസികാവസ്ഥ മോശമാണെങ്കിൽ, ഒരു യോഗ്യതയുള്ള കോടതി അങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ; അല്ലെങ്കിൽ;
- C) അംഗം, ധാർമ്മിക അരാജകത്വം ഉൾപ്പെടുന്ന ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്നു എങ്കിൽ.
- D) മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്.
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്.
വിശദീകരണം: PHRA 1993 വകുപ്പ് 5 പ്രകാരം പാപ്പരാകൽ, പുറത്ത് ശമ്പളമുള്ള ജോലി, മാനസിക/ശാരീരിക അശക്തി, കോടതി മാനസികാസ്വാസ്ഥ്യം പ്രഖ്യാപിക്കൽ, ധാർമ്മിക അധഃപതനം ഉൾപ്പെടുന്ന കുറ്റത്തിന് ശിക്ഷ – ഇവയിലെല്ലാം രാഷ്ട്രപതിക്ക് അംഗത്തെ നീക്കം ചെയ്യാം.
91. വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഇളവ് നൽകുന്നു?
- A) വകുപ്പ് 4
- B) വകുപ്പ് 6
- C) വകുപ്പ് 8(1)
- D) വകുപ്പ് 10
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) വകുപ്പ് 8(1)
വിശദീകരണം: RTI വകുപ്പ് 8(1) – വിവരം വെളിപ്പെടുത്തുന്നതിൽ നിന്നുള്ള ഇളവുകൾ (a മുതൽ j വരെ). വകുപ്പ് 4 – സ്വമേധയാ വെളിപ്പെടുത്തൽ; 6 – അപേക്ഷ; 10 – ഭാഗിക വെളിപ്പെടുത്തൽ.
92. വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(g) പ്രകാരം ഏത് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നാണ് ഇളവ് അനുവദിക്കുന്നത്?
- A) രാഷ്ട്രത്തിന്റെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കാൻ
- B) വ്യക്തികളുടെ ജീവനും ശാരീരിക സുരക്ഷയും സംരക്ഷിക്കാൻ
- C) സർക്കാരിന്റെ രഹസ്യരേഖകൾ സംരക്ഷിക്കാൻ
- D) വിദേശരാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) വ്യക്തികളുടെ ജീവനും ശാരീരിക സുരക്ഷയും സംരക്ഷിക്കാൻ
വിശദീകരണം: RTI 8(1)(g) – വെളിപ്പെടുത്തുന്നത് ഏതെങ്കിലും വ്യക്തിയുടെ ജീവനോ ശാരീരിക സുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്നതോ, വിവരദാതാവിനെ തിരിച്ചറിയുന്നതോ ആയ വിവരം. 8(1)(a) – സാമ്പത്തിക/സുരക്ഷാ താല്പര്യം, വിദേശ ബന്ധം.
93. ദേശീയ വിവരാവകാശ കമ്മീഷണർ നിയമനത്തിനുള്ള കമ്മിറ്റിയുടെ ചെയർമാനായിരിക്കുന്നത് ആരാണ്?
- A) രാഷ്ട്രപതി
- B) ലോക്സഭാ സ്പീക്കർ
- C) പ്രധാനമന്ത്രി
- D) പ്രതിപക്ഷ നേതാവ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) പ്രധാനമന്ത്രി
വിശദീകരണം: RTI വകുപ്പ് 12(3) പ്രകാരം മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും ശുപാർശ ചെയ്യുന്ന സമിതി: പ്രധാനമന്ത്രി (ചെയർമാൻ), ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്രമന്ത്രി.
94. വിവരാവകാശ നിയമം വകുപ്പ് 9 പ്രകാരമുള്ള ‘വിവരം നിരസിക്കൽ’ ഏതു തരത്തിലുള്ള പകർപ്പവകാശ ലംഘനത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?
- A) സ്വകാര്യ വ്യക്തിയുടെ പകർപ്പവകാശം
- B) സർക്കാർ രേഖകളുടെ പകർപ്പവകാശം
- C) സംസ്ഥാനത്തിന് പുറത്തുള്ള വ്യക്തിയുടെ പകർപ്പവകാശം
- D) പ്രസാധകരുടെ പകർപ്പവകാശം മാത്രം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) സ്വകാര്യ വ്യക്തിയുടെ പകർപ്പവകാശം
വിശദീകരണം: RTI വകുപ്പ് 9 – വിവരം നൽകുന്നത് സർക്കാർ (State) അല്ലാത്ത ഒരു സ്വകാര്യ വ്യക്തിയുടെ പകർപ്പവകാശം ലംഘിക്കുന്നതാണെങ്കിൽ PIO-യ്ക്ക് അപേക്ഷ നിരസിക്കാം.
95. വിവരാവകാശ നിയമം, 2005 പ്രകാരം “വിവരം” (Information) എന്നതിൽ ഉൾപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതെല്ലാമാണ്?
- A) രേഖകൾ, ഇമെയിലുകൾ, സർക്കുലറുകൾ, ഓർഡറുകൾ, ലോഗ്ബുക്കുകൾ
- B) പത്രക്കുറിപ്പുകൾ, റിപ്പോർട്ടുകൾ, സാമ്പിളുകൾ
- C) ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ മെറ്റീരിയൽ
- D) മേൽപറഞ്ഞവ എല്ലാം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) മേൽപറഞ്ഞവ എല്ലാം
വിശദീകരണം: RTI വകുപ്പ് 2(f) പ്രകാരം ‘വിവരം’ – രേഖകൾ, ഡോക്യുമെന്റുകൾ, മെമ്മോകൾ, ഇ-മെയിലുകൾ, അഭിപ്രായങ്ങൾ, പത്രക്കുറിപ്പുകൾ, സർക്കുലറുകൾ, ഓർഡറുകൾ, ലോഗ്ബുക്കുകൾ, കരാറുകൾ, റിപ്പോർട്ടുകൾ, സാമ്പിളുകൾ, മോഡലുകൾ, ഇലക്ട്രോണിക് ഡാറ്റ എന്നിവയെല്ലാം.
96. “ഫൈറ്റ് ഓർ ഫ്ലൈറ്റ് റെസ്പോൺസ്” എന്നത് ഏതുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു?
- A) അക്രമണോത്സുകത
- B) മാനസികസമ്മർദ്ദം
- C) അഭിപ്രേരണ
- D) ബുദ്ധി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) മാനസികസമ്മർദ്ദം
വിശദീകരണം: ഭീഷണി/സമ്മർദ്ദ സാഹചര്യത്തിൽ അഡ്രിനാലിൻ സ്രവിച്ച് പോരാടാനോ ഓടിപ്പോകാനോ ശരീരം തയ്യാറെടുക്കുന്ന പ്രതികരണം (വാൾട്ടർ കാനൻ) – മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ടത്.
97. ഫ്രോയിഡിന്റെ സിദ്ധാന്തം അനുസരിച്ചു “റിയാലിറ്റി പ്രിൻസിപ്പിൾ” പ്രകാരം പ്രവർത്തിക്കുന്നത് ഏതു ഘടകം ആണ്?
- A) ഇഡ്
- B) ഈഗോ
- C) സൂപ്പർ ഈഗോ
- D) ലിബിഡോ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ഈഗോ
വിശദീകരണം: ഫ്രോയിഡ്: ഇഡ് – സുഖതത്വം (Pleasure principle); ഈഗോ – യാഥാർത്ഥ്യതത്വം (Reality principle); സൂപ്പർ ഈഗോ – ധാർമ്മികതത്വം.
98. ബുദ്ധി-ബഹുമുഖ സിദ്ധാന്തത്തിൽ “കൈനെസ്തറ്റിക്” എന്നത് എന്താണ്?
- A) കണക്കുകൂട്ടാനുള്ള കഴിവ്
- B) ഭാഷാ ഉപയോഗം
- C) പ്രകൃതി നിരീക്ഷണം
- D) ശാരീരിക ചലനങ്ങൾ കഴിവോടെ നിർവഹിക്കൽ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) ശാരീരിക ചലനങ്ങൾ കഴിവോടെ നിർവഹിക്കൽ
വിശദീകരണം: ഗാർഡ്നറുടെ ബഹുമുഖ ബുദ്ധിയിൽ ബോഡിലി-കൈനെസ്തറ്റിക് ബുദ്ധി – ശരീരചലനങ്ങൾ വിദഗ്ദ്ധമായി നിയന്ത്രിക്കാനുള്ള കഴിവ് (കായികതാരങ്ങൾ, നർത്തകർ).
99. ഉത്കണ്ഠയെ ഏറ്റവും ശെരിയായി വിവരിക്കുന്നത് ഇതിൽ ഏതാണ്?
- A) അമിത ആനന്ദം
- B) ഭയം, സംഘർഷം, ചിന്ത
- C) ശാരീരികശക്തി
- D) ഉറക്കം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ഭയം, സംഘർഷം, ചിന്ത
വിശദീകരണം: ഉത്കണ്ഠ (Anxiety) – ഭാവിയിൽ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ചുള്ള ഭയം, മാനസിക സംഘർഷം, അസ്വസ്ഥമായ ചിന്തകൾ എന്നിവ ചേർന്ന വൈകാരികാവസ്ഥ.
100. അഭിപ്രേരണ എന്നത് എന്തിനെക്കുറിച്ചാണ്?
- A) ഉറക്കം വർധിപ്പിക്കാൻ
- B) പ്രവർത്തിക്കാനുള്ള പ്രചോദനം
- C) രോഗനിർണയം
- D) ഓർമ്മ മായ്ച്ചു കളയൽ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) പ്രവർത്തിക്കാനുള്ള പ്രചോദനം
വിശദീകരണം: അഭിപ്രേരണ (Motivation) – ലക്ഷ്യത്തിലേക്ക് പ്രവർത്തിക്കാൻ വ്യക്തിയെ ഉത്തേജിപ്പിക്കുകയും നയിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ആന്തരിക പ്രചോദനം.
Learn with our YouTube channel
Previous questions, repeated questions and easy tricks for Kerala PSC exams — explained in Malayalam.
Recommended books for this exam
- Kerala PSC Assistant Prison Officer GuideView on Amazon
- Kerala PSC Previous Question Papers BookView on Amazon
- Kerala PSC GK MalayalamView on Amazon
As an Amazon Associate we earn from qualifying purchases.