| Question Paper Code | 145/2025 |
|---|---|
| Post / Exam | Attender Gr II, Salesman Gr II/Saleswoman GrII, Attender, Storekeeper etc. |
| Category Number(s) | 037/2024, 199/2024, 328/2024, 377/2024 |
| Exam Date | 08 Nov 2025 |
| Medium | Malayalam |
| Pages | 24 |
Download the Kerala PSC Attender Gr II, Salesman Gr II/Saleswoman GrII, Attender, Storekeeper etc. question paper (145/2025), held on 08 Nov 2025. Solving previous papers like this is one of the best ways to prepare for upcoming PSC exams.
The paper has 24 pages and is in Malayalam medium. Category number(s): 037/2024, 199/2024, 328/2024, 377/2024.
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സമയം നോക്കി പരിശീലിക്കൂ.
Free PDF. Open it on your phone or print it for practice.
Solved answers with explanation (Malayalam)
ചോദ്യത്തിലേക്ക് പോകുക:
1. കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആര്?
- A) വി. വേണു
- B) കെ. ജയകുമാർ
- C) ഡോ. എ. ജയതിലക്
- D) എ. ഷാജഹാൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) ഡോ. എ. ജയതിലക്
വിശദീകരണം: 2025 ജൂലൈ 1 മുതൽ ഡോ. എ. ജയതിലക് കേരള ചീഫ് സെക്രട്ടറി (ശാരദ മുരളീധരന്റെ പിൻഗാമി).
2. ISROയുടെ പുതിയ ചെയർമാൻ ആര്?
- A) Dr. S. സോമനാഥ്
- B) Dr. V. നാരായണൻ
- C) V. ആദിമൂർത്തി
- D) സതീഷ് ധവാൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) Dr. V. നാരായണൻ
വിശദീകരണം: 2025 ജനുവരി 14-ന് ഡോ. വി. നാരായണൻ (കന്യാകുമാരി സ്വദേശി, LPSC ഡയറക്ടർ) എസ്. സോമനാഥിന്റെ പിൻഗാമിയായി ISRO ചെയർമാനായി.
3. ദേശീയ കായിക ദിനമായി ആഘോഷിക്കുന്നതെന്ന്?
- A) ആഗസ്റ്റ് 27
- B) മാർച്ച് 27
- C) സെപ്റ്റംബർ 16
- D) ആഗസ്റ്റ് 29
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) ആഗസ്റ്റ് 29
വിശദീകരണം: ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29 ദേശീയ കായിക ദിനം.
4. സിനിമയാക്കിയ ആദ്യ മലയാള നോവൽ ഏത്?
- A) വിഗതകുമാരൻ
- B) മാർത്താണ്ഡവർമ്മ
- C) ചെമ്മീൻ
- D) അവകാശികൾ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) മാർത്താണ്ഡവർമ്മ
വിശദീകരണം: സി.വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ 1933-ൽ സിനിമയായി – സിനിമയാക്കിയ ആദ്യ മലയാള നോവൽ. ‘വിഗതകുമാരൻ’ (1928) ആദ്യ മലയാള സിനിമ.
5. ചേരുംപടി ചേർക്കുക:
1. കഥകളി — a. കുഞ്ചൻ നമ്പ്യാർ
2. ഓട്ടൻതുള്ളൽ — b. കുമാരനാശാൻ
3. ചണ്ഡാലഭിക്ഷുകി — c. ചെറുശേരി
4. കൃഷ്ണഗാഥ — d. കൊട്ടാരക്കര തമ്പുരാൻ
- A) 1-d, 2-a, 3-b, 4-c
- B) 1-d, 2-c, 3-a, 4-b
- C) 1-c, 2-a, 3-d, 4-b
- D) 1-b, 2-d, 3-a, 4-c
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 1-d, 2-a, 3-b, 4-c
വിശദീകരണം: കഥകളി (രാമനാട്ടം) – കൊട്ടാരക്കര തമ്പുരാൻ; ഓട്ടൻതുള്ളൽ – കുഞ്ചൻ നമ്പ്യാർ; ചണ്ഡാലഭിക്ഷുകി – കുമാരനാശാൻ; കൃഷ്ണഗാഥ – ചെറുശ്ശേരി.
6. കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര്?
- A) ചിഞ്ചുറാണി
- B) വി. ശിവൻകുട്ടി
- C) സജി ചെറിയാൻ
- D) റോഷി അഗസ്റ്റ്യൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) സജി ചെറിയാൻ
വിശദീകരണം: സജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി. ചിഞ്ചുറാണി – മൃഗസംരക്ഷണം; വി. ശിവൻകുട്ടി – വിദ്യാഭ്യാസം; റോഷി അഗസ്റ്റിൻ – ജലവിഭവം.
7. ‘ഇന്ത്യയിലെ അഗ്നിപുത്രി’ എന്നറിയപ്പെടുന്ന ടെസി തോമസിന്റെ ജന്മസ്ഥലം എവിടെ?
- A) കോട്ടയം
- B) ആലപ്പുഴ
- C) ഇടുക്കി
- D) എറണാകുളം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ആലപ്പുഴ
വിശദീകരണം: ‘മിസൈൽ വനിത’ ടെസി തോമസ് (അഗ്നി-IV പ്രോജക്ട് ഡയറക്ടർ) ആലപ്പുഴ സ്വദേശിനി.
8. ഇന്ത്യൻ കായികരംഗത്തെ പരമോന്നത പുരസ്കാരം ഏത്?
- A) അർജുന അവാർഡ്
- B) ദ്രോണാചാര്യ അവാർഡ്
- C) മൗലാന അബുൽ കലാം ആസാദ് ട്രോഫി
- D) ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ്
വിശദീകരണം: മേജർ ധ്യാൻചന്ദ് ഖേൽരത്ന ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരം (2021 വരെ രാജീവ് ഗാന്ധി ഖേൽരത്ന).
9. 2023-ലെ ‘ദാദാ സാഹിബ് ഫാൽക്കെ അവാർഡ്’ നേടിയ മലയാള സിനിമ നടൻ ആര്?
- A) മമ്മൂട്ടി
- B) മോഹൻലാൽ
- C) പൃഥ്വിരാജ്
- D) കമലഹാസൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) മോഹൻലാൽ
വിശദീകരണം: 2023-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം (2025-ൽ പ്രഖ്യാപിച്ചു) മോഹൻലാലിന്; അടൂർ ഗോപാലകൃഷ്ണന് ശേഷം ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളി.
10. കേരള സവോത്ഥാന രംഗത്ത് ധാരാളം മാറ്റങ്ങൾക്ക് വഴിതെളിച്ച ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന പ്രസിദ്ധമായ നാടകം രചിച്ചതാര്?
- A) O. ചന്തുമേനോൻ
- B) സി.വി. രാമൻപിള്ള
- C) V.T. ഭട്ടതിരിപ്പാട്
- D) A.R. രാജരാജവർമ്മ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) V.T. ഭട്ടതിരിപ്പാട്
വിശദീകരണം: നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ദുരവസ്ഥ ചിത്രീകരിച്ച ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ (1929) വി.ടി. ഭട്ടതിരിപ്പാടിന്റേത്.
11. ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യം :
- A) താജിക്കിസ്താൻ
- B) മ്യാൻമാർ
- C) അഫ്ഗാനിസ്ഥാൻ
- D) ഭൂട്ടാൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) താജിക്കിസ്താൻ
വിശദീകരണം: ഇന്ത്യയുമായി കരാതിർത്തിയുള്ളവ: പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ (PoK വഴി), ചൈന, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ. താജിക്കിസ്ഥാൻ വഖാൻ ഇടനാഴിയാൽ വേർതിരിക്കപ്പെടുന്നു.
12. ഉത്തര പർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹിമാചൽപ്രദേശ്-ടിബറ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ചുരം :
- A) ലിപു ലേഖ്
- B) ഷിപ്കി ലാ
- C) സോജി ലാ
- D) നാഥു ലാ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ഷിപ്കി ലാ
വിശദീകരണം: ഷിപ്കി ലാ – ഹിമാചൽപ്രദേശ്-ടിബറ്റ് (സത്ലജ് നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഇതുവഴി). ലിപുലേഖ് – ഉത്തരാഖണ്ഡ്; സോജിലാ – ശ്രീനഗർ-ലേ; നാഥുലാ – സിക്കിം.
13. കാറക്കോറം പർവ്വത നിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :
I. കാറക്കോറം പർവ്വത നിരയിലാണ് ഗോഡ്വിൻ-ഓസ്റ്റിൻ സ്ഥിതി ചെയ്യുന്നത്.
II. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ-ഓസ്റ്റിൻ ആണ്.
III. കാറക്കോറം പർവ്വത നിരയുടെ തുടർച്ചയാണ് ടിബറ്റിലെ കൈലാസ പർവ്വത നിരകൾ.
- A) I ശരി
- B) I, II ശരി
- C) I, III ശരി
- D) III ശരി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) I, III ശരി
വിശദീകരണം: K2 (ഗോഡ്വിൻ ഓസ്റ്റിൻ) കാറക്കോറത്തിൽ; കൈലാസ നിര കാറക്കോറത്തിന്റെ തുടർച്ച. ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി എവറസ്റ്റ് ആയതിനാൽ II തെറ്റ് (K2 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയത്).
14. താഴെ തന്നിരിക്കുന്നവയിൽ ഉപദ്വീപീയൻ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :
I. നർമ്മദ നദി ഉത്ഭവിക്കുന്നത് ഛത്തീസ്ഗഢിലെ മൈക്കലാ മലനിരകളിൽ നിന്നാണ്.
II. കൃഷ്ണാ നദിയുടെ പോഷക നദികളാണ് ശബരി, ഇന്ദ്രാവതി.
III. ഉപദ്വീപീയൻ നദികൾക്ക് അപരദന തീവ്രത താരതമ്യേന കുറവാണ്.
- A) I, II ശരി
- B) II, III ശരി
- C) I, III ശരി
- D) ഇവയെല്ലാം ശരി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) I, III ശരി
വിശദീകരണം: നർമ്മദ മൈക്കൽ നിരയിലെ അമർകണ്ടകിൽ നിന്ന് ഉത്ഭവിക്കുന്നു; പഴക്കമേറിയ ഉപദ്വീപീയ നദികളുടെ അപരദന ശേഷി കുറവ്. ശബരി, ഇന്ദ്രാവതി ഗോദാവരിയുടെ പോഷകനദികൾ – II തെറ്റ് (ഔദ്യോഗിക ഉത്തരസൂചിക: I, III).
15. ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഇരുമ്പയിര് ഖനനമേഖല :
- A) സുന്ദർഗഢ്
- B) സിംഗ്ഭം
- C) ഷിമോഗ
- D) നീലഗിരി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) സുന്ദർഗഢ്
വിശദീകരണം: സുന്ദർഗഢ്, കിയോഞ്ചർ, മയൂർഭഞ്ജ് – ഒഡീഷയിലെ ഇരുമ്പയിര് മേഖലകൾ. സിംഗ്ഭം – ജാർഖണ്ഡ്; ഷിമോഗ – കർണാടക.
16. ദേശീയ ജലപാത NW3 കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം :
- A) ഗുജറാത്ത്
- B) പശ്ചിമ ബംഗാൾ
- C) കേരളം
- D) ആന്ധ്രാ പ്രദേശ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) കേരളം
വിശദീകരണം: NW-3 – വെസ്റ്റ് കോസ്റ്റ് കനാൽ (കൊല്ലം – കോഴിക്കോട്), കേരളം.
17. ഇന്ത്യയിലെ പ്രധാന ആണവോർജ്ജ നിലയമായ റാവത്ത് ഭട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
- A) ഗുജറാത്ത്
- B) മധ്യപ്രദേശ്
- C) മഹാരാഷ്ട്ര
- D) രാജസ്ഥാൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) രാജസ്ഥാൻ
വിശദീകരണം: റാവത്ത്ഭട്ട (രാജസ്ഥാൻ ആറ്റമിക് പവർ സ്റ്റേഷൻ) – രാജസ്ഥാനിലെ ചിത്തോർഗഢ് ജില്ലയിൽ, ചമ്പൽ നദീതീരത്ത്.
18. മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെയുള്ള സഞ്ചാരപാതയിൽ കൊങ്കൺ റെയിൽവേ പിന്നിടുന്ന നദികളുടെ എണ്ണം :
- A) 146
- B) 149
- C) 144
- D) 140
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 146
വിശദീകരണം: 760 കി.മീ. നീളമുള്ള കൊങ്കൺ റെയിൽവേ (റോഹ – തോക്കൂർ/മംഗലാപുരം) 146 നദികളും 2000-ലധികം പാലങ്ങളും 91 തുരങ്കങ്ങളും കടന്നുപോകുന്നു.
19. ബംഗാളിലെ ആദ്യകാല വർത്തമാന പത്രം :
- A) രാജ്യസമാചാർ
- B) ബോംബെ സമാചാർ
- C) സുലഭ് സമാചാർ
- D) സംബാദ് കൗമുദി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) സുലഭ് സമാചാർ
വിശദീകരണം: ഔദ്യോഗിക ഉത്തരസൂചിക പ്രകാരം ‘സുലഭ് സമാചാർ’ (1870, കേശബ് ചന്ദ്രസെൻ – കുറഞ്ഞ വിലയുള്ള ബംഗാളി പത്രം). ബോംബെ സമാചാർ ഗുജറാത്തി പത്രം. (രാജാറാം മോഹൻ റോയിയുടെ ‘സംബാദ് കൗമുദി’ (1821) ഇതിനേക്കാൾ പഴയതാണ്.)
20. താഴെ തന്നിരിക്കുന്നവയിൽ റാബി വിള അല്ലാത്തത് ഏത്?
- A) പുകയില
- B) കടുക്
- C) പരുത്തി
- D) ഗോതമ്പ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) പരുത്തി
വിശദീകരണം: പരുത്തി ഖാരിഫ് വിള (മൺസൂൺ കാലത്ത് വിതയ്ക്കുന്നത്). ഗോതമ്പ്, കടുക്, പുകയില – റാബി (ശൈത്യകാല) വിളകൾ.
21. സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായ ബ്രഹ്മ സമാജത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) ജാതി വ്യവസ്ഥ നിർമ്മാർജ്ജനം ചെയ്യും.
(ii) സ്ത്രീകൾക്ക് എതിരായ വിവേചനം അവസാനിപ്പിക്കുക.
(iii) സതി, ശൈശവ വിവാഹം എന്നിവ അവസാനിപ്പിക്കുക
(iv) പിന്നോക്ക വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു.
(v) ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക പുരോഗതിയ്ക്കായി വാദിച്ചു.
- A) (i), (ii), (iv)
- B) (ii), (iv), (v)
- C) (i), (ii), (iii)
- D) (i), (ii), (v)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) (i), (ii), (iii)
വിശദീകരണം: രാജാറാം മോഹൻ റോയ് 1828-ൽ സ്ഥാപിച്ച ബ്രഹ്മസമാജം ജാതിവ്യവസ്ഥ, സ്ത്രീവിവേചനം, സതി, ശൈശവവിവാഹം എന്നിവയ്ക്കെതിരെ പ്രവർത്തിച്ചു. മുസ്ലീം പുരോഗതി – അലിഗഢ് പ്രസ്ഥാനം.
22. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭാഗമാകാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ഏതെല്ലാം?
(i) കാശ്മീർ, തിരുവിതാംകൂർ, ജുനഗഡ്
(ii) ഹൈദ്രാബാദ്, കൊച്ചി, മൈസൂർ
(iii) ജുനഗഡ്, ഗ്വാളിയോർ, ഹൈദ്രാബാദ്
(iv) ഹൈദ്രാബാദ്, ജുനഗഡ്, കാശ്മീർ
- A) (i)
- B) (ii)
- C) (iii)
- D) (iv)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: ഈ ചോദ്യം PSC ഫൈനൽ ആൻസർ കീയിൽ ഒഴിവാക്കി (Deleted)
വിശദീകരണം: ഹൈദരാബാദ്, ജുനഗഢ്, കാശ്മീർ എന്നിവയാണ് പ്രധാനമായും വിസമ്മതിച്ചത്; എന്നാൽ തിരുവിതാംകൂറും (സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം) ആദ്യം വിസമ്മതിച്ചതിനാൽ (i)-ഉം ന്യായീകരിക്കാം; ഒന്നിലധികം ഉത്തരം സാധ്യമായതിനാൽ ചോദ്യം ഒഴിവാക്കി.
23. ഗാന്ധിജിയുടെ ബഹിഷ്കരണ സമര രീതിയെ എതിർത്തുകൊണ്ട് 1923-ൽ സ്വരാജ് പാർട്ടിയ്ക്ക് രൂപം നൽകിയ നേതാക്കൾ ആരെല്ലാം?
(i) ഗോപാലകൃഷ്ണ ഗോഖലെ
(ii) സുബാഷ് ചന്ദ്ര ബോസ്
(iii) C.R. ദാസ്
(iv) മോത്തിലാൽ നെഹ്റു
- A) (i), (iv)
- B) (ii), (iii)
- C) (iii), (iv)
- D) (i), (ii)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) (iii), (iv)
വിശദീകരണം: നിയമസഭാ ബഹിഷ്കരണം ഉപേക്ഷിച്ച് കൗൺസിലുകളിൽ പ്രവേശിക്കാൻ 1923-ൽ സി.ആർ. ദാസും മോത്തിലാൽ നെഹ്റുവും സ്വരാജ് പാർട്ടി രൂപീകരിച്ചു.
24. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി 1916-ൽ മഹാരാഷ്ട്രയിൽ വനിത സർവ്വകലാശാല സ്ഥാപിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു?
- A) ബാലഗംഗാധര തിലക്
- B) G.G. അഗാർക്കർ
- C) D.K. കാർവെ
- D) മൗലാന അബുൽ കലാം ആസാദ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) D.K. കാർവെ
വിശദീകരണം: ധോണ്ടോ കേശവ് കാർവെ 1916-ൽ പൂനെയിൽ ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല (SNDT) സ്ഥാപിച്ചു; 1958-ൽ ഭാരതരത്നം.
25. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യാക്കാരിൽ ദേശസ്നേഹം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഭാരത മാതാ എന്ന ചിത്രം വരച്ചത് ആരായിരുന്നു?
- A) രാജാ രവിവർമ്മ
- B) അബനീന്ദ്രനാഥ ടാഗോർ
- C) നന്ദലാൽ ബോസ്
- D) അമൃതാ ഷേർഗിൽ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) അബനീന്ദ്രനാഥ ടാഗോർ
വിശദീകരണം: ബംഗാൾ സ്കൂൾ ഓഫ് ആർട്ടിന്റെ സ്ഥാപകൻ അബനീന്ദ്രനാഥ ടാഗോർ 1905-ൽ ‘ഭാരത് മാതാ’ വരച്ചു.
26. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന പ്രാദേശിക പത്രങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാർ കൊണ്ടുവന്ന പ്രാദേശിക ഭാഷാ പത്രനിയമം നിലവിൽ വന്ന വർഷം?
- A) 1809
- B) 1878
- C) 1885
- D) 1924
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 1878
വിശദീകരണം: വെർണാക്കുലർ പ്രസ് ആക്ട് 1878-ൽ ലിറ്റൺ പ്രഭു കൊണ്ടുവന്നു; 1882-ൽ റിപ്പൺ പ്രഭു റദ്ദാക്കി.
27. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യ സ്വതന്ത്ര തെരെഞ്ഞെടുപ്പ് നടന്നത് എന്നായിരുന്നു?
- A) 1951-1952
- B) 1952-1953
- C) 1953-1954
- D) 1954-1955
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 1951-1952
വിശദീകരണം: ആദ്യ പൊതുതെരഞ്ഞെടുപ്പ് 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെൻ.
28. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ രൂപീകരിച്ചപ്പോൾ ചെയർമാനും മറ്റ് അംഗങ്ങളും ആരെല്ലാമായിരുന്നു?
(i) K.M. പണിക്കർ, പോറ്റി ശ്രീരാമലു, H.N. കുൻസ്രു
(ii) H.N. കുൻസ്രു, വല്ലഭായി പട്ടേൽ, K.M. പണിക്കർ
(iii) ഫസൽഅലി, K.M. പണിക്കർ, H.N. കുൻസ്രു
(iv) K.M. പണിക്കർ, Dr. രാധാകൃഷ്ണൻ, ഫസൽഅലി
- A) (i)
- B) (ii)
- C) (iii)
- D) (iv)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) (iii)
വിശദീകരണം: 1953-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ: ചെയർമാൻ ഫസൽ അലി; അംഗങ്ങൾ കെ.എം. പണിക്കർ, എച്ച്.എൻ. കുൻസ്രു.
29. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിലാക്കുക.
(i) കുണ്ടറ വിളംബരം
(ii) വൈക്കം സത്യാഗ്രഹം
(iii) മാപ്പിള ലഹള
(iv) മലയാളി മെമ്മോറിയൽ
- A) (i), (iii), (iv), (ii)
- B) (ii), (iv), (iii), (i)
- C) (iv), (ii), (iii), (i)
- D) (i), (iv), (iii), (ii)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) (i), (iv), (iii), (ii)
വിശദീകരണം: കുണ്ടറ വിളംബരം (1809) → മലയാളി മെമ്മോറിയൽ (1891) → മലബാർ/മാപ്പിള ലഹള (1921) → വൈക്കം സത്യാഗ്രഹം (1924).
30. സ്വാതന്ത്ര്യാനന്തരം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പര്യവേക്ഷണങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏത്?
(i) 1962-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായി.
(ii) 1969-ൽ ISRO രൂപീകരിച്ചു.
(iii) ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം വിശാഖപട്ടണത്ത് ആരംഭിച്ചു.
(iv) 1975-ൽ ആര്യഭട്ട എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
- A) (i), (ii), (iii)
- B) (i), (ii), (iv)
- C) (ii), (iii), (iv)
- D) (i), (ii), (iii), (iv)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) (i), (ii), (iv)
വിശദീകരണം: INCOSPAR 1962; ISRO 1969 ആഗസ്റ്റ് 15; ആര്യഭട്ട 1975 ഏപ്രിൽ 19. ആദ്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം തിരുവനന്തപുരത്തെ തുമ്പ (TERLS, 1963) – (iii) തെറ്റ്.
31. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) 1993 ഒക്ടോബർ 12നാണ് ഇന്ത്യാഗവൺമെന്റ് മനുഷ്യാവകാശ കമ്മീഷനെ നിയമിച്ചത്.
(ii) കമ്മീഷനിൽ 5 അംഗങ്ങളുണ്ടായിരിക്കും.
(iii) ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ് മിശ്രയായിരുന്നു.
(iv) പരാതികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിന് കമ്മീഷന് അധികാരമുണ്ട്.
- A) എല്ലാ പ്രസ്താവനകളും ശരിയാണ്.
- B) (i), (iii), (iv) പ്രസ്താവനകൾ ശരിയാണ് (ii) തെറ്റാണ്
- C) (i), (ii), (iii) പ്രസ്താവനകൾ ശരിയാണ് (iv) തെറ്റാണ്
- D) (iii) മാത്രം ശരിയാണ് (i), (ii), (iv) പ്രസ്താവനകൾ തെറ്റാണ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) (i), (ii), (iii) പ്രസ്താവനകൾ ശരിയാണ് (iv) തെറ്റാണ്
വിശദീകരണം: NHRC 1993 ഒക്ടോബർ 12-ന് നിലവിൽ വന്നു; ചെയർപേഴ്സണും 4 അംഗങ്ങളും (ആകെ 5); ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ് മിശ്ര. ഔദ്യോഗിക ഉത്തരസൂചിക പ്രകാരം (iv) തെറ്റായി കണക്കാക്കി (കമ്മീഷൻ അന്വേഷണം നടത്തി ശുപാർശ ചെയ്യുന്ന സമിതിയാണ്, കോടതിയെപ്പോലെ കേസെടുത്ത് ശിക്ഷിക്കാനാവില്ല).
32. “6 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.” എന്നത് മൗലിക കടമകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്?
- A) 2002ലെ 84-ആം ഭരണഘടനാ ഭേദഗതി
- B) 2002ലെ 86-ആം ഭരണഘടനാ ഭേദഗതി
- C) 2003ലെ 87-ആം ഭരണഘടനാ ഭേദഗതി
- D) 2004ലെ 89-ആം ഭരണഘടനാ ഭേദഗതി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 2002ലെ 86-ആം ഭരണഘടനാ ഭേദഗതി
വിശദീകരണം: 86-ാം ഭേദഗതി (2002) – അനുച്ഛേദം 21A (വിദ്യാഭ്യാസ അവകാശം), 51A(k) (11-ാം മൗലിക കടമ), അനുച്ഛേദം 45 ഭേദഗതി.
33. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) ഇന്ത്യൻ പ്രസിഡണ്ട് 352ആം വകുപ്പനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ 19ആം വകുപ്പ് പ്രകാരമുള്ള മൗലിക അവകാശങ്ങൾ മരവിപ്പിക്കപ്പെടുന്നു.
(ii) മൗലികാവകാശങ്ങൾ ന്യായ വാദാർഹങ്ങളാണ്.
(iii) 2002ലെ 86-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
(iv) ഭരണഘടനയുടെ 21-ആം വകുപ്പിൽ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
- A) (ii), (iii) പ്രസ്താവനകൾ മാത്രം ശരിയാണ്
- B) എല്ലാ പ്രസ്താവനകളും ശരിയാണ്
- C) (ii), (iv) പ്രസ്താവനകൾ മാത്രം ശരിയാണ്
- D) (i), (ii), (iii) പ്രസ്താവനകൾ മാത്രം ശരിയാണ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) (ii), (iii) പ്രസ്താവനകൾ മാത്രം ശരിയാണ്
വിശദീകരണം: മൗലികാവകാശങ്ങൾ ന്യായവാദാർഹം; 86-ാം ഭേദഗതി വിദ്യാഭ്യാസ അവകാശം (21A) ചേർത്തു. അഭിപ്രായസ്വാതന്ത്ര്യം അനുച്ഛേദം 19(1)(a)-ൽ – (iv) തെറ്റ്. 44-ാം ഭേദഗതിക്ക് ശേഷം യുദ്ധം/ബാഹ്യാക്രമണം കാരണമുള്ള അടിയന്തരാവസ്ഥയിൽ മാത്രമേ അനുച്ഛേദം 19 (358) താനേ മരവിക്കൂ; അതിനാൽ ഔദ്യോഗിക ഉത്തരസൂചിക (i) ശരിയായി കണക്കാക്കിയില്ല.
34. വിവരാവകാശ നിയമം 2005ന്റെ 2019ലെ ഭേദഗതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
(i) ഇന്ത്യൻ വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12നാണ്.
(ii) കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ കാലാവധി 5 വർഷം അല്ലെങ്കിൽ 60 വയസ് തികയുന്നത് വരെ ഏതാണോ ആദ്യം വരുന്നത് അതാണ്.
(iii) പ്രധാനമന്ത്രി ചെയർമാനായ സെലക്ഷൻ കമ്മിറ്റി നാമ നിർദ്ദേശം ചെയ്യുന്ന വ്യക്തിയെയാണ് പ്രസിഡണ്ട് കേന്ദ്രവിവരാവകാശ കമ്മീഷണർ ആയി നിയമിക്കുന്നത്.
(iv) വിവരാവകാശ നിയമത്തിന്റെ പരിപാലനം നിരീക്ഷുക, സർക്കാർ വകുപ്പുകളിൽ പബ്ലിക് വിവരങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പിക്കൽ എന്നിവയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ മുഖ്യ ചുമതലകൾ.
- A) (i) മാത്രം
- B) (ii) മാത്രം
- C) (i)യും (iii)യും
- D) (ii)യും (iii)യും (iv)യും
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) (ii) മാത്രം
വിശദീകരണം: 2019 ഭേദഗതിക്ക് ശേഷം കാലാവധി കേന്ദ്രസർക്കാർ നിശ്ചയിക്കുന്നു (3 വർഷം); ‘5 വർഷം അല്ലെങ്കിൽ 65 വയസ്സ്’ എന്ന പഴയ വ്യവസ്ഥ നീക്കി. അതിനാൽ (ii) തെറ്റ്.
35. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന സ്വകാര്യ സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
(i) സ്വകാര്യ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായ കാലയളവിലാണ്.
(ii) 1978ലെ 44-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വകാര്യ സ്വത്തവകാശം മൗലികാവകാശ പട്ടികയിൽനിന്ന് നീക്കം ചെയ്തത്.
(iii) നിലവിൽ ഭരണ ഘടനയുടെ 300(A) വകുപ്പിലാണ് സ്വകാര്യ സ്വത്തവകാശത്തെ കുറിച്ച് പറയുന്നത്.
- A) (ii) മാത്രം ശരി
- B) (i), (iii) മാത്രം ശരി
- C) എല്ലാ പ്രസ്താവനയും ശരിയാണ്
- D) (ii), (iii) മാത്രം ശരി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) (ii), (iii) മാത്രം ശരി
വിശദീകരണം: 44-ാം ഭേദഗതി (1978, മൊറാർജി ദേശായി സർക്കാർ) സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കി, അനുച്ഛേദം 300A പ്രകാരം നിയമപരമായ അവകാശമാക്കി.
36. “ജനഗണ മന” ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചതെന്ന്?
- A) 1947 ആഗസ്റ്റ് 15ന്
- B) 1949 നവംബർ 26ന്
- C) 1950 ജനുവരി 24ന്
- D) 1950 ജനുവരി 26ന്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 1950 ജനുവരി 24ന്
വിശദീകരണം: 1950 ജനുവരി 24-ന് ഭരണഘടനാ നിർമ്മാണസഭ ‘ജനഗണമന’ ദേശീയഗാനമായും ‘വന്ദേമാതരം’ ദേശീയ ഗീതമായും അംഗീകരിച്ചു.
37. ഇന്ത്യൻ ഭരണഘടനയിൽ ഏത് വകുപ്പിലാണ് ദേശീയ പതാകയെ കുറിച്ച് പ്രതിപാദിക്കുന്നത്?
- A) 51(A)(a) വകുപ്പിൽ
- B) 51(A)(b) വകുപ്പിൽ
- C) 51(A)(e) വകുപ്പിൽ
- D) 51(A)(g) വകുപ്പിൽ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 51(A)(a) വകുപ്പിൽ
വിശദീകരണം: അനുച്ഛേദം 51A(a) – ഭരണഘടനയെയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കുക.
38. ഇന്ത്യയുടെ ‘ദേശീയ ഗീത’മായ ‘വന്ദേ മാതരം’ ആദ്യമായി പൊതു വേദിയിൽ പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏതു സമ്മേളനത്തിൽവച്ചാണ്?
- A) 1896ലെ കൽക്കത്താ സമ്മേളനത്തിൽവച്ച്
- B) 1916ലെ ലക്നോ സമ്മേളനത്തിൽവച്ച്
- C) 1924ലെ ബൽഗാം സമ്മേളനത്തിൽവച്ച്
- D) 1929ലെ ലാഹോർ സമ്മേളനത്തിൽവച്ച്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 1896ലെ കൽക്കത്താ സമ്മേളനത്തിൽവച്ച്
വിശദീകരണം: 1896-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ‘വന്ദേമാതരം’ ആദ്യമായി പാടി.
39. ‘അവസര സമത്വ’ത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?
- A) 14-ആം വകുപ്പ്
- B) 16-ആം വകുപ്പ്
- C) 18-ആം വകുപ്പ്
- D) 24-ആം വകുപ്പ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 16-ആം വകുപ്പ്
വിശദീകരണം: അനുച്ഛേദം 16 – പൊതുനിയമനങ്ങളിൽ അവസര സമത്വം. 14 – നിയമത്തിനു മുന്നിൽ സമത്വം; 18 – സ്ഥാനപ്പേരുകൾ നിർത്തലാക്കൽ; 24 – ബാലവേല നിരോധനം.
40. ഇന്ത്യയുടെ ദേശീയ ചിഹ്നവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
(i) ‘സത്യമേവ ജയതേ’ എന്ന് മുണ്ഡകോപനിഷത്തിൽ നിന്നെടുത്ത മുദ്രാവാക്യം ദേശീയ ചിഹ്നത്തിന്റെ അടിഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്നു.
(ii) സിംഹം, കാള, കുതിര ആന എന്നീ മൃഗങ്ങളുടെ രൂപങ്ങൾ ദേശീയ ചിഹ്നത്തിലുണ്ട്.
(iii) 1947 ആഗസ്റ്റ് 15നാണ് ദേശീയ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്.
(iv) സാരനാഥിലെ അശോകസ്തംഭത്തിലെ സിംഹതോരണമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നമായി സ്വീകരിച്ചത്.
- A) (i)ഉം (iii)ഉം മാത്രം
- B) (ii) മാത്രം
- C) (iii) മാത്രം
- D) (i)ഉം (iv)ഉം മാത്രം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) (iii) മാത്രം
വിശദീകരണം: സാരനാഥ് സിംഹസ്തംഭം 1950 ജനുവരി 26-നാണ് ദേശീയ ചിഹ്നമായി അംഗീകരിച്ചത്; (iii) തെറ്റ്.
41. കേരളത്തിലെ ഏറ്റവും വലിയ കായൽ :
- A) വേമ്പനാട്ട് കായൽ
- B) അഷ്ടമുടി കായൽ
- C) കായംകുളം കായൽ
- D) കൊടുങ്ങല്ലൂർ കായൽ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) വേമ്പനാട്ട് കായൽ
വിശദീകരണം: വേമ്പനാട്ട് കായൽ കേരളത്തിലെ ഏറ്റവും വലിയ കായൽ (റാംസർ സൈറ്റ്); രണ്ടാമത് അഷ്ടമുടി.
42. ദക്ഷിണഭാഗീരഥി എന്ന് അറിയപ്പെടുന്ന നദി :
- A) മഞ്ചേശ്വരം പുഴ
- B) പമ്പ
- C) പാമ്പാർ
- D) ആയിരൂർ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) പമ്പ
വിശദീകരണം: ശബരിമലയുമായി ബന്ധപ്പെട്ട പമ്പാനദി ‘ദക്ഷിണ ഭാഗീരഥി’ എന്നറിയപ്പെടുന്നു; കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി.
43. കേരളത്തിന്റെ ഔദ്യോഗിക പക്ഷി :
- A) മയിൽ
- B) പറവ
- C) പ്രാവ്
- D) മലമുഴക്കി വേഴാമ്പൽ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) മലമുഴക്കി വേഴാമ്പൽ
വിശദീകരണം: കേരളത്തിന്റെ സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പൽ (Great Hornbill). ദേശീയ പക്ഷി മയിൽ.
44. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം :
- A) പെരിയാർ
- B) വയനാട്
- C) ഇടുക്കി
- D) പറമ്പിക്കുളം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) പെരിയാർ
വിശദീകരണം: 1934-ൽ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറിയായി തുടങ്ങി 1950-ൽ വന്യജീവി സങ്കേതമായ പെരിയാർ കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം.
45. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം :
- A) മംഗളവനം
- B) ഇരവികുളം
- C) തട്ടേക്കാട്
- D) പെരിയാർ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) മംഗളവനം
വിശദീകരണം: എറണാകുളം നഗരമധ്യത്തിലെ കണ്ടൽ നിറഞ്ഞ മംഗളവനം പക്ഷിസങ്കേതം ‘കൊച്ചിയുടെ ശ്വാസകോശം’.
46. വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല :
- A) കൊല്ലം
- B) എറണാകുളം
- C) പാലക്കാട്
- D) തിരുവനന്തപുരം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) തിരുവനന്തപുരം
വിശദീകരണം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം (ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖം) തിരുവനന്തപുരം ജില്ലയിൽ; 2025 മെയ് 2-ന് കമ്മീഷൻ ചെയ്തു.
47. കേരള കായിക ദിനം :
- A) ഒക്ടോബർ 13
- B) നവംബർ 13
- C) ഒക്ടോബർ 12
- D) നവംബർ 12
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) ഒക്ടോബർ 13
വിശദീകരണം: കേരള കായികദിനം ഒക്ടോബർ 13 – കേരള സ്പോർട്സ് കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് ജി.വി. രാജയുടെ ജന്മദിനം.
48. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി :
- A) കുറ്റിയാടി
- B) ശബരിഗിരി
- C) പള്ളിവാസൽ
- D) ഇടുക്കി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) പള്ളിവാസൽ
വിശദീകരണം: ഇടുക്കിയിലെ പള്ളിവാസൽ (1940, മുതിരപ്പുഴ) കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി.
49. കേരളത്തിലെ നിത്യ ഹരിത വനം :
- A) സൈലന്റ് വാലി
- B) ഇരവികുളം
- C) ഇടുക്കി
- D) നീലഗിരി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) സൈലന്റ് വാലി
വിശദീകരണം: പാലക്കാട്ടെ സൈലന്റ് വാലി ഉഷ്ണമേഖലാ നിത്യഹരിത മഴക്കാടുകൾക്ക് പ്രസിദ്ധം; കുന്തിപ്പുഴ ഇതിലൂടെ ഒഴുകുന്നു.
50. കേരളത്തിന്റെ ഗവർണർ ആയ ആദ്യ മലയാളി :
- A) വി.വി. ഗിരി
- B) ബി. രാമയ്യ
- C) നിഖിൽ കുമാർ
- D) വി. വിശ്വനാഥൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) വി. വിശ്വനാഥൻ
വിശദീകരണം: വി. വിശ്വനാഥൻ (1967–73) കേരള ഗവർണറായ ആദ്യ മലയാളി. ആദ്യ ഗവർണർ ബി. രാമകൃഷ്ണ റാവു; വി.വി. ഗിരി പിന്നീട് രാഷ്ട്രപതിയായി.
51. തിരുവിതാംകൂർ സർക്കാർ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം :
- A) 1929
- B) 1865
- C) 1896
- D) 1914
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 1865
വിശദീകരണം: 1865-ൽ ആയില്യം തിരുനാളിന്റെ കാലത്ത് പണ്ടാരപ്പാട്ട വിളംബരം – സർക്കാർ ഭൂമിയിലെ പാട്ടക്കാർക്ക് ഉടമസ്ഥാവകാശം (‘തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട’).
52. കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക് ഏതായിരുന്നു?
- A) ഇംപീരിയൽ ബാങ്ക്
- B) ചാർട്ടേഡ് ബാങ്ക്
- C) ഇന്ത്യൻ നാഷണൽ ബാങ്ക്
- D) നെടുങ്ങാടി ബാങ്ക്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) നെടുങ്ങാടി ബാങ്ക്
വിശദീകരണം: 1899-ൽ അപ്പു നെടുങ്ങാടി കോഴിക്കോട് സ്ഥാപിച്ച നെടുങ്ങാടി ബാങ്ക് കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്ക്.
53. താഴെപറയുന്നവയിൽ മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലാത്ത സംഭവമേത്?
- A) 1916ൽ ആനിബസന്റിന്റെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനം
- B) കീഴരിയൂർ ബോംബ് കേസ്
- C) മുഹമ്മദ് അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടന്ന ഉപ്പു നിയമ ലംഘന സമരം
- D) 1936ലെ ഇലക്ട്രിസിറ്റി സമരം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) 1936ലെ ഇലക്ട്രിസിറ്റി സമരം
വിശദീകരണം: 1936-ലെ ഇലക്ട്രിസിറ്റി പ്രക്ഷോഭം കൊച്ചി രാജ്യത്ത് (തൃശ്ശൂർ) നടന്നത്. 1916 പാലക്കാട് മലബാർ ജില്ലാ സമ്മേളനം (ആനിബസന്റ്), കീഴരിയൂർ ബോംബ് കേസ് (1942), കോഴിക്കോട് ഉപ്പുസത്യാഗ്രഹം എന്നിവ മലബാറിൽ.
54. 1932ലെ നിവർത്തന പ്രക്ഷോഭവുമായി ബന്ധമില്ലാത്തത് ആര്?
- A) എൻ.വി. ജോസഫ്
- B) കെ. കേളപ്പൻ
- C) പി.കെ. കുഞ്ഞ്
- D) സി. കേശവൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) കെ. കേളപ്പൻ
വിശദീകരണം: നിവർത്തന പ്രക്ഷോഭം (തിരുവിതാംകൂർ) നയിച്ചത് സി. കേശവൻ, എൻ.വി. ജോസഫ്, പി.കെ. കുഞ്ഞ് തുടങ്ങിയവർ. കെ. കേളപ്പൻ മലബാറിലെ നേതാവ് (ഗുരുവായൂർ സത്യാഗ്രഹം).
55. ഏത് കോൺഗ്രസ്സ് സമരത്തിന്റെ ഭാഗമായാണ് കേരളത്തിലെ ആദ്യ മഹിളാ സമ്മേളനം നടന്നത്?
- A) പാലക്കാട്
- B) മഞ്ചേരി
- C) വടകര
- D) ഒറ്റപ്പാലം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) വടകര
വിശദീകരണം: ഔദ്യോഗിക ഉത്തരസൂചിക പ്രകാരം വടകര. 1931-ൽ വടകരയിൽ നടന്ന കോൺഗ്രസ് (കേരള സംസ്ഥാന രാഷ്ട്രീയ) സമ്മേളനത്തോടനുബന്ധിച്ചാണ് കേരളത്തിലെ ആദ്യ മഹിളാസമ്മേളനം നടന്നത്. ഒറ്റപ്പാലം (1921) – ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം; മഞ്ചേരി (1920) – മലബാർ ജില്ലാ സമ്മേളനം.
56. 1921ൽ നടന്ന ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
- A) ടി. പ്രകാശൻ
- B) ആനിബസന്റ്
- C) എ.കെ. ഗോപാലൻ
- D) പി. കൃഷ്ണപിള്ള
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) ടി. പ്രകാശൻ
വിശദീകരണം: 1921 ഏപ്രിലിൽ ഒറ്റപ്പാലത്ത് നടന്ന ഒന്നാം അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ ആന്ധ്രാകേസരി ടി. പ്രകാശം.
57. ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?
- A) വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനും എന്ന പ്രഖ്യാപനം
- B) വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക
- C) സ്ത്രീകൾക്ക് മേൽമുണ്ടും ജാക്കറ്റും ധരിക്കുവാനുള്ള അവകാശം നേടിക്കൊടുത്തു
- D) മനുഷ്യസ്നേഹത്തിലും സർവമത സാഹോദര്യത്തിലും അധിഷ്ഠിതമായ പ്രവർത്തനങ്ങൾ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) സ്ത്രീകൾക്ക് മേൽമുണ്ടും ജാക്കറ്റും ധരിക്കുവാനുള്ള അവകാശം നേടിക്കൊടുത്തു
വിശദീകരണം: മേൽമുണ്ട്/ജാക്കറ്റ് ധരിക്കാനുള്ള അവകാശം ചാന്നാർ ലഹള (മാറുമറയ്ക്കൽ സമരം), വൈകുണ്ഠസ്വാമി, അയ്യങ്കാളി തുടങ്ങിയവരുമായി ബന്ധപ്പെട്ടത്. ‘വാദിക്കാനും ജയിക്കാനുമല്ല…’ ആലുവ സർവമത സമ്മേളനത്തിലെ (1924) ഗുരുവിന്റെ സന്ദേശം.
58. പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ആരായിരുന്നു?
- A) കുമാരഗുരുദേവൻ
- B) പണ്ഡിറ്റ് കെ.പി. കറുപ്പൻ
- C) വാഗ്ഭടാനന്ദൻ
- D) ചട്ടമ്പിസ്വാമികൾ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) കുമാരഗുരുദേവൻ
വിശദീകരണം: പൊയ്കയിൽ യോഹന്നാൻ (കുമാരഗുരുദേവൻ) 1909-ൽ പ്രത്യക്ഷ രക്ഷാദൈവസഭ (PRDS) സ്ഥാപിച്ചു.
59. 1615ൽ കേരളത്തിലെത്തി സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പിനി പ്രതിനിധി ആരായിരുന്നു?
- A) മെക്കാളെ പ്രഭു
- B) കോനോലി പ്രഭു
- C) വില്യം കീലിങ്
- D) വില്യം ലോഗൺ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) വില്യം കീലിങ്
വിശദീകരണം: 1615-ൽ ക്യാപ്റ്റൻ വില്യം കീലിംഗ് കോഴിക്കോട്ടെത്തി സാമൂതിരിയുമായി കരാർ ഒപ്പിട്ടു. വില്യം ലോഗൻ – ‘മലബാർ മാനുവൽ’.
60. വയനാട്ടിലെ കുറിച്യകലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?
(i) ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്
(ii) നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചു
(iii) നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തു
(iv) എല്ലാം ശരിയുത്തരങ്ങളാണ്
- A) (i)
- B) (ii)
- C) (iii)
- D) (iv)
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) (iv)
വിശദീകരണം: 1812-ലെ കുറിച്യ കലാപത്തിന്റെ (രാമനമ്പിയുടെ നേതൃത്വം) കാരണങ്ങൾ: അമിത നികുതി, നികുതി പണമായി അടയ്ക്കാനുള്ള നിർബന്ധം, നികുതി അടയ്ക്കാത്തവരുടെ ഭൂമി പിടിച്ചെടുക്കൽ – എല്ലാം ശരി.
61. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി വർഷം തോറും ‘റെഡ് ഡാറ്റ ബുക്ക്’ പ്രസിദ്ധീകരിക്കുന്ന സംഘടന :
- A) WWF
- B) WFP
- C) UNESCO
- D) IUCN
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) IUCN
വിശദീകരണം: സ്വിറ്റ്സർലൻഡിലെ ഗ്ലാൻഡ് ആസ്ഥാനമായ IUCN (International Union for Conservation of Nature) റെഡ് ഡാറ്റാ ബുക്ക്/റെഡ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
62. പഴങ്ങളും പച്ചക്കറികളും പാകം ചെയ്യുമ്പോൾ അടച്ചു വേവിക്കണം എന്നു പറയുന്നത് ഏത് വിറ്റാമിൻ നഷ്ടപ്പെടാതിരിക്കാനാണ്?
- A) വിറ്റാമിൻ D
- B) വിറ്റാമിൻ K
- C) വിറ്റാമിൻ C
- D) വിറ്റാമിൻ E
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) വിറ്റാമിൻ C
വിശദീകരണം: ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ C ചൂടിലും വായുവിലും (ഓക്സീകരണം) എളുപ്പം നശിക്കുന്നതിനാൽ അടച്ചു വേവിക്കണം.
63. കണ്ടൽക്കാടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
(i) തീരപ്രദേശത്തെ മണ്ണ് പിടിച്ച് നിർത്തുന്നു.
(ii) സുനാമിയെ തടയുന്നു.
(iii) മൽസ്യ സമ്പത്ത് കുറയാൻ കാരണമാകുന്നു.
- A) (ii) & (iii) മാത്രം
- B) (i) & (iii) മാത്രം
- C) (i) & (ii) മാത്രം
- D) മുകളിൽ കൊടുത്തവയെല്ലാം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) (i) & (ii) മാത്രം
വിശദീകരണം: കണ്ടൽക്കാടുകൾ തീരശോഷണം തടയുന്നു, സുനാമി/തിരമാലകളുടെ ആഘാതം കുറയ്ക്കുന്നു; മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായതിനാൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നു – (iii) തെറ്റ്.
64. കാൽമുട്ടുകളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഇവയിൽ ഏതാണ്?
- A) വിജാഗിരി സന്ധി
- B) ഗോളര സന്ധി
- C) കീല സന്ധി
- D) തെന്നി നീങ്ങുന്ന സന്ധി
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) വിജാഗിരി സന്ധി
വിശദീകരണം: കാൽമുട്ട്, കൈമുട്ട് – വിജാഗിരി സന്ധി (Hinge joint). തോൾ, ഇടുപ്പ് – ഗോളരസന്ധി; കഴുത്ത് (അറ്റ്ലസ്-ആക്സിസ്) – കീലസന്ധി.
65. ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടുന്ന ജില്ല ഏത്?
- A) കൊല്ലം
- B) കണ്ണൂർ
- C) മലപ്പുറം
- D) തൃശ്ശൂർ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) കണ്ണൂർ
വിശദീകരണം: കുറ്റ്യാട്ടൂർ മാങ്ങ (നമ്പ്യാർ മാങ്ങ) – കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത്; 2021-ൽ GI ടാഗ്.
66. താഴെ കൊടുത്തിരിക്കുന്നവയിൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ അല്ലാത്തവ ഏതൊക്കെ?
- A) ഇൻഫ്ലുവൻസ, ചിക്കൻ പോക്സ്
- B) അഞ്ചാംപനി, ക്ഷയം
- C) കോവിഡ്-19, വില്ലൻ ചുമ
- D) കോളറ, ടൈഫോയ്ഡ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) കോളറ, ടൈഫോയ്ഡ്
വിശദീകരണം: കോളറ, ടൈഫോയ്ഡ് മലിനജലം/ഭക്ഷണം വഴി പകരുന്നവ. മറ്റുള്ളവ വായുവിലൂടെ പകരുന്നവ.
67. മോണകളിൽ നിന്ന് രക്തവും പഴുപ്പും വരുന്ന രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരാളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണ പദാർത്ഥങ്ങൾ തെരഞ്ഞെടുക്കുക.
- A) പാലും പാലുൽപ്പന്നങ്ങളും
- B) നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങൾ
- C) മാംസവും മാംസ ഉൽപ്പന്നങ്ങളും
- D) ധാന്യങ്ങളും പയറുവർഗ്ഗങ്ങളും
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങൾ
വിശദീകരണം: മോണയിൽ നിന്ന് രക്തസ്രാവം വിറ്റാമിൻ C അപര്യാപ്തത (സ്കർവി) ലക്ഷണം; നെല്ലിക്ക, നാരങ്ങ തുടങ്ങിയവ വിറ്റാമിൻ C സമ്പന്നം.
68. മനുഷ്യന്റെ ലിംഫ് വ്യവസ്ഥയെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടുപിടിച്ച് എഴുതുക.
- A) ലിംഫിൽ എല്ലാ രക്തകോശങ്ങളും വലിയ പ്രോട്ടീനുകളും കാണപ്പെടുന്നു
- B) ലിംഫ് കൊഴുപ്പിന്റെ ദഹനഫലമായുണ്ടാകുന്ന ലഘുഘടകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു
- C) ലിംഫ് രക്തത്തിൽ നിന്നും രൂപം കൊള്ളുന്നു
- D) ലിംഫ് വ്യവസ്ഥ രോഗപ്രതിരോധത്തിന് സഹായിക്കുന്നു
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) ലിംഫിൽ എല്ലാ രക്തകോശങ്ങളും വലിയ പ്രോട്ടീനുകളും കാണപ്പെടുന്നു
വിശദീകരണം: ലിംഫിൽ ചുവന്ന രക്താണുക്കളും പ്ലേറ്റ്ലെറ്റുകളും വലിയ പ്രോട്ടീനുകളും ഇല്ല; ശ്വേതരക്താണുക്കൾ (ലിംഫോസൈറ്റുകൾ) മാത്രം.
69. മഴക്കാലത്ത് വ്യാപകമായ കൊതുകുജന്യ രോഗങ്ങൾ തടയാൻ ഫലപ്രദമായ മാർഗ്ഗം തെരഞ്ഞെടുക്കുക.
- A) വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക
- B) കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള പാഴ്ച്ചെടികളും മാലിന്യങ്ങളും നീക്കം ചെയ്യുക
- C) ആഴ്ചയിൽ ഒരിക്കൽ ‘ഡ്രൈ ഡേ’ ആചരിക്കുക
- D) മുകളിൽ കൊടുത്തവ എല്ലാം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) മുകളിൽ കൊടുത്തവ എല്ലാം
വിശദീകരണം: കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കുന്ന എല്ലാ മാർഗങ്ങളും (ഉറവിട നശീകരണം, ഡ്രൈ ഡേ) ഫലപ്രദം.
70. പുല്ല് → മാൻ → കടുവ → കഴുകൻ
ഈ ഭക്ഷ്യശൃംഖലയിലെ തൃതീയ ഉപഭോക്താവ് ആര്?
- A) പുല്ല്
- B) കടുവ
- C) കഴുകൻ
- D) മാൻ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) കഴുകൻ
വിശദീകരണം: പുല്ല് – ഉൽപാദകൻ; മാൻ – പ്രാഥമിക ഉപഭോക്താവ്; കടുവ – ദ്വിതീയം; കഴുകൻ – തൃതീയ ഉപഭോക്താവ്.
71. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു?
(i) ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തി.
(ii) ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തി.
(iii) ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചു.
(iv) ഇദ്ദേഹം അണുകേന്ദ്രഭൗതികത്തിന്റെ പിതാവാണ്.
- A) ജെയിംസ് ചാഡ്വിക്
- B) ഏണസ്റ്റ് റൂഥർഫോർഡ്
- C) ജെ.ജെ. തോംസൺ
- D) ഐസക് ന്യൂട്ടൺ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ഏണസ്റ്റ് റൂഥർഫോർഡ്
വിശദീകരണം: ഏണസ്റ്റ് റൂഥർഫോർഡ് – സ്വർണ്ണത്തകിട് പരീക്ഷണം, ന്യൂക്ലിയസ് കണ്ടെത്തൽ, ഗ്രഹമാതൃക; ‘ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ്’. ചാഡ്വിക് – ന്യൂട്രോൺ; തോംസൺ – ഇലക്ട്രോൺ.
72. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ്?
(i) പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളാണ് ഹാലൊജനുകൾ.
(ii) പതിനാലാം ഗ്രൂപ്പ് മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ.
(iii) ഹെൻറി മോസ്ലിയാണ് ആധുനിക പീരിയോഡിക് നിയമം ആവിഷ്കരിച്ചത്.
(iv) ത്രികങ്ങൾ എന്ന പേരിൽ മൂലകങ്ങളെ വർഗീകരിച്ചത് മെൻഡലിഫ് ആണ്.
- A) (i)ഉം (iii)ഉം
- B) (ii)ഉം (iv)ഉം
- C) (i)ഉം (iv)ഉം
- D) എല്ലാം ശരിയാണ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) (i)ഉം (iii)ഉം
വിശദീകരണം: ഹാലൊജനുകൾ ഗ്രൂപ്പ് 17; മോസ്ലി ആധുനിക ആവർത്തന നിയമം (അറ്റോമിക നമ്പർ അടിസ്ഥാനം). സംക്രമണ മൂലകങ്ങൾ ഗ്രൂപ്പ് 3–12; ത്രികങ്ങൾ – ഡോബറൈനർ.
73. ഒരു സമതലദർപ്പണത്തിൽ വസ്തുവിന്റെ വലതുഭാഗം പ്രതിബിംബത്തിന്റെ ഇടതുഭാഗമായും വസ്തുവിന്റെ ഇടതുഭാഗം പ്രതിബിംബത്തിന്റെ വലതുഭാഗമായും കാണുന്നു. ഈ പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു?
- A) സമഞ്ജനക്ഷമത
- B) ദീർഘദൃഷ്ടി
- C) പാർശ്വികവിപര്യയം
- D) അപവർത്തനം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) പാർശ്വികവിപര്യയം
വിശദീകരണം: സമതലദർപ്പണത്തിൽ വലതും ഇടതും പരസ്പരം മാറിക്കാണുന്നത് പാർശ്വിക വിപര്യയം (Lateral inversion); ആംബുലൻസിൽ ‘AMBULANCE’ തിരിച്ചെഴുതുന്നത് ഇതിനാൽ.
74. പ്രവൃത്തിയുടെ SI യൂണിറ്റ് ഏതാണ്?
- A) ന്യൂട്ടൺ
- B) ജൂൾ
- C) പാസ്കൽ
- D) മീറ്റർ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ജൂൾ
വിശദീകരണം: പ്രവൃത്തി, ഊർജ്ജം – ജൂൾ. ബലം – ന്യൂട്ടൺ; മർദ്ദം – പാസ്കൽ.
75. വൈദ്യുതമോട്ടാറിലെ ഊർജ്ജമാറ്റം _______ ആണ്.
- A) യന്ത്രികോർജ്ജം → വൈദ്യുതോർജ്ജം
- B) വൈദ്യുതോർജ്ജം → യന്ത്രികോർജ്ജം
- C) താപോർജ്ജം → വൈദ്യുതോർജ്ജം
- D) വൈദ്യുതോർജ്ജം → താപോർജ്ജം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) വൈദ്യുതോർജ്ജം → യന്ത്രികോർജ്ജം
വിശദീകരണം: മോട്ടോർ വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുന്നു; ജനറേറ്റർ (ഡൈനാമോ) തിരിച്ചും.
76. താഴെ തന്നിരിക്കുന്നവയിൽ അയിരിന്റെ സാന്ദ്രണവുമായി ബന്ധമില്ലാത്തത് ഏതാണ്?
- A) ലിച്ചിങ്
- B) പ്ലവന പ്രക്രിയ
- C) കാന്തികവിഭജനം
- D) ഉത്പതനം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) ഉത്പതനം
വിശദീകരണം: അയിര് സാന്ദ്രണ രീതികൾ: ജലപ്രവാഹത്തിൽ കഴുകൽ, പ്ലവനം (Froth flotation), കാന്തിക വിഭജനം, ലീച്ചിംഗ്. ഉത്പതനം (Sublimation) ശുദ്ധീകരണ രീതിയാണ്.
77. താഴെപ്പറയുന്നവയിൽ കത്തുന്ന വാതകം ഏതാണ്?
- A) ഓക്സിജൻ
- B) ഹൈഡ്രജൻ
- C) നൈട്രജൻ
- D) ആർഗൺ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) ഹൈഡ്രജൻ
വിശദീകരണം: ഹൈഡ്രജൻ കത്തുന്ന വാതകം (പോപ്പ് ശബ്ദത്തോടെ); ഓക്സിജൻ ജ്വലനത്തെ സഹായിക്കുന്നു, സ്വയം കത്തുന്നില്ല.
78. പ്രകൃതിദത്ത പോളിമെറായ റബ്ബറിന്റെ മോണോമെർ ഏതാണ്?
- A) ഐസോപ്രീൻ
- B) നിയോപ്രീൻ
- C) തയോക്കോൾ
- D) ബേക്കലൈറ്റ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) ഐസോപ്രീൻ
വിശദീകരണം: പ്രകൃതിദത്ത റബ്ബർ ഐസോപ്രീനിന്റെ (2-മീഥൈൽ-1,3-ബ്യൂട്ടാഡൈൻ) പോളിമർ. നിയോപ്രീൻ, തയോക്കോൾ – കൃത്രിമ റബ്ബറുകൾ.
79. താഴെ തന്നിരിക്കുന്നതിൽ മാസിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ ഏതെല്ലാമാണ്?
(i) ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്.
(ii) കോമൺ ബാലൻസ് ഉപയോഗിച്ച് അളക്കുന്നു.
(iii) സ്പ്രിങ് ബാലൻസ് ഉപയോഗിച്ച് അളക്കുന്നു.
(iv) യൂണിറ്റ് ന്യൂട്ടൺ ആണ്.
- A) (i)ഉം (ii)ഉം
- B) (iii)ഉം (iv)ഉം
- C) (i)ഉം (iv)ഉം
- D) (ii)ഉം (iii)ഉം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) (iii)ഉം (iv)ഉം
വിശദീകരണം: മാസ് – ദ്രവ്യത്തിന്റെ അളവ്, കോമൺ ബാലൻസിൽ അളക്കുന്നു, യൂണിറ്റ് കിലോഗ്രാം. സ്പ്രിംഗ് ബാലൻസ് ഭാരം അളക്കുന്നു; ന്യൂട്ടൺ ഭാരത്തിന്റെ (ബലം) യൂണിറ്റ്.
80. സാധാരണ അവസ്ഥയിൽ മനുഷ്യന്റെ ശരീരതാപനില എന്താണ്?
- A) 95.6°F
- B) 97.6°F
- C) 98.6°F
- D) 99.6°F
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 98.6°F
വിശദീകരണം: സാധാരണ ശരീര താപനില 98.6°F (37°C).
81. √5625 = 75 ആണെങ്കിൽ √0.5625 + √56.25 എത്രയാണ്?
- A) 8.25
- B) 82.5
- C) 7.5
- D) 75.5
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 8.25
വിശദീകരണം: √0.5625 = 0.75; √56.25 = 7.5; തുക 8.25.
82. 2/13, 5/6, 3/4, 9/17 എന്നിവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏതാണ്?
- A) 2/13
- B) 3/4
- C) 5/6
- D) 9/17
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 5/6
വിശദീകരണം: ദശാംശത്തിൽ: 0.154, 0.833, 0.75, 0.529. ഏറ്റവും വലുത് 5/6.
83. അഞ്ചു വർഷം മുൻപ് അച്ഛന്റെയും മകന്റെയും വയസ്സുകളുടെ അനുപാതം 5:1 ആയിരുന്നു. ഇപ്പോൾ അവരുടെ വയസ്സുകളുടെ ആകെ തുക 58 ആണെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?
- A) 10
- B) 13
- C) 15
- D) 12
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 13
വിശദീകരണം: 5 വർഷം മുൻപ് തുക = 58 − 10 = 48; 6 ഭാഗം = 48 ⇒ മകൻ 8. ഇപ്പോൾ 8 + 5 = 13.
84. താഴെ കൊടുത്തിരിക്കുന്ന സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്?
2, 5, 11, 23, 47, ?
- A) 101
- B) 92
- C) 95
- D) 105
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 95
വിശദീകരണം: ഓരോ പദവും ×2 + 1: 47 × 2 + 1 = 95.
85. യഥാക്രമം 6 സെക്കൻഡ്, 8 സെക്കൻഡ്, 12 സെക്കൻഡുകളുടെ ഇടവേളകളിൽ 3 മണികൾ മുഴങ്ങുന്നുവെന്നിരിക്കട്ടെ. എത്ര സെക്കൻഡ് കഴിയുമ്പോഴാണ് ഈ 3 മണികളും ഒരുമിച്ച് മുഴങ്ങുന്നത്?
- A) 24 സെക്കൻഡ്
- B) 36 സെക്കൻഡ്
- C) 48 സെക്കൻഡ്
- D) 72 സെക്കൻഡ്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 24 സെക്കൻഡ്
വിശദീകരണം: 6, 8, 12 എന്നിവയുടെ ലസാഗു = 24 സെക്കൻഡ്.
86. ഒരു കോഡ് ഭാഷയിൽ TIMEനെ GRNV എന്നെഴുതാമെങ്കിൽ അതേ കോഡ് ഉപയോഗിച്ച് BOOKനെ എങ്ങനെ എഴുതാം?
- A) YPPI
- B) YLLP
- C) YPPL
- D) YLLH
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) YLLP
വിശദീകരണം: വിപരീത അക്ഷരം (A↔Z, B↔Y…): T→G, I→R, M→N, E→V. B→Y, O→L, O→L, K→P ⇒ YLLP.
87. 12 + 6 ÷ 2 × 3 − 4 നെ ലഘൂകരിക്കുമ്പോൾ കിട്ടുന്ന ഉത്തരം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
- A) 11
- B) 17
- C) 23
- D) 29
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 17
വിശദീകരണം: BODMAS: 6 ÷ 2 = 3; 3 × 3 = 9; 12 + 9 − 4 = 17.
88. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 225 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര സമയമെടുക്കും?
- A) 2 മണിക്കൂർ
- B) 2 മണിക്കൂർ 15 മിനുട്ട്
- C) 2 മണിക്കൂർ 30 മിനുട്ട്
- D) 3 മണിക്കൂർ
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 2 മണിക്കൂർ 30 മിനുട്ട്
വിശദീകരണം: സമയം = 225/90 = 2.5 മണിക്കൂർ = 2 മണിക്കൂർ 30 മിനിറ്റ്.
89. ഒരു കച്ചവടക്കാരന്റെ കൈയിൽ 24 പേനകളും 36 പെൻസിലുകളും 60 നോട്ട് ബുക്കുകളും ഉണ്ട്. ഇവയിൽ എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്തി, ഒന്നും അവശേഷിക്കാതെ ഇവയെ പാക്കറ്റിലാക്കുകയാണെങ്കിൽ അയാൾക്ക് ഉണ്ടാക്കാൻ കഴിയുന്ന പരമാവധി പാക്കറ്റുകൾ എത്ര?
- A) 12
- B) 6
- C) 4
- D) 18
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 12
വിശദീകരണം: 24, 36, 60 എന്നിവയുടെ ഉസാഘ = 12 പാക്കറ്റുകൾ.
90. താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിലെ ഒറ്റയാൻ ഏതാണ്?
16, 36, 64, 81, 125
- A) 16
- B) 36
- C) 81
- D) 125
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) 125
വിശദീകരണം: 16, 36, 64, 81 – പൂർണ്ണവർഗങ്ങൾ; 125 = 5³ പൂർണ്ണവർഗമല്ല.
91. 3/5 ÷ 9/10 = ?
- A) 1/2
- B) 2/3
- C) 1/3
- D) 3/2
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 2/3
വിശദീകരണം: 3/5 × 10/9 = 30/45 = 2/3.
92. ഒരു കച്ചവടക്കാരൻ ഒരു ഡസന് 50 രൂപാ നിരക്കിൽ ആപ്പിൾ വാങ്ങുന്നു. അയാൾ അത് ഒരെണ്ണത്തിന് 5 രൂപാ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു. എങ്കിൽ താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
- A) ഓരോ ആപ്പിളിനും അയാൾക്ക് 0.83 രൂപ ലാഭം കിട്ടുന്നു
- B) ഓരോ ആപ്പിളിനും അയാൾക്ക് 0.83 രൂപ നഷ്ടമുണ്ടാകുന്നു
- C) ഓരോ ആപ്പിളിനും അയാൾക്ക് 1.2 രൂപ ലാഭം കിട്ടുന്നു
- D) ഓരോ ആപ്പിളിനും അയാൾക്ക് 1.2 രൂപ നഷ്ടമുണ്ടാകുന്നു
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) ഓരോ ആപ്പിളിനും അയാൾക്ക് 0.83 രൂപ ലാഭം കിട്ടുന്നു
വിശദീകരണം: ഒരു ആപ്പിളിന്റെ വാങ്ങിയ വില = 50/12 ≈ 4.17; വിറ്റവില 5; ലാഭം ≈ 0.83 രൂപ.
93. അഞ്ചു സുഹൃത്തുക്കളുടെ ശരാശരി ഭാരം 55 കിലോഗ്രാം ആണ്. ആ കൂട്ടത്തിൽ നിന്നും 70 കിലോഗ്രാം ഭാരമുള്ള ഒരാൾ പിന്മാറിയാൽ ബാക്കിയുള്ളവരുടെ ശരാശരി ഭാരം എത്രയാണ്?
- A) 50 കിലോഗ്രാം
- B) 52.5 കിലോഗ്രാം
- C) 51.25 കിലോഗ്രാം
- D) 54 കിലോഗ്രാം
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 51.25 കിലോഗ്രാം
വിശദീകരണം: ആകെ 275; 275 − 70 = 205; 205/4 = 51.25 കി.ഗ്രാം.
94. ഒരു പെട്ടിയുടെ 3/5 ഭാഗം ആപ്പിളുകളും ബാക്കി ഓറഞ്ചുകളുമാണ്. ആകെ 40 ഓറഞ്ചുകളാണ് ആ പെട്ടിയിലുള്ളതെങ്കിൽ ആപ്പിളുകളുടെ എണ്ണം എത്ര?
- A) 30
- B) 24
- C) 60
- D) 36
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) 60
വിശദീകരണം: ഓറഞ്ച് = 2/5 ഭാഗം = 40 ⇒ ആകെ 100; ആപ്പിൾ = 60.
95. ഒരു കടയുടെ മുന്നിൽ 15 പേർ ക്യൂ നിൽക്കുന്നു. രഘു മുന്നിൽ നിന്ന് ഒമ്പതാമനാണ്. ക്യൂവിന്റെ പിന്നിൽ നിന്നു നോക്കിയാൽ രഘുവിന്റെ സ്ഥാനം എത്രയാണ്?
- A) 6
- B) 7
- C) 8
- D) 9
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 7
വിശദീകരണം: പിന്നിൽ നിന്ന് = 15 − 9 + 1 = 7.
96. താഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുവാൻ “?” ഏത് രീതിയിൽ ക്രമീകരിക്കേണ്ടി വരും?
30 ? 5 ? 3 = 18
- A) ÷, +
- B) −, ×
- C) +, −
- D) ÷, ×
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: D) ÷, ×
വിശദീകരണം: 30 ÷ 5 × 3 = 6 × 3 = 18.
97. 3.6 / 0.12 = x ആണെങ്കിൽ x ന്റെ വില എത്രയാണ്?
- A) 30
- B) 25
- C) 300
- D) 0.3
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) 30
വിശദീകരണം: 3.6/0.12 = 360/12 = 30.
98. താഴെ കൊടുത്തിരിക്കുന്ന സംഖ്യകളെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ ലഭിക്കുന്ന ഉത്തരം ഏതാണ്?
2/3, 3/5, 5/8
- A) 2/3 < 3/5 < 5/8
- B) 3/5 < 5/8 < 2/3
- C) 5/8 < 2/3 < 3/5
- D) 2/3 < 5/8 < 3/5
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: B) 3/5 < 5/8 < 2/3
വിശദീകരണം: 3/5 = 0.6, 5/8 = 0.625, 2/3 ≈ 0.667 ⇒ 3/5 < 5/8 < 2/3.
99. അനു തെക്കോട്ടു 6 മീറ്റർ നടന്നു. പിന്നീട് ഇടതോട്ട് തിരിഞ്ഞ് 8 മീറ്റർ നടന്നു. വീണ്ടും ഇടതോട്ട് തിരിഞ്ഞ് 6 മീറ്റർ നടന്നു. പിന്നീട് വലതോട്ട് തിരിഞ്ഞ് 10 മീറ്റർ നടന്നു. ഇപ്പോൾ അവൾ ആരംഭസ്ഥലത്തോട് താരതമ്യം ചെയ്യുമ്പോൾ ഏത് ദിശയിലാണ്?
- A) കിഴക്ക്
- B) തെക്ക്
- C) പടിഞ്ഞാറ്
- D) വടക്കുകിഴക്ക്
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: A) കിഴക്ക്
വിശദീകരണം: തെക്ക് 6 → ഇടത് (കിഴക്ക്) 8 → ഇടത് (വടക്ക്) 6 → വലത് (കിഴക്ക്) 10. തെക്ക്-വടക്ക് റദ്ദായി; കിഴക്കോട്ട് 18 മീ. ⇒ കിഴക്ക്.
100. √(49 + √576) എത്രയാണ്?
- A) √31
- B) √37
- C) √73
- D) √13
ഉത്തരവും വിശദീകരണവും കാണുക
ഉത്തരം: C) √73
വിശദീകരണം: √576 = 24; √(49 + 24) = √73.
Learn with our YouTube channel
Previous questions, repeated questions and easy tricks for Kerala PSC exams — explained in Malayalam.
Recommended books for this exam
- Kerala PSC LGS Rank FileView on Amazon
- Kerala PSC Last Grade Servants GuideView on Amazon
- Kerala PSC Salesman GuideView on Amazon
As an Amazon Associate we earn from qualifying purchases.